പാണ്ഡൻ കേക്ക്
ഉത്ഭവ വിവരണം | |
---|---|
ഇതര പേര്(കൾ) | പാണ്ടൻ ചിഫൺ |
പ്രദേശം/രാജ്യം | തെക്കുകിഴക്കൻ ഏഷ്യ |
വിഭവത്തിന്റെ വിവരണം | |
തരം | കേക്ക് |
പ്രധാന ചേരുവ(കൾ) | പാണ്ടൻ ഇലകളുടെ ജ്യൂസ് അല്ലെങ്കിൽ പാൻഡനസ് സത്തിൽ, മാവ്, മുട്ട, പഞ്ചസാര, വെണ്ണ അല്ലെങ്കിൽ മാർഗരിൻ |
ലഘുവും മൃദുവുമായ പച്ച നിറമുള്ള ഒരു സ്പോഞ്ച് കേക്ക്[1] ആണ് പാണ്ഡൻ കേക്ക്. ബിരിയാണിക്കൈതയുടെ ഇലയുടെ നീരിൽ സുഗന്ധപൂരിതമാക്കിയ പാൻഡൻ ചിഫൺ എന്നും അറിയപ്പെടുന്ന ഈ കേക്ക് തെക്ക് ക���ഴക്കൻ ഏഷ്യൻ പ്രദേശത്ത് ആണ് ഉത്ഭവിച്ചത്.[2][3]ഇൻഡോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, വിയറ്റ്നാം, ലാവോസ്, തായ്ലാന്റ്, ശ്രീലങ്ക, ഹോങ്കോംഗ്, ചൈന, കൂടാതെ നെതർലാന്റ്സ്, ചരിത്രപരമായ ഇന്തോനേഷ്യയുടെ കോളനിബന്ധത്തിൻറെ ഫലമായി പ്രത്യേകിച്ച് ഇൻഡോ സമൂഹക്കാരുടെ ഇടയിലും ഈ കേക്ക് പ്രശസ്തമാണ്.[4][5][6][7]
ചരിത്രവും ഉത്ഭവവും
[തിരുത്തുക]കേക്കിന്റെ യഥാർത്ഥ ഉറവിടം വ്യക്തമല്ല. തെക്കുകിഴക്കൻ ഏഷ്യയിൽ, യൂറോപ്യൻ കോളനിവൽക്കരണത്തിലൂടെ കേക്ക് നിർമ്മാണ രീതി ഈ മേഖലയിലേക്ക് കൊണ്ടുവന്നു. പണ്ട് ഇന്തോനേഷ്യ ഒരു ഡച്ച് കോളനിയും ഫിലിപ്പീൻസ് ഒരു സ്പാനിഷ് കോളനിയും മലേഷ്യയും സിംഗപ്പൂരും ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നു. സ്വാഭാവികമായും, യൂറോപ്യൻ കോളനിക്കാർ അവരുടെ വിഭവങ്ങൾ അവരോടൊപ്പം കൊണ്ടുവന്നു. റൊട്ടി, കേക്ക്, പേസ്ട്രി നിർമ്മാണ രീതികൾ എന്നിവയിൽ ഏറ്റവും വ്യക്തമായ സ്വാധീനം ചെലുത്തി. [8] തെക്കുകിഴക്കൻ ഏഷ്യൻ പാചകരീതിയിൽ, സുഗന്ധം നൽകാൻ പാൻഡൻ ഇല വളരെ ഹൃദ്യമായ സുഗന്ധവൃജ്ഞനമാണ്. കൂടാതെ തേങ്ങചേർത്ത സുഗന്ധമുള്ള ചോറ്, പരമ്പരാഗത ദോശ, മധുര പലഹാരങ്ങൾ, പാനീയങ്ങൾ എന്നിവ പോലുള്ള വിവിധ വിഭവങ്ങളിൽ ചേർത്തു. [9] പ്രാദേശികമായി ലഭിക്കുന്ന ചേരുവകളുള്ള യൂറോപ്യൻ കേക്ക് നിർമ്മാണ രീതികളുടെ സംയോജനമാണ് സുഗന്ധമുള്ള പാണ്ടൻ കേക്ക് സൃഷ്ടിച്ചത്.
വിവിധ ഭാഷകളിലെ പേരുകൾ
[തിരുത്തുക]- ഇന്തോനേഷ്യൻ: ബോളു പാണ്ഡൻ
- മലായ്: കെക് പാണ്ഡൻ
- ഫിലിപ്പിനോ: പാണ്ടൻ കേക്ക്
- ജർമൻ: നം സ്ലിയോക്ക് ടൂയി
- വിയറ്റ്നാമീസ്: ബാൻ ഫോ സി, "ബാൻ ലോ ഡുയ"
- കന്റോണീസ്: 班 蘭 蛋糕 -ബാൻ 1 ലാൻ 4 ഡാൻ 6 ഗൗ 1
- തായ്: ใบ เตย
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "What Herb Is That?". p. 127. Retrieved 29 December 2014.
- ↑ "The World Cookbook". p. 615. Retrieved 29 December 2014.
- ↑ "Cheap Sweets: Pandan Chiffon". LA Weekly. 22 December 2014. Archived from the original on 2014-12-29. Retrieved 29 December 2014.
- ↑ Jeff Keasberry (18 March 2015). "Pandan Cake Pops". Archived from the original on 2018-01-16. Retrieved 2019-05-15.
- ↑ "Pandan Chiffon Cake". Asian Inspirations.
- ↑ "Pandan Chiffon Cake". Asian recipe.
- ↑ Zoe Li; Maggie Hiufu Wong (2 April 2017). "Cakes of the world: Tiramisu, baklava, cheesecake and more national treats". CNN.
- ↑ Luke Nguyen (5 December 2016). "Crocodile bread and spekkoek: the tasty intersection of Dutch-Indo food". SBS.
- ↑ Jeanne Jacob; Michael Ashkenazi (2014). The World Cookbook: The Greatest Recipes from Around the Globe, 2nd Edition (4 Volumes): The Greatest Recipes from Around the Globe. ABC-CLIO. p. 615. ISBN 9781610694698.