Jump to content

ബ്രോണ്ടെ ക്യാമ്പ്‌ബെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bronte Campbell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രോണ്ടെ ക്യാമ്പ്‌ബെൽ
വ്യക്തിവിവരങ്ങൾ
National team ഓസ്ട്രേലിയ
ജനനം (1994-05-14) 14 മേയ് 1994  (30 വയസ്സ്)
Blantyre, Malawi
ഉയരം179 സെ.മീ (5 അടി 10 ഇഞ്ച്)[1]
ഭാരം58 കി.ഗ്രാം (128 lb)
Sport
കായികയിനംSwimming
StrokesFreestyle
ClubCommercial SC
CoachSimon Cusack

മലാവിയൻ വംശജയായ ഓസ്‌ട്രേലിയൻ നീന്തൽതാരവും, ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും ലോക ചാമ്പ്യനുമാണ് ബ്രോണ്ടെ ക്യാമ്പ്‌ബെൽ ഒ‌എഎം (ജനനം: 14 മെയ് 1994). അവരുടെ മൂത്ത സഹോദരി കേറ്റ് ക്യാമ്പ്ബെൽ ഒരു മത്സരാധിഷ്ഠിത നീന്തൽതാരവും ഹ്രസ്വ, ദീർഘ കോഴ്‌സുകളിൽ 100 മീറ്റർ വ്യക്തിഗത ഫ്രീസ്റ്റൈൽ ഇവന്റുകളിൽ ലോക റെക്കോർഡുകളും നേടിയിട്ടുണ്ട്. 1972-ലെ ഒളിമ്പിക്സിന് ശേഷം ഒരേ ഒളിമ്പിക് നീന്തൽ ടീമിലെ ആദ്യത്തെ ഓസ്‌ട്രേലിയൻ സഹോദരങ്ങളും ഒളിമ്പിക്സിൽ ഒരേ നീന്തൽ മത്സരത്തിൽ പങ്കെടുത്ത ആദ്യ ഓസ്‌ട്രേലിയൻ സഹോദരിമാരുമാണ് ബ്രോണ്ടും കേറ്റും.[2][3] 50, 100 മീറ്റർ ഫ്രീസ്റ്റൈൽ മത്സരങ്ങൾ ഉൾപ്പെടെ 2015-ലെ ലോക ചാമ്പ്യൻഷിപ്പിൽ ബ്രോണ്ടെ ക്യാമ്പ്‌ബെൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയിരുന്നു.

മുൻകാലജീവിതം

[തിരുത്തുക]

എറിക് (അക്കൗണ്ടന്റ്), ജെന്നി (ഒരു നഴ്‌സ്) ക്യാമ്പ്‌ബെൽ എന്നിവർക്ക് ജനിച്ച അഞ്ച് മക്കളിൽ രണ്ടാമത്തേതാണ് ക്യാമ്പ്‌ബെൽ. അവർക്ക് ഒരു മൂത്ത സഹോദരി കേറ്റിനെ കൂടാതെ, ജെസീക്ക, അബിഗയിൽ എന്നീ രണ്ട് അനുജത്തികളും ഹമീഷ് എന്ന ഒരു ഇളയ സഹോദരനുമുണ്ട്. കഠിനമായ സെറിബ്രൽ പക്ഷാഘാതമുള്ള ഹമീഷിന് മുഴുവൻസമയ പരിചരണം ആവശ്യമാണ്.[4] ഹമീഷിന് ബ്രോണ്ടെയെക്കാൾ നാല് വയസ്സ് കുറവാണ്.[5] നീന്തൽക്കാരിയായിരുന്ന ജെന്നി, തന്റെ നാല് പെൺമക്കളെ നീന്താൻ പഠിപ്പിച്ചിരുന്നു.[6]

അവരുടെ കുടുംബം 2001-ൽ മലാവിയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് താമസം മാറി. ക്യാമ്പ്‌ബെല്ലും കേറ്റും അതേ വർഷം ബ്രിസ്ബേനിലെ ഇന്ദൂറിപ്പിളി നീന്തൽ ക്ലബ്ബിൽ ചേർന്നു. അവരുടെ പരിശീലകനായ സൈമൺ കുസാക്ക് രണ്ട് സഹോദരിമാരെയും പരിശീലിപ്പിച്ചിരുന്നു.

2009-ൽ ഓസ്‌ട്രേലിയൻ യൂത്ത് ഒളിമ്പിക് ഫെസ്റ്റിവലിൽ 50 മീറ്റർ ഫ്രീസ്റ്റൈലിൽ ബ്രോണ്ടെ സ്വർണം നേടി. 2011-ൽ പെറുവിലെ ലിമയിൽ നടന്ന 2011-ലെ ഫിന വേൾഡ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഇതേ മത്സരത്തിൽ സ്വർണം നേടി.

ലണ്ടനിൽ നടന്ന 2012-ലെ സമ്മർ ഒളിമ്പിക്സിൽ വനിതാ 50 മീറ്റർ ഫ്രീസ്റ്റൈലിൽ ക്യാമ്പ്ബെൽ മത്സരിച്ചു. ബ്രോണ്ടെയും സഹോദരി കേറ്റും ഒരേ ഹീറ്റ്സിൽ നീന്തുകയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുകയും സെമി ഫൈനലിന് യഥാക്രമം ഒമ്പതാം സ്ഥാനത്തും പത്താം സ്ഥാനത്തും യോഗ്യത നേടുകയും ചെയ്തു.[7]

2013-ലെ ഓസ്ട്രേലിയൻ നീന്തൽ ചാമ്പ്യൻഷിപ്പിൽ 50, 100 മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിൽ അവർ വെള്ളി നേടി സഹോദരി കേറ്റിനെ പിന്നിലാക്കി 2013-ലെ ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. ലോക ചാമ്പ്യൻഷിപ്പിൽ, 4 × 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ കേറ്റ്, എമ്മ മക്കിയോൺ, അലീഷ്യ കോട്ട്സ് എന്നിവരുമായി മത്സരിച്ച് അവർ വെള്ളി മെഡൽ നേടുകയും യുണൈറ്റഡ് സ്റ്റേറ്റ്സിന് പിന്നിൽ 0.12 സെക്കൻഡിൽ ഫിനിഷ് ചെയ്യുകയും ചെയ്തു.[8]

ദോഹയിൽ നടന്ന 2014-ലെ ഫിനാ വേൾഡ് നീന്തൽ ചാമ്പ്യൻഷിപ്പിൽ (25 മീറ്റർ) മത്സരിച്ച അവർ 50 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ (സമയം 23.62) റനോമി ക്രോമോവിഡ്ജോജോയ്ക്ക് പിന്നിലും മറ്റൊന്ന് 4 × 100 മീറ്റർ മെഡ്‌ലി റിലേയിൽ ഡാനിഷ് ടീമിന് പിന്നിലും രണ്ട് വെള്ളി മെഡലുകൾ നേടി. 100 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിന്റെ ഫൈനലിൽ ഫെംകെ ഹീംസ്കെർക്ക്, റനോമി ക്രോമോവിഡ്ജോ, സാറാ സ്ജസ്ട്രോം എന്നിവർക്ക് പിന്നിൽ അവർ നാലാം സ്ഥാനത്തെത്തി (ടൈമിംഗ് 51.65),

2015-ൽ കസാനിൽ കേറ്റ് ക്യാമ്പ്‌ബെല്ലിനൊപ്പം

കസാനിൽ നടന്ന 2015-ലെ ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി 100 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ (52.52 ൽ) സാറാ സ്ജോസ്ട്രോമിനെയും കേറ്റ് ക്യാമ്പ്‌ബെല്ലിനെയും തോൽപ്പിച്ച് അവർ ഒന്നാമതെത്തി.[9]50 മീറ്റർ ഫ്രീസ്റ്റൈൽ ഇവന്റിൽ (24.12 ൽ), റനോമി ക്രോമോവിഡ്ജോയെയും സാറാ സ്ജസ്ട്രോമിനെയും തോൽപ്പിച്ചു.

4 × 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഡച്ച്, യുഎസ് ടീമുകളെ തോൽപ്പിച്ച് അവർ സ്വർണം നേടി.[10]ചൈനീസ്, സ്വീഡിഷ് ടീമുകൾക്ക് പിന്നിൽ 4 × 100 മീറ്റർ മെഡ്‌ലി റിലേയിൽ വെങ്കല മെഡൽ നേടി[11].

2016-ലെ സമ്മർ ഒളിമ്പിക്സിൽ 50 മീറ്ററിലും 100 മീറ്ററിലും ഫ്രീസ്റ്റൈലിലും 4 × 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും ഓസ്ട്രേലിയയെ ക്യാമ്പ്ബെൽ പ്രതിനിധീകരിച്ചു (അതിൽ അവർ ഒന്നാമതെത്തി ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു).[12]50, 100 മീറ്റർ ഫ്രീസ്റ്റൈലിൽ ലോക ചാമ്പ്യനായിരുന്നിട്ടും ഈ ഇനങ്ങളിൽ അവർ ഒരു മെഡൽ നേടിയില്ല.

സ്വകാര്യ ജീവിതം

[തിരുത്തുക]

ക്വീൻസ്‌ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥിനിയാണ് ക്യാമ്പ്‌ബെൽ. അവിടെ ബിസിനസിൽ [13] പ്രധാനമായും പബ്ലിക് റിലേഷൻസ് പഠിക്കുന്നു.[14]

ബ്രിസ്ബെയ്നിലെ ഒരു പ്രാദേശിക ബാപ്റ്റിസ്റ്റ് പള്ളിയിൽ ക്യാമ്പ്ബെൽ പങ്കെടുക്കുന്നു.[15]2016 ഡിസംബർ വരെ ക്യാമ്പ്‌ബെൽ സഹോദരി കേറ്റിനൊപ്പം താമസിച്ചിരുന്നെങ്കിലും 2017 ലെ വിവരമനുസരിച്ച്, അവർ ഇപ്പോൾ ഒന്നിച്ചു താമസിക്കുന്നില്ല. ക്യാമ്പ്ബെൽ ഇപ്പോൾ കൂർപാറുവിലാണ് താമസിക്കുന്നത്.[16]കഴിവുള്ള ഒരു കവിയത്രി കൂടിയാണ് ക്യാമ്പ്‌ബെൽ. കവിതകൾ എഴുതുകയും ഒരു മത്സരത്തിന് മുമ്പ് പ്രചോദനം നൽകാൻ നീന്തൽ ടീമിലേക്ക് അവ വായിക്കുകയും ചെയ്യുന്നു.[17][18]

അവലംബം

[തിരുത്തുക]
  1. "Bronte Campbell". fina.org. FINA. Archived from the original on 2016-04-23. Retrieved 1 September 2019.
  2. "Bronte Campbell". Archived from the original on 2014-10-08. Retrieved 2020-08-04.
  3. "Campbell Sisters to swim in London". Archived from the original on 4 November 2014. Retrieved 18 May 2012.
  4. "Sister act set to rock Glasgow pool". Fox Sports (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2014-07-20. Retrieved 2017-07-15.
  5. "Subscribe | heraldsun". www.heraldsun.com.au. Retrieved 2017-07-15.
  6. "Sport on Saturdays: Meet Cate Campbell, Olympic swimmer". Mamamia (in അമേരിക്കൻ ഇംഗ്ലീഷ്). 2013-10-05. Retrieved 2017-07-15.
  7. Women's 50m Freestyle: Heats Archived 22 August 2012 at the Wayback Machine., London2012.com
  8. "Final results of Women's 4 × 100 metre freestyle relay at the 2013 World Aquatics Championships" (pdf). Omega Timing. 28 July 2013. Retrieved 29 July 2013.
  9. Final results
  10. Final results
  11. "Final results". Archived from the original on 24 September 2015. Retrieved 18 May 2016.
  12. "2016 Australian Olympic Swimming Team selected". Australian Olympic Committee. 14 April 2016. Archived from the original on 11 October 2016. Retrieved 4 July 2016.
  13. "QUT News & Events Wrap". QUT. Retrieved 2017-08-07.
  14. "Double trouble: Swim sisters". 2015-05-15. Retrieved 2017-08-07.
  15. "Sibling rivals in the pool". Retrieved 2017-08-07.
  16. "Cate Campbell buying a Brisbane house - realestate.com.au". realestate.com.au (in അമേരിക്കൻ ഇംഗ്ലീഷ്). 2017-02-04. Retrieved 2017-08-07.
  17. "Aussie swimmers the Campbell sisters doing it for themselves". Women's Health. Archived from the original on 2018-04-12. Retrieved 2018-04-17.
  18. "Bronte Campbell - the Poet Uncaged - Sportette". Sportette (in അമേരിക്കൻ ഇംഗ്ലീഷ്). 2016-07-17. Retrieved 2018-04-17.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
റിക്കോഡുകൾ
മുൻഗാമി Mixed 4 × 50 metres freestyle relay world record-holder
10 November 2013 – 14 December 2013
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ബ്രോണ്ടെ_ക്യാമ്പ്‌ബെൽ&oldid=3937915" എന്ന താളിൽനിന്ന് ശേഖരിച്ചത്