Jump to content

നിസ്റ്റാഗ്മസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nystagmus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിസ്റ്റാഗ്മസ്
മറ്റ് പേരുകൾDancing eyes
Horizontal optokinetic nystagmus, a normal (physiological) form of nystagmus
സ്പെഷ്യാലിറ്റിന്യൂറോളജി, ഒഫ്താൽമോളജി, ഒപ്റ്റോമെട്രി

അനിയന്ത്രിതമായ (അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ അറിഞ്ഞുകൊണ്ടുള്ള) തുടർച്ചയായ നേത്രചലനത്തിന്റെ അവസ്ഥയാണ് നിസ്റ്റാഗ്‌മസ്. ശൈ��വാവസ്ഥയിലോ പിന്നീടുള്ള ജീവിതത്തിലോ സംഭവിക്കുന്ന ഈ അവസ്ഥയുള്ളവരിൽ വളരെ അപൂർവമായി മാത്രമേ കാഴ്ച കുറയുകയോ പരിമിതപ്പെടുത്തുകയോ ചെയ്യൂ.[1][2] കണ്ണിന്റെ അനിയന്ത്രിതമായ ചലനം കാരണം ഇതിന് "ഡാൻസിങ് ഐസ് (നൃത്തം ചെയ്യുന്ന കണ്ണുകൾ)" എന്നൊരു വിശേഷണം ഉണ്ട്.[3] [a]

സാധാരണ കാഴ്ചയിൽ, തല ഒരു അക്ഷത്തിൽ കറങ്ങുമ്പോൾ, അതത് അക്ഷത്തിന്റെ വിപരീത ദിശയിൽ കണ്ണുകൾ തിരിഞ്ഞ് വിദൂര ദൃശ്യങ്ങൾ കാഴ്ചയിൽ നിലനിർത്തുന്നു.[4] ഒക്യുലാർ ചലനത്തിന്റെ ദിശ ചെവിയുടെ വെസ്റ്റിബ്യൂളിലെ അർദ്ധവൃത്താകൃതിയിലുള്ള കനാലിന്റെ ഉത്തേജനവുമായി ബന്ധപ്പെട്ടിരിക്കുന്നു.[5] അർദ്ധവൃത്താകൃതിയിലുള്ള കനാലുകൾ കോണീയ ആക്സിലറേഷൻ തിരിച്ചറിഞ്ഞ് കണ്ണ് ചലനത്തിനായി തലച്ചോറിലെ ന്യൂക്ലിയസുകളിലേക്ക് സിഗ്നലുകൾ അയയ്ക്കും. ഇവിടെ നിന്ന്, എക്സ്ട്രാഒക്യുലർ പേശികളിലേക്ക് അയക്കുന്ന സിഗ്നൽ, തല നീങ്ങുമ്പോഴും ഒരാളുടെ നോട്ടം ഒരു വസ്തുവിൽ തന്നെ നിലനിർത്താൻ അനുവദിക്കുന്നു. തല നിശ്ചലമായിരിക്കുമ്പോൾ തന്നെ അർദ്ധവൃത്താകൃതിയിലുള്ള കനാലുകൾ ഉത്തേജിപ്പിക്കപ്പെടുമ്പോൾ (ഉദാ. കലോറിക് പരിശോധനയിലൂടെ അല്ലെങ്കിൽ രോഗം മൂലം) നിസ്റ്റാഗ്മസ് സംഭവിക്കുന്നു.

പാത്തോളജിക്കൽ, ഫിസിയോളജിക്കൽ എന്നിങ്ങനെ നിസ്റ്റാഗ്‌മസിന്റെ രണ്ട് പ്രധാന രൂപങ്ങളുണ്ട്, ഈ രണ്ടും ഇനിയും പലതായി വിഭജിക്കുന്നുണ്ട്. ജന്മനായുള്ള ഡിസോർഡറുകൾ, ഉറക്കക്കുറവ്, കേന്ദ്ര നാഡീവ്യൂഹങ്ങളുടെ തകരാറുകൾ, വിഷാംശം, ചിലതരം മരുന്നുകൾ, മദ്യം അല്ലെങ്കിൽ ഓർബിറ്റൽ ചലനം എന്നിവ മൂലമാണ് നിസ്റ്റാഗ്മസ് ഉണ്ടാകുന്നത്. ഇത് മുമ്പ് ചികിത്സിക്കാനാവാത്ത അവസ്ഥയായി കണക്കാക്കപ്പെട്ടിരുന്നതാണ് എന്നാൽ, സമീപ വർഷങ്ങളിൽ നിസ്റ്റാഗ്മസ് ചികിത്സയ്ക്കായി നിരവധി മരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്. നിസ്റ്റാഗ്‌മസ് ചിലപ്പോൾ വെർട്ടിഗോയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കാരണങ്ങൾ

[തിരുത്തുക]

പാത്തോളജിക്കൽ നിസ്റ്റാഗ്‌മസിന്റെ കാരണങ്ങൾ ജന്മനായുള്ളത്, ഇഡിയോപതിക്, അല്ലെങ്കിൽ മുമ്പുണ്ടായിരുന്ന ന്യൂറോളജിക്കൽ ഡിസോർഡർ എന്നിവയാകാം. ഇത് വേഗത്തിൽ വട്ടം കറങ്ങുന്നതിലൂടെ അല്ലെങ്കിൽ ചില മരുന്നുകൾ (മദ്യം, ലിഡോകൈൻ, മറ്റ് കേന്ദ്ര നാഡീവ്യൂഹ ഡിപ്രസൻറ്സ്, മൂക്കിൽ വലിക്കുന്ന മരുന്നുകൾ, ഉത്തേജക മരുന്നുകൾ, സൈക്കിഡേലിക്ക്സ്, ഡിസോക്കേറ്റീവ് മരുന്നുകൾ) ഉപയോഗിക്കുന്നതിലൂടെ താത്കാലികമായും സംഭവിക്കാം.

ജന്മനായുള്ള നിസ്റ്റാഗ്മസ്

[തിരുത്തുക]
ജന്മനായുള്ള നിസ്റ്റാഗ്മസിന്റെ ഉദാഹരണം

ജന്മനായുള്ള നിസ്റ്റാഗ്മസ് ആണ് കൂടുതലായി കണ്ടുവരുന്നത്. ഇത് ഇൻസുലാർ ആകാം അല്ലെങ്കിൽ മറ്റ് തകരാറുകൾക്കൊപ്പം (മൈക്രോ-ഒഫ്താൽമിക് അപാകതകൾ അല്ലെങ്കിൽ ഡൌൺ സിൻഡ്രോം പോലുള്ളവ) ഉണ്ടാകാം. ജന്മനായുള്ള നിസ്റ്റാഗ്മസ് കൂടിവരാറില്ല. രോഗം ബാധിച്ചവർക്ക് സാധാരണയായി അവരുടെ സ്വാഭാവിക നേത്രചലനങ്ങളെക്കുറിച്ച് അറിയണമെന്നില്ല, പക്ഷേ കണ്ണിന്റെ ചലനങ്ങളുടെ കാഠിന്യം അനുസരിച്ച് കാഴ്ച പ്രശ്നങ്ങൾ സംഭവിക്കാം.

ജന്മനായുള്ള നിസ്റ്റാഗ്‌മസിന്റെ തരങ്ങളിൽ ഇനിപ്പറയുന്നവയും അവയുടെ ചില കാരണങ്ങളും ഉൾപ്പെടുന്നു:

  • ഇൻഫന്റൈൽ:
    • ആൽബിനിസം
    • അനൈറിഡിയ
    • രണ്ട് കണ്ണിനെയും ബാധിക്കുന്ന ജന്മനായുള്ള തിമിരം
    • രണ്ട് കണ്ണിനെയും ബാധിക്കുന്ന ഒപ്റ്റിക് നാഡി ഹൈപ്പോപ്ലാസിയ
    • ഇഡിയോപതിക്
    • ലെബർസ് കൺജനിറ്റൽ അമ്യൂറോസിസ്
    • ഒപ്റ്റിക് നാഡി അല്ലെങ്കിൽ മാക്കുലാർ രോഗം
    • പെർസിസ്റ്റന്റ് ട്യൂണിക്ക വാസ്കുലോസ ലെന്റിസ്
    • റോഡ് മോണോക്രോമാറ്റിസം
    • ഫംഗ്ഷണൽ മോണോഫാൽമസിന്റെ വിഷ്വൽ-മോട്ടോർ സിൻഡ്രോം
  • ലേറ്റന്റ് നിസ്റ്റാഗ്മസ്
  • നൂനൻ സിൻഡ്രോം
  • നിസ്റ്റാഗ്മസ് ബ്ലോക്കേജ് സിൻഡ്രോം

എക്സ്-ലിങ്ക്ഡ് ഇൻഫന്റൈൽ നിസ്റ്റാഗ്മസ് എക്സ് ക്രോമോസോമിൽ സ്ഥിതിചെയ്യുന്ന എഫ്ആർഎംഡി 7 എന്ന ജീനിന്റെ പരിവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.[6][7]

എക്സ് ക്രോമസോമിൽ സ്ഥിതിചെയ്യുന്ന രണ്ട് ജീനുകളിൽ ഒന്നിന്റെ മ്യൂട്ടേഷനുകൾ മൂലമുണ്ടാകുന്ന കംപ്ലീറ്റ് കൺജനിറ്റൽ സ്റ്റേഷണറി നൈറ്റ് ബ്ലൈൻ‌നെസ് (സി‌എസ്‌എൻ‌ബി), ഇൻകംപ്ലീറ്റ് സി‌എസ്‌എൻ‌ബി (ഐ‌സി‌എസ്‌എൻ‌ബി അല്ലെങ്കിൽ സി‌എസ്‌എൻ‌ബി -2) എന്നറിയപ്പെടുന്ന രണ്ട് എക്സ്-ലിങ്ക്ഡ് നേത്രരോഗങ്ങളുമായി ശിശുക്കളിലെ നിസ്റ്റാഗ്മസ് ബന്ധപ്പെട്ടിരിക്കുന്നു. സി‌എസ്‌എൻ‌ബിയിൽ‌, മ്യൂട്ടേഷനുകൾ‌ എൻ‌വൈ‌എക്സിൽ‌ (നൈക്റ്റലോപിൻ‌) കാണപ്പെടുന്നു.[8][9] സി‌എസ്‌‌എൻ‌ബി -2 ൽ CACNA1F എന്ന വോൾട്ടേജ്-ഗേറ്റഡ് കാൽസ്യം ചാനലിന്റെ മ്യൂട്ടേഷനുകൾ ഉൾപ്പെടുന്നു.[10]

അക്വയേഡ് നിസ്റ്റാഗ്മസ്

[തിരുത്തുക]

ജന്മനാ അല്ലാതെ കുട്ടിക്കാലത്ത് അല്ലെങ്കിൽ പ്രായപൂർത്തിയായ ശേഷം ഉണ��ടാകുന്ന നിസ്റ്റാഗ്മസിനെ അക്വേർഡ് നിസ്റ്റാഗ്മസ് എന്ന് വിളിക്കുന്നു. ഇതിൻ്റെ കാരണം പലപ്പോഴും അജ്ഞാതമാണ്, അല്ലെങ്കിൽ ഇഡിയൊപതിക് ആണ്, അതിനാൽ ഇതിനെ ഇഡിയൊപതിക് നിസ്റ്റാഗ്മസ് എന്നും വിളിക്കുന്നു. കേന്ദ്ര നാഡീവ്യൂഹത്തിന്റെ രോഗങ്ങളും വൈകല്യങ്ങളും, ഉപാപചയ വൈകല്യങ്ങളും മദ്യവും മരുന്ന് വിഷാംശവും കാരണങ്ങളിൽ ഉൾപ്പെടുന്നു. പ്രായമായവരിൽ മസ്തിഷ്കാഘാതമാണ് ഏറ്റവും സാധാരണമായ കാരണം.

പൊതുവായ രോഗങ്ങളും അവസ്ഥകളും

[തിരുത്തുക]

നിസ്റ്റാഗ്‌മസ് ഒരു അടയാളമോ ലക്ഷണമോ ആയി കാണുന്ന ചില രോഗങ്ങൾ ഇനിപ്പറയുന്നവയാണ്

വിഷാംശം അല്ലെങ്കിൽ ലഹരി, ഉപാപചയ വൈകല്യങ്ങൾ, ഇവയുടെ സംയോജനം

[തിരുത്തുക]

നിസ്റ്റാഗ്‌മസിലേക്ക് നയിച്ചേക്കാവുന്ന വിഷാംശത്തിന്റെ ഉറവിടങ്ങൾ:

 

തയാമിൻ അപര്യാപ്തത

[തിരുത്തുക]

തയാമിൻ അപര്യാപ്തത, അല്ലെങ്കിൽ ബെറി ബെറി എന്നിവയ്ക്കുള്ള അപകട ഘടകങ്ങളിൽ കൂടുതലും വെള്ള അരിയുടെ ഭക്ഷണക്രമം, അതിമദ്യാസക്തി, ഡയാലിസിസ്, വിട്ടുമാറാത്ത വയറിളക്കം, ഉയർന്ന അളവിൽ ഡൈയൂററ്റിക്സ് ഉപയോഗം എന്നിവ ഉൾപ്പെടുന്നു.[13][14] ഭക്ഷണത്തിൽ കാണപ്പെടുന്ന തയാമിൻ ആഗിരണം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒരു ജനിതക അവസ്ഥ കാരണവും അപൂർവ്വമായി ഇത് സംഭവിക്കാം.[13] വെർണിക്കെ എൻസെഫലോപ്പതിയും കോർസകോഫ് സിൻഡ്രോമും ഡ്രൈ ബെറിബെറിയുടെ രൂപങ്ങളാണ്.[14]

കേന്ദ്ര നാഡീവ്യൂഹ (സിഎൻഎസ്) രോഗങ്ങളും തകരാറുകളും

[തിരുത്തുക]

കേന്ദ്ര നാഡീവ്യൂഹം തകരാറുകൾ മൂലമുള്ള നിസ്റ്റാഗ്മസ് തിരശ്ചീനമായത് ഉൾപ്പെടെ ഏത് ദിശയിലും ആകാം. കേവലം ലംബമായ നിസ്റ്റാഗ്മസ് സാധാരണയായി കേന്ദ്ര നാഡീവ്യൂഹത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്, എന്നാൽ ഉയർന്ന ഫെനിറ്റോയിൻ ടോക്സിസിറ്റിയിൽ സാധാരണയായി കാണപ്പെടുന്ന ഒരു പ്രതികൂല ഫലമാണിത്. നിസ്റ്റാഗ്മസിന് കാരണമായേക്കാവുന്ന വിഷാംശത്തിന്റെ മറ്റ് കാരണങ്ങൾ ഇവയാണ്:

 

മറ്റ് കാരണങ്ങൾ

[തിരുത്തുക]
  • നോൺ-ഫിസിയോളജിക്കൽ
  • ട്രോക്ലിയർ നാഡി തകരാർ
  • വെസ്റ്റിബുലാർ പത്തോളജി (മെനിയേഴ്സ് രോഗം, എസ്സിഡിഎസ് (സുപ്പീരിയർ കനാൽ ഡിഹിസെൻസ് സിൻഡ്രോം), ബിപിപിവി, ലാബിരിന്തിറ്റിസ്)
  • ശക്തമായ കാന്തികക്ഷേത്രങ്ങളിലേക്കുള്ള എക്സ്പോഷർ (എംആർഐ മെഷീനുകളിലേതുപോലെ)[15]
  • പത്തൊൻപതാം നൂറ്റാണ്ടിലെ കൽക്കരി ഖനിത്തൊഴിലാളികൾക്ക് ഇരുട്ടിൽ ജോലി ചെയ്യുന്നതിൽ നിന്ന് നിസ്റ്റാഗ്മസ് വന്നതിന് ശേഷം, ദീർഘകാല വെളിച്ചക്കുറവ് മൂലമുള്ള നിസ്റ്റാഗ്മസ് മൈനേഴ്സ് നിസ്റ്റാഗ്മസ് എന്ന് വിളിക്കപ്പെട്ടു.[16]
  • നിസ്റ്റാഗ്മസിന്റെ അല്പം വ്യത്യസ്തമായ രൂപം ചില ആളുകൾ സ്വമേധയാ ചെയ്യാം.[17]

രോഗനിർണയം

[തിരുത്തുക]
ഫാസ്റ്റ്-ഫേസ് തിരശ്ചീന നേത്ര ചലന കാഴ്ച
ഫാസ്റ്റ്-ഫേസ് ലംബ നേത്ര ചലന കാഴ്ച

നിസ്റ്റാഗ്മസ് എല്ലാവരും പെട്ടെന്ന് ശ്രദ്ധിക്കുമെങ്കിലും, ഒരു രോഗം ആയി തിരിച്ചറിയുന്നത് അപൂർവ്വമാണ്. നിരവധി നോൺ-ഇൻവേസിവ് സ്റ്റാൻഡേർഡ് ടെസ്റ്റുകൾ ഉപയോഗിച്ച് നിസ്റ്റാഗ്മസ് ക്ലിനിക്കലി പരിശോധിക്കാം. ഏറ്റവും ലളിതമായത് കലോറിക് റിഫ്ലെക്സ് ടെസ്റ്റാണ്, അതിൽ ഒരു ഇയർ കനാൽ ചൂടുള്ളതോ തണുത്തതോ ആയ വെള്ളമോ വായുവോ ഉപയോഗിച്ച് നനയ്ക്കുന്നു. താപനില ഗ്രേഡിയന്റ് തിരശ്ചീനമായ അർദ്ധവൃത്താകൃതിയിലുള്ള കനാലിന്റെ ഉത്തേജനത്തെയും അതിന്റെ അനന്തരഫലമായ നിസ്റ്റാഗ്മസിനെയും പ്രകോപിപ്പിക്കുന്നു. നിസ്റ്റാഗ്മസ് പലപ്പോഴും ചിയാരി വൈകല്യത്തോടെയാണ് കാണപ്പെടുന്നത്.

തത്ഫലമായുണ്ടാകുന്ന കണ്ണുകളുടെ ചലനം ഇലക്ട്രോണിസ്റ്റാഗ്മോഗ്രാഫ് (ഇലക്ട്രോഒകുലോഗ്രഫി), ഒരു ഇലക്ട്രോഒക്യുലോഗ്രാഫി (ബാഹ്യ ഇലക്ട്രോഡുകൾ ഉപയോഗിച്ച് കണ്ണിന്റെ ചലനങ്ങൾ അളക്കുന്നതിനുള്ള ഒരു വൈദ്യുത രീതി),[18] അല്ലെങ്കിൽ മറ്റ് നോൺ ഇനവേസീവ് ഉപകരണം ഉപയോഗിച്ച് രേഖപ്പെടുത്തുകയും അളക്കുകയും ചെയ്യാം. വീഡിയോനിസ്റ്റഗ്മോഗ്രാഫ് (VNG),[19] വീഡിയോ-ഒക്യുലോഗ്രാഫിയുടെ (VOG) ഒരു രൂപമാണ്. ഹെഡ് മാസ്‌കുകളിൽ ഉൾപ്പെടുത്തിയ ചെറിയ ക്യാമറകൾ ഉപയോഗിച്ച് കണ്ണിന്റെ ചലനങ്ങൾ അളക്കുന്നതിനുള്ള വീഡിയോ അടിസ്ഥാനമാക്കിയുള്ള ഒരു രീതിയായ ഇത്, ഒരു ഓഡിയോളജിസ്റ്റാണ് നിയന്ത്രിക്കുന്നത്. റൊട്ടെറ്ററി നിസ്റ്റാഗ്മസ് ഉണ്ടാക്കാൻ ഇലക്ട്രിക്കൽ നിയന്ത്രണങ്ങളുള്ള പ്രത്യേക സ്വിംഗിംഗ് കസേരകൾ ഉപയോഗിക്കാം.[20]

കഴിഞ്ഞ നാൽപ്പത് വർഷമായി, നിസ്റ്റാഗ്മസിന്റെ പഠനത്തിൽ വസ്തുനിഷ്ഠമായ കണ്ണ്-ചലന-റെക്കോർഡിംഗ് ടെക്നിക്കുകൾ പ്രയോഗിച്ചു വരികയും, അതിന്റെ ഫലമായി രോഗ അവസ്ഥയെ മനസ്സിലാക്കുന്നതിലും അളക്കുന്നതിലും കൂടുതൽ കൃത്യതയിലേക്ക് നയിക്കുകയും ചെയ്തു.

രോഗിയുടെ നേത്രചലനങ്ങൾ വിലയിരുത്താൻ ഓർത്തോപ്റ്റിസ്റ്റുകൾ ഒപ്‌ടോകിനറ്റിക് ഡ്രം അല്ലെങ്കിൽ ഇലക്‌ട്രോഒക്യുലോഗ്രാഫി ഉപയോഗിക്കാം.

ചലിക്കുന്ന വസ്തുക്കളെ പിൻതുടർന്നുള്ള ഫോവിയലേഷൻ, പാത്തോളജി, അല്ലെങ്കിൽ ചില പദാർത്ഥങ്ങളുടെ ഉപയോഗം എന്നിവ നിസ്റ്റാഗ്മസിന് കാരണമാകാം. സമാനമായി കാണപ്പെടുന്ന മറ്റ് വ��കല്യങ്ങളായ ഒപ്‌സോക്ലോണസ് അല്ലെങ്കിൽ ഒക്യുലാർ ഫ്ലട്ടർ പോലുള്ളവ, പൂർണ്ണമായും വേഗത്തിലുള്ള (സാക്കാഡിക്) നേത്രചലനങ്ങളാൽ നിർമ്മിതമാണ്. ഒബ്ജക്റ്റീവ് റെക്കോർഡിംഗ് ടെക്നിക്കുകൾ ഉപയോഗിക്കാതെ, ഈ അവസ്ഥകൾ തമ്മിൽ വേർതിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടായിരിക്കും.

വൈദ്യശാസ്ത്രത്തിൽ, നിസ്റ്റാഗ്മസിന്റെ സാന്നിദ്ധ്യം സാരമില്ലാത്തതയാകാം, അല്ലെങ്കിൽ അത് ഒരു അന്തർലീനമായ കാഴ്ച അല്ലെങ്കിൽ നാഡീസംബന്ധമായ പ്രശ്നത്തെ സൂചിപ്പിക്കാം.[21]

ചികിത്സ

[തിരുത്തുക]

ജന്മനായുള്ള നിസ്റ്റാഗ്മസ് ചികിത്സിക്കാൻ കഴിയാത്തതായി വളരെക്കാലമായി കരുതിപ്പോന്നിരുന്നു, എന്നാൽ ചില രോഗികളിൽ മാറ്റം കാണിക്കുന്ന മരുന്നുകൾ സമീപ വർഷങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 1980-ൽ, ബക്ലോഫെൻ എന്ന മരുന്നിന് ആൾട്ടർനേറ്റിങ് നിസ്റ്റാഗ്മസ് തടയാൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി. തുടർന്ന്, ആൻറികൺവൾസന്റായ ഗബാപെന്റിൻ, അത് കഴിച്ച പകുതിയോളം രോഗികളിൽ രോഗ പുരോഗതിയിലേക്ക് നയിച്ചു. ചില രോഗികളിൽ നിസ്റ്റാഗ്മസിനെതിരെ ഫലപ്രദമെന്ന് കണ്ടെത്തിയ മറ്റ് മരുന്നുകളിൽ മെമന്റൈൻ, [22] ലെവെറ്റിരാസെറ്റം, 3,4-ഡയാമിനോപൈറിഡൈൻ, 4-അമിനോപിരിഡിൻ, അസറ്റസോളമൈഡ്.[23] കോൺടാക്റ്റ് ലെൻസുകൾ,[24] മരുന്നുകൾ, ശസ്ത്രക്രിയ, കാഴ്ചവൈകല്യ പുനരധിവാസം തുടങ്ങിയ നിരവധി ചികിത്സാ സമീപനങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, മിനി ടെലിസ്കോപ്പിക് കണ്ണടകൾ നിസ്റ്റാഗ്മസിനെ നിയന്ത്രിക്കുമെന്ന് പറയപ്പെടുന്നു.[25]

ജന്മനായുള്ള നിസ്റ്റാഗ്മസിന്റെ ശസ്ത്രക്രിയാ ചികിത്സ തലയുടെ സ്ഥാനം മെച്ചപ്പെടുത്തുക, കൃത്രിമമായി ഡൈവർജൻസ് ഉണ്ടാക്കുക, അല്ലെങ്കിൽ തിരശ്ചീനമായ റെക്റ്റി പേശികളെ ദുർബലപ്പെടുത്തുക എന്നിവ ലക്ഷ്യമിടുന്നു.[26] നിസ്റ്റാഗ്മസ് ചികിത്സിക്കുന്നതിനുള്ള ശസ്ത്രക്രിയയുടെ (ടെനോടോമി എന്നറിയപ്പെടുന്നു) ക്ലിനിക്കൽ പരീക്ഷണങ്ങൾ 2001-ൽ അവസാനിച്ചു. ടെനോടോമി ഇപ്പോൾ ലോകമെമ്പാടുമുള്ള നിരവധി കേന്ദ്രങ്ങളിൽ പതിവായി നടത്തപ്പെടുന്നു. ശസ്ത്രക്രിയ കണ്ണിന്റെ ഓസിലേഷൻ കുറയ്ക്കാൻ ലക്ഷ്യമിടുന്നു, ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.[27]

എപ്പിഡെമിയോളജി

[തിരുത്തുക]

ആയിരക്കണക്കിന് ആളുകളിൽ ഒരാളെ ബാധിക്കുന്ന താരതമ്യേന സാധാരണമായ ഒരു ക്ലിനിക്കൽ അവസ്ഥയാണ് നിസ്റ്റാഗ്മസ്. യുണൈറ്റഡ് കിംഗ്‌ഡത്തിലെ ഓക്‌സ്‌ഫോർഡ്‌ഷെയറിൽ നടത്തിയ ഒരു സർവേയിൽ രണ്ടു വയസ്സുള്ളവരിൽ 670 കുട്ടികളിൽ ഒരാൾക്ക് നിസ്റ്റാഗ്മസ് പ്രകടമായതായി കണ്ടെത്തി.[2] യുണൈറ്റഡ് കിംഗ്ഡത്തിലെ മറ്റൊരു പഠനത്തിന്റെ രചയിതാക്കൾ രോഗ വ്യാപ്തി 10,000 ൽ 24 (c. 0.240%) ആണെന്ന് കണക്കാക്കുന്നു, ഏഷ്യൻ വംശജരായ വ്യക്തികളെ അപേക്ഷിച്ച് വെളുത്ത യൂറോപ്യന്മാർക്കിടയിൽ രോഗ വ്യാപ്തിയിൽ പ്രത്യക്ഷത്തിൽ ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്നു.[28]

ഇതും കാണുക

[തിരുത്തുക]
  • ബ്രൺസ് നിസ്റ്റാഗ്മസ്
  • മയോക്ലോണസ്
  • ഓസിലോപ്സിയ
  • ഒപ്സോക്ലോണസ്
  • ഒപ്റ്റോകൈനറ്റിക് നിസ്റ്റാഗ്മസ്

കുറിപ്പുകൾ

[തിരുത്തുക]
  1. എന്നിരുന്നാലും "ഡാൻസിങ് ഐസ്" ഒപ്സോക്ലോനസ് മയോക്ലോനസ് സിൻഡ്രോം എന്ന അവസ്ഥയെ വിളിക്കുന്ന ഒരു സാധാരണ പദമാണ്.

അവലംബം

[തിരുത്തുക]
  1. "Incidence and characteristics of voluntary nystagmus". Journal of Neurology, Neurosurgery, and Psychiatry. 41 (7): 617–23. July 1978. doi:10.1136/jnnp.41.7.617. PMC 493105. PMID 690639.
  2. 2.0 2.1 "General Information about Nystagmus". American Nystagmus Network. February 21, 2002. Archived from the original on 2016-03-03. Retrieved 2011-11-09.
  3. Weil, Andrew (2013). "Dealing with dancing eyes". Weil Lifestyle, LLC. Archived from the original on 2016-08-01. Retrieved 2014-04-16.
  4. [1]"Nystagmus". Medline Plus. February 27, 2013. Retrieved 2012-12-12.
  5. Saladin, Kenneth (2012). Anatomy and Physiology: The Unity of Form and Function. New York: McGraw-Hill. pp. 597–609. ISBN 978-0-07-337825-1.
  6. "A review of the molecular genetics of congenital Idiopathic Nystagmus (CIN)". Ophthalmic Genetics. 28 (4): 187–91. December 2007. doi:10.1080/13816810701651233. PMID 18161616.
  7. "Five novel mutations of the FRMD7 gene in Chinese families with X-linked infantile nystagmus". Molecular Vision. 14: 733–8. April 2008. PMC 2324116. PMID 18431453. {{cite journal}}: Invalid |display-authors=6 (help)
  8. "Focus on molecules: nyctalopin". Experimental Eye Research. 81 (6): 627–8. December 2005. doi:10.1016/j.exer.2005.07.017. PMID 16157331.
  9. "A common NYX mutation in Flemish patients with X linked CSNB". The British Journal of Ophthalmology. 93 (5): 692–6. May 2009. doi:10.1136/bjo.2008.143727. PMID 18617546.
  10. "Functional analysis of congenital stationary night blindness type-2 CACNA1F mutations F742C, G1007R, and R1049W". Neuroscience. 150 (2): 335–45. December 2007. doi:10.1016/j.neuroscience.2007.09.021. PMID 17949918.
  11. Ricardo, Schaffeln Dorigueto; Maurício, Malavasi Ganança; Fernando, Freitas Ganança (November 2005). "The number of procedures required to eliminate positioning nystagmus in benign paroxysmal positional vertigo". Brazilian Journal of Otorhinolaryngology. 71 (6): 769–775. doi:10.1016/s1808-8694(15)31247-7. PMID 16878247.
  12. García-Romo, E.; Blanco, R.; Nicholls, C.; Hernández-Tejero, A.; Fernández-de-Arévalo, B. (April 2021). "COVID-19 asociada a nistagmo". Archivos de la Sociedad Española de Oftalmología. 96 (4): 224–226. doi:10.1016/j.oftal.2020.09.008. PMC 7896820. PMID 33279355.
  13. 13.0 13.1 "Beriberi". Genetic and Rare Diseases Information Center (GARD) – an NCATS Program (in ഇംഗ്ലീഷ്). 2015. Archived from the original on 11 November 2017. Retrieved 11 November 2017.
  14. 14.0 14.1 "Nutrition and Growth Guidelines | Domestic Guidelines - Immigrant and Refugee Health". CDC (in അമേരിക്കൻ ഇംഗ്ലീഷ്). March 2012. Archived from the original on 11 November 2017. Retrieved 11 November 2017.
  15. "MRI magnetic field stimulates rotational sensors of the brain". Current Biology. 21 (19): 1635–40. October 2011. doi:10.1016/j.cub.2011.08.029. PMC 3379966. PMID 21945276.
  16. Millodot, Michel (2014-07-30). Dictionary of Optometry and Visual Science E-Book (in ഇംഗ്ലീഷ്). Elsevier Health Sciences. p. 250. ISBN 978-0-7020-5188-3.
  17. "Nystagmus: diagnostic and therapeutic strategies". Seminars in Ophthalmology. 14 (2): 65–73. June 1999. doi:10.3109/08820539909056066. PMID 10758214.
  18. "Introduction to electronystagmography for END technologists". American Journal of Electroneurodiagnostic Technology. 47 (3): 178–89. September 2007. doi:10.1080/1086508X.2007.11079629. PMID 17982846.
  19. "Benign positional paroxysmal vertigo: videonystagmographic study using rotatory test". Acta Otorhinolaryngologica Italica. 23 (2): 67–72. April 2003. PMID 14526552.
  20. "Eye movement recordings: methods". Developments in Ophthalmology. 40: 15–34. 2007. doi:10.1159/000100347. ISBN 978-3-8055-8251-3. PMID 17314477.
  21. "Diagnostic value of nystagmus: spontaneous and induced ocular oscillations". Journal of Neurology, Neurosurgery, and Psychiatry. 73 (6): 615–8. December 2002. doi:10.1136/jnnp.73.6.615. PMC 1757336. PMID 12438459.
  22. "Memantine/Gabapentin for the treatment of congenital nystagmus". Current Neurology and Neuroscience Reports. 7 (5): 395–6. September 2007. doi:10.1007/s11910-007-0061-z. PMID 17764629.
  23. Groves, Nancy (March 15, 2006). "Many options to treat nystagmus, more in development". Ophthalmology Times. Archived from the original on 2006-03-19. Retrieved 2022-08-12.
  24. "The use of contact lenses to treat visually symptomatic congenital nystagmus". Journal of Neurology, Neurosurgery, and Psychiatry. 75 (2): 314–6. February 2004. doi:10.1136/jnnp.2003.010678. PMC 1738913. PMID 14742616. {{cite journal}}: Invalid |display-authors=6 (help)
  25. "Mini-telescopic eyeglasses suppress nystagmus". World Society of Pediatric Ophthalmology and Strabismus Conference in Barcelona 2015. Archived from the original on 2016-02-03. Retrieved 26 January 2016.
  26. "Improvement in visual acuity following surgery for correction of head posture in infantile nystagmus syndrome". Journal of Pediatric Ophthalmology and Strabismus. 48 (6): 341–6. Nov–Dec 2011. doi:10.3928/01913913-20110118-02. PMID 21261243.
  27. "Effects of tenotomy on patients with infantile nystagmus syndrome: foveation improvement over a broadened visual field". Journal of AAPOS. 10 (6): 552–60. December 2006. doi:10.1016/j.jaapos.2006.08.021. PMID 17189150.
  28. "The prevalence of nystagmus: the Leicestershire nystagmus survey". Investigative Ophthalmology & Visual Science. 50 (11): 5201–6. November 2009. doi:10.1167/iovs.09-3486. PMID 19458336. {{cite journal}}: Invalid |display-authors=6 (help)
"https://ml.wikipedia.org/w/index.php?title=നിസ്റ്റാഗ്മസ്&oldid=3999175" എന്ന താളിൽനിന്ന് ശേഖരിച്ചത്