നവിഗവോൺ ദേശീയോദ്യാനം
ദൃശ്യരൂപം
(Navegaon National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഭണ്ഡാര, ഗോണിയ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നവിഗവോൺ ദേശീയോദ്യാനം. 1975-ലാണ് ഉദ്യാനം നിലവിൽ വന്നത്.
ഭൂപ്രകൃതി
[തിരുത്തുക]ഉദ്യാനത്തിന്റെ വിസ്തൃതി 134 ചതുരശ്ര കിലോമീറ്ററാണ്. മിശ്രിത ഉലപൊഴിയും വനങ്ങളാണി��ിടെയുള്ളത്. തേക്ക്, ഞാവൽ, ഹൽദു, എന്നിവയാണ് ഇവിടെ കാണുന്ന പ്രധാന വൃക്ഷങ്ങൾ.
ജന്തുജാലങ്ങൾ
[തിരുത്തുക]കടുവ, പുലി, ഗൗർ, സാംബർ, പുള്ളിമാൻ, നീൽഗായ്, ചിങ്കാര തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. മഹാരാഷ്ട്രയിൽ കാണുന്ന 60% പക്ഷിയിനങ്ങളും ഈ ഉദ്യാനത്തിലുണ്ട്.