Jump to content

സൂപ്പർമൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Supermoon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The supermoon of March 19, 2011 (right), compared to a more average moon of December 20, 2010 (left), as viewed from Earth
The March 19, 2011, supermoon was 356,577 kilometers (221,567 miles) away from Earth. The last time the full moon approached so close to Earth was in 1993. It was about 30 percent brighter and 14 percent bigger than a full moon in apogee.

പൂർണ്ണചന്ദ്രൻ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർമൂൺ (Super Moon) എന്നു പറയുന്നത്. ഓരോ മാസവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 354,000 കി. മീ (220,000 മൈൽ) മുതൽ 410,000 കി. മീ (254,000 മൈൽ) വരെയായി വ്യത്യാസപ്പെടുന്നു.[1][2] വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഈ സമയത്തുണ്ടാവാറുണ്ട്. സൂപ്പർ മൂൺ സമയത്ത് പൌർണ്ണമിയും കൂടി ഒത്തുവന്നാൽ വലിപ്പമേറിയ ചന്ദ്രൻ ദൃശ്യമാവും. ഇത് അപൂർവമായാണ് സംഭവിക്കാറുള്ളത്.

ചന്ദ്രന്റെ ഭൗമസമീപം, ഭൗമോച്ചം എന്നിവ കാണിക്കുന്ന ചിത്രീകരണം.


1950നും 2050നും മധ്യേയുള്ള സൂപ്പർമൂൺ പ്രതിഭാസങ്ങൾ

[തിരുത്തുക]
പൂർണ്ണചന്ദ്രൻ

1950നും 2050നും മധ്യേയുള്ള അതിചന്ദ്രസാമീപ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു[3][4]

  • നവംബർ 10, 1954
  • നവംബർ 20, 1972
  • ജനുവരി 8, 1974
  • ഫെബ്രുവരി 26, 1975
  • ഡിസംബർ 2, 1990
  • ജനുവരി 19, 1992
  • മാർച്ച് 8, 1993
  • ജനുവരി 10, 2005
  • ഡിസംബർ 12, 2008
  • ജനുവരി 30, 2010
  • മാർച്ച് 19, 2011
  • മേയ് 6, 2012
  • ആഗസ്റ്റ് 14, 2014
  • നവംബർ 14, 2016
  • ജനുവരി 2, 2018
  • ജനുവരി 31, 2018 [5]
  • ജനുവരി 21, 2019
  • നവംബർ 25, 2034
  • ജനുവരി 13, 2036
  • ഫെബ്രുവരി 11 2036(പൂർണ്ണ ചന്ദ്രഗ്രഹണം ,ബ്ലഡ്‌ മൂൺ)
  • ജനുവരി 2 2037
  • ജനുവരി 31 2037(പൂർണ്ണ ചന്ദ്രഗ്രഹണം,ബ്ലൂ മൂൺ ,ബ്ലഡ്‌ മൂൺ)

2012 മേയ് 6-ലെ സൂപ്പർ മൂൺ

[തിരുത്തുക]

ഈ വർഷത്തെ സൂപ്പർമൂൺ 2012 മേയ് 6 ന് ദൃശ്യമാകും. ഈ ദിവസം ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം 3,56,955 കിലോമീറ്ററായിരിക്കും. സൂര്യോദയത്തിന് നിമിഷങ്ങൾക്കു മുമ്പ് പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമിക്കുന്ന ചന്ദ്രൻ അന്നു[6] വൈകുന്നേരം സൂര്യനസ്തമിച്ച് ഒരു മണിക്കൂറിനു ശേഷം അതേ ചക്രവാളത്തിൽ ഉദിക്കും. നവംബർ 28 നായിരിക്കും ഭൂമിയിൽ നിന്നും ചന്ദ്രൻ ഏറ്റവും അകലത്തിലെത്തുന്നത്. 4,06,349 കിലോമീറ്ററായിരിക്കും അന്ന് ചന്ദ്രനിലേക്കുള്ള ദൂരം. ഈ ദിവസത്തേക്കാൾ 11 ശതമാനം വലിപ്പമുള്ള ചന്ദ്രനെയായിരിക്കും ഞായറാഴ്ച കാണാൻ കഴിയുക.[7]

മറ്റ് പ്രഭാവങ്ങൾ

[തിരുത്തുക]

അതിചന്ദ്രസാമീപ്യസമയത്ത് വേലിയേറ്റത്തിന്റെ ആക്കം കൂടുതലായി അനുഭവപ്പെടാറുണ്ട്. [8] വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവത സ്ഫോടനം തുടങ്ങിയവ സൂപ്പർമൂൺ കാലത്തുണ്ടാവാറുണ്ട്.

സൂപ്പർമൂ‍ൺ മുലമുണ്ടാകന്ന അനന്തരഫലങ്ങൾ

[തിരുത്തുക]

സൂപ്പർമൂ‍ൺ ദൃശ്യമാകുന്ന സമയങ്ങളിൽ ഭൂമിയിൽ ചില മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നും ഈ ദിവസങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കൂടാതെ ഭൂചലനത്തിനു സാധ്യതയുണ്ടെന്നാണ് ശാസ്ത്രനിരീക്ഷകരുടെ വിലയിരുത്തൽ. ഈ സമയത്ത് പ്രകൃതിയിൽ ചില ചലനങ്ങൾ കണ്ടെക്കാം. ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം കുറയുന്നതിനാൽ ഇത്തരം മാറ്റങ്ങൾ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകർ പറയുന്നു. ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലാകും. ഇതിനാൽ തന്നെ പൂർണചന്ദ്രദിനങ്ങളിൽ ഭൂചലനങ്ങൾ വർധിക്കാറുണ്ട്. ആകർഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടാൻ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങൾ പിന്നീട് വൻ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ചന്ദ്രന്റെയും സൂര്യന്റെയും ആകർഷണം ഒരുമിച്ച് അനുഭവപ്പെടുമ്പോൾ ഭൂചലനസാധ്യത ഏറുന്നതായി ഗ്രീസിലെ ഹെലനിക് ആർക്കിൽ നടത്തിയ പഠനത്തിലും തെളിഞ്ഞതാണ്. ചന്ദ്രൻ ഭൂമിയോട് അടുത്തുവരുന്ന സൂപ്പർമൂൺ സമയത്ത് ആകർഷണ ശക്തിമൂലം ഭൗമപാളികൾ ഒന്നിനടിയിൽ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനത്തിൽ തെളിഞ്ഞു. വടക്കെ അമേരിക്കൻ പാളികളിലുണ്ടായ നിരക്കവും തെന്നലുമാണ് ഈ ഭൂകമ്പത്തിനു പെട്ടെന്നു പ്രേരകമായത്. ചന്ദ്രഗ്രഹണവും സൂപ്പർമൂണും ഒരേ സമയം അനുഭവപ്പെടുന്ന സമയത്ത് സൂര്യനിലെ ചെറിയ കളങ്കങ്ങൾ പൊട്ടിത്തെറിക്കകൂടി ചെയ്താൽ (സോളാർ ഫ്ലെയർ) ഭൂമിയിൽ പലതും സംഭവിക്കാൻ സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിരുന്നു. സൂര്യനിൽ നിന്നുള്ള കാന്തികക്കാറ്റുകൾ അന്തരീക്ഷത്തിലെ പ്ലാസ്മയെ ദശലക്ഷക്കണക്കിനു കെൽവിൻ ഡ്രിഗ്രിയിലേക്കു അത്യന്തം ചൂടുപിടിപ്പിച്ച് ഇലക്ട്രോണുകളെയും പ്രോട്ടോണുകളെയും ഘന അയോണുകളെയും പ്രകാശ വേഗത്തിലേക്ക് പ്രചോദിപ്പിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിൽ ഭൂകമ്പ സാധ്യതയും വർധിച്ചിരിക്കും. 2004 ഡിസംബർ 26 ലെ സുമാട്രാ ഭൂചലനവും അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനവും സൂര്യനിലെ സൗരകളങ്കങ്ങളിൽ നിന്നുള്ള പൊട്ടിത്തെറിയെ തുടർന്നുണ്ടായതാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഭൂമിയുടെ അന്തർഭാഗം തിളച്ചു മറ‍ിഞ്ഞ് ദ്രാവകാവസ്ഥയിലായതിനാൽ ചന്ദ്രൻ അടുത്തുവരുന്നത് ഭൗമോപരിതലത്തെയും ഭൗമപാളികളെയും ബാധിക്കും. ഇതു ഭൂചലനത്തിനു പുറമെ തിരമാലകളുടെ ശക്തി വർധിക്കുന്നതിനും ഇടയാക്കും. 2011 മാർച്ചിലെ സൂപ്പർമൂൺ സമയത്ത് പസഫിക്കിലെ ഭൗമപാളികൾ അസ്ഥിരമായതിനെ തുടർന്നു ഫിലിപ്പീൻസിൽ ഭൂചലനമുണ്ടായി. ലോകത്തുണ്ടായ ശക്തിയേറിയ ആറ് പ്രധാന ഭൂകമ്പങ്ങൾക്ക് പൂർണചന്ദ്രനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.

പാകിസ്താൻ (2011), ചിലി (2010), സുമാട്രാ (2004), ലത്തൂർ (1993), ഉത്തരകാശി (1991), അലാസ്കാ (1964), സുമാട്രാ (1833)– ഇവയെല്ലാം പൂർണചന്ദ്രദിനത്തിലോ അതിന് ഒന്നോ രണ്ടോ ദിവസം മുമ്പോ പിന്നീടോ ആണ് ഉണ്ടായത്. [9]

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Plait, Phil. "No, the "supermoon" didn't cause the Japanese earthquake". Discover Magazine. Archived from the original on 2019-10-22. Retrieved 14 March 2011; published March 11, 2011. {{cite web}}: Check date values in: |accessdate= (help)
  2. Hawley, John. "Appearance of the Moon Size". Ask a Scientist. Newton. Archived from the original on 2013-06-02. Retrieved 14 March 2011; no publication date. {{cite web}}: Check date values in: |accessdate= (help)
  3. Nolle, Richard. "20th Century SuperMoon Alignments". Astropro. Retrieved 14 March 2011; no publication date. {{cite web}}: Check date values in: |accessdate= (help)
  4. Nolle, Richard. "21st Century SuperMoon Alignments". Astropro. Retrieved 14 March 2011; no publication date. {{cite web}}: Check date values in: |accessdate= (help)
  5. "Supermoon 2018: When and How to See January's Two Full Moons". Spacedotcom. 2018-01-01. Retrieved 2018-01-24.
  6. http://www.madhyamam.com/news/166899/120506[പ്രവർത്തിക്കാത്ത കണ്ണി]
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-06. Retrieved 2012-05-06.
  8. Plait, Phil. "Tides, the Earth, the Moon, and why our days are getting longer". Bad Astronomy. Retrieved 14 March 2011; published 2008; modified March 5, 2011. {{cite web}}: Check date values in: |accessdate= (help)
  9. http://www.manoramaonline.com/environment/environment-news/2018/01/31/super-blue-blood-moon-2018-what-when-and-where.html
"https://ml.wikipedia.org/w/index.php?title=സൂപ്പർമൂൺ&oldid=4134015" എന്ന താളിൽനിന്ന് ശേഖരിച്ചത്