Jump to content

ലെറ്റീഷ്യ ടൈലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Letitia Christian Tyler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലെറ്റീഷ്യ ടൈലർ
Tyler's White House Portrait (1842)
First Lady of the United States
In role
April 4, 1841 – September 10, 1842
രാഷ്ട്രപതിJohn Tyler
മുൻഗാമിAnna Harrison
Jane Harrison (Acting)
പിൻഗാമിPriscilla Tyler (Acting)
Second Lady of the United States
In role
March 4, 1841 – April 4, 1841
രാഷ്ട്രപതിWilliam Henry Harrison
മുൻഗാമിFloride Calhoun (1832)
പിൻഗാമിSophia Dallas (1845)
വ്യക്തിഗത വിവരങ്ങൾ
ജനനം
Letitia Christian

(1790-11-12)നവംബർ 12, 1790
Cedar Grove, Virginia, United States
മരണംസെപ്റ്റംബർ 10, 1842(1842-09-10) (പ്രായം 51)
Washington, D.C., United States
പങ്കാളിJohn Tyler (1813–1842)

ലെറ്റീഷ്യ ക്രിസ്റ്റ്യൻ ടൈലർ (ജീവിത കാലം : നവംബർ 12, 1790 – സെപ്റ്റംബർ 10, 1842), ഐക്യനാടുകളടെ പ്രസിഡൻറായിരുന്ന ജോൺ ടൈലറുടെ ഭാര്യയും 1841 മുതൽ മരണമടയുന്നതുവരെ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.[1]

ആദ്യകാലജീവിതം

[തിരുത്തുക]

വിർജീനിയയിലെ ന്യൂ കെൻറ് കൌണ്ടിയിലുള്ള സെഡാർ ഗ്രോവ് പ്ലാൻറേഷനിലാണ് ലെറ്റീഷ്യ ക്രിസ്റ്റ്യൻ ടൈലർ ജനിച്ചത്. ഒരു പ്രമുഖ തോട്ടമുടമയായിരുന്ന കേണൽ റോബർട്ട് ക്രിസ്റ്റ്യൻറെയും മേരി ബ്രൌൺ ക്രിസ്റ്റ്യൻറെയും മകളായിരുന്നു. [2]ലജ്ജാശീലയും സൌമ്യയും ഈശ്വരഭക്തയും എന്നതിലുമുപരി കുടുംബത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു ലെറ്റീഷ്യയുടേത്.[3]

സ്വകാര്യ ജീവിതം

[തിരുത്തുക]

ഒരു നിയമവിദ്യാർത്ഥിയായിരുന്ന ജോൺ ടൈലറെ 1808 ലാണ് ലെറ്റീഷ്യ ക്രിസ്റ്റ്യൻ കണ്ടുമുട്ടിയത്. ലെറ്റീഷ്യയുടെ വസതിയായ സെഡാർ ഗ്രോവിൽ വച്ച് ജോൺ ടൈലർക്ക് 23 വയസുള്ളപ്പോൾ അവർ വിവാഹതരായി. 29 വർഷങ്ങൾ നീണ്ടുനിന്ന അവരുടെ ദാമ്പത്യം സന്തോഷകരമായിരുന്നു. ജോൺ ടൈലറുടെ രാഷ്ട്രീയ ഉയർച്ചകളുടെ കാലത്ത് ലെറ്റീഷ്യ എപ്പോഴും തിരശ്ശീലയ്ക്കു പിന്നിൽ നിന്നതേയുള്ളു. ഒരു പൊതുജീവിതത്തിലേയ്ക്കിറങ്ങിച്ചെല്ലുന്നതിനേക്കാൾ കുടുംബകാര്യങ്ങൾ നോക്കിനടത്തുന്നതിലായിരുന്നു അവർക്ക് താൽപര്യം. ജോൺ ടൈലർ പ്രത���നിധിസഭയിലെ ഔദ്യോഗികകൃത്യനിർവ്വഹണം നടത്തുന്ന കാലത്ത് 1828-1829 ലെ ശിശിരകാലത്ത് ഒരിക്കൽമാത്രമാണ് അവർ വാഷിങ്ടൺ സന്ദർശിച്ചത്. മറ്റുള്ള സമയും അവർ വിർജീനിയയിൽ ഒതുങ്ങിക്കഴിഞ്ഞു. 1839 ൽ അവർക്ക് പക്ഷവാതം പിടിപെട്ടു. 1841 ൽ ജോൺ ടൈലർ പ്രസിഡൻറ് പദവിയിലെത്തിയപ്പോൾ ഒരു പ്രഥമവനിതെന്ന നിലയിൽ അവർ വൈറ്റ് ഹൌസിൻറെ മുകൾനിലയിൽ കഴിഞ്ഞു. 1842-ൽ അവരുടെ മകളായ എലിസബത്തിൻറെ വിവാഹം നടക്കുന്ന സമയത്ത് ഒരിക്കൽ മാത്രമാണ് അവർ താഴേയ്ക്കിറങ്ങിയത്. 

അവലംബം

[തിരുത്തുക]
Sources
  1. "Letitia Tyler | American first lady". britannica.com (in ഇംഗ്ലീഷ്). Encyclopedia Britannica. Retrieved 17 November 2017.
  2. "Letitia Tyler Biography :: National First Ladies' Library". www.firstladies.org (in ഇംഗ്ലീഷ്). Archived from the original on 2017-11-09. Retrieved 17 November 2017.
  3. Barden, Cindy (1996). Meet the First Ladies. Carthage, IL: Teaching & Learning Company. p. 29. Retrieved 17 November 2017.
Notes

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Honorary titles
Vacant
Title last held by
Floride Calhoun
Second Lady of the United States
1841
Vacant
Title next held by
Sophia Dallas
മുൻഗാമി First Lady of the United States
1841–1842
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ലെറ്റീഷ്യ_ടൈലർ&oldid=3644014" എന്ന താളിൽനിന്ന് ശേഖരിച്ചത്