ഇന്ത്യൻ ബ്ലഡ്ഗ്രൂപ്പ് സിസ്റ്റം
സിഡി44 തന്മാത്രയ്ക്കുള്ളിലെ, രക്തകോശങ്ങളുടെ ഉപരിതലത്തിൽ എക്സ്പ്രസ് ചെയ്യുന്ന, പാരമ്പര്യ ആന്റിജനുകളുടെ സാന്നിധ്യം അല്ലെങ്കിൽ അഭാവം അടിസ്ഥാനമാക്കിയുള്ള രക്ത വർഗ്ഗീകരണമാണ് ഇന്ത്യൻ ബ്ലഡ്ഗ്രൂപ്പ് സിസ്റ്റം (In).[1] ഇന്ത്യയിലെ ജനസംഖ്യയുടെ 4% പേർക്കുള്ളതിനാലാണ് സിസ്റ്റത്തിന് ഈ പേര് ലഭിച്ചത്.[2] മിക്ക വ്യക്തികളും സിഡി 44-ന്റെ 46-ാം സ്ഥാനത്തുള്ള ആർഗിനിൻ അവശിഷ്ടത്തിന്റെ ഫലമായി Inb ആന്റിജൻ എക്സ്പ്രസ് ചെയ്യുന്നു. ഇതേ സ്ഥാനത്ത് ആർഗിനിനിന് പകരം പ്രോലിൻ വരുന്നത് മൂലമാണ് Ina രക്തഗ്രൂപ്പ് ഉണ്ടാകുന്നത്.
വിവരണം
[തിരുത്തുക]ഇന്ത്യൻ രക്തഗ്രൂപ്പ് സിസ്റ്റത്തിൽ പ്രധാനമായും In(a) (IN1) എന്നീ രണ്ട് വിരുദ്ധ ആന്റിജനുകൾ അടങ്ങിയിരിക്കുന്നു, ഇത് ഏകദേശം 10 ശതമാനം അറബ് ജനസംഖ്യയിലും 3 ശതമാനം ബോംബെ ഇന്ത്യക്കാരിലും കാണപ്പെടുന്നു, കൂടാതെ അതിന്റെ അല്ലെലിക് ആന്റിജൻ In(b) (IN2) എന്നിവ, എല്ലാ ജനസംഖ്യയിലും കാണുന്നു.[3] 2007-ൽ, IN3 (INFI), IN4 (INJA) എന്നീ രണ്ട് പുതിയ ഹൈ-ഇൻസിഡൻസ് ആന്റിജനുകൾ കൂടി IN രക്തഗ്രൂപ്പ് സിസ്റ്റത്തിൽ പെടുന്നതായി തിരിച്ചറിഞ്ഞു.[3] ഈ സിസ്റ്റത്തിലെ ആന്റിജനുകൾ സിഡി 44-ൽ സ്ഥിതിചെയ്യുന്നു. CD44-ന്റെ ജൈവിക പ്രവർത്തനം ഒരു ല്യൂക്കോസൈറ്റ് ഹോമിംഗ് റിസപ്റ്റർ അല്ലെങ്കിൽ സെല്ലുലാർ അഡീഷൻ തന്മാത്ര എന്നീ നിലകളിലാണ്. ഹൈ-ഫ്രീക്വൻസി ആന്റിജൻ AnWj (901009) ഇന്ത്യൻ സിസ്റ്റത്തിൽ ഇല്ല എങ്കിലും അതും ഒന്നുകിൽ സിഡി44-ന്റെ ഒരു ഐസോഫോമിൽ സ്ഥിതിചെയ്യുന്നു അല്ലെങ്കിൽ അതുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.[3]
അവലംബം
[തിരുത്തുക]- ↑ "A blood group-related polymorphism of CD44 abolishes a hyaluronan-binding consensus sequence without preventing hyaluronan binding". J. Biol. Chem. 271 (12): 7147–53. March 1996. doi:10.1074/jbc.271.12.7147. PMID 8636151.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ "Red Cell Antigens - Fun Facts, Questions, Answers, Information". Fun Trivia. Archived from the original on 2015-03-12. Retrieved 2014-01-03.
- ↑ 3.0 3.1 3.2 Q, Xu (2011). "The Indian blood group system". Immunohematology. PMID 22462102.