സരിസ്ക ദേശീയോദ്യാനം
ദൃശ്യരൂപം
Sariska Tiger Reserve | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | Alwar District, രാജസ്ഥാൻ, ഇന്ത്യ |
Nearest city | Alwar |
Coordinates | 27°19′3″N 76°26′13″E / 27.31750°N 76.43694°E |
Area | 881 കി.m2 (340 ച മൈ) |
Established | 1955 |
Governing body | Government of Rajasthan |
രാജസ്ഥാൻ സംസ്ഥാനത്തിലെ ദേശീയോദ്യാനങ്ങളിലൊന്നാണ് സരിസ്ക ദേശീയോദ്യാനം. 1992-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. 1979 മുതൽ ഇവിടെ ഒരു കടുവാ സംരക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നു. ഔറംഗസീബിന്റെ കാങ്ക്വാരി കോട്ട, മഹാരാജ ജയ്സിംഹന്റെ കരിഷ്ക കൊട്ടാരം എന്നിവ ഈ ഉദ്യാനത്തിനകത്ത് സ്ഥിതി ചെയ്യുന്നു.
ഭൂപ്രകൃതി
[തിരുത്തുക]274 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. ആരവല്ലി പർവതനിരയുടെ ഭാഗമാണീ പ്രദേശം. വരണ്ട ഇലപൊഴിയും വനമേഖലയാണിവിടം. ധോക്ക്, ഖെയ്ർ, ടെൻഡു, ബെർ എന്നീ വൃക്ഷങ്ങൾ ഇവിടെ വളരുന്നു. ആയിരത്തിലധികം പുഷ്പിക്കുന്ന സസ്യയിനങ്ങൾ ഇവിടെയുണ്ട്.
ജന്തുജാലങ്ങൾ
[തിരുത്തുക]ഇന്ത്യൻ ചിങ്കാര, നീൽഗായ്, സാംബർ, പുള്ളിപ്പുലി, ലംഗൂർ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജന്തുവർഗ്ഗങ്ങൾ. 48 ഇനത്തില്‍പ്പെട്ട സസ്തനികളുടെയും 251-ഓളം പക്ഷിയിനങ്ങളുടെയും ആവാസകേന്ദ്രമാണിവിടം.