Jump to content

അംബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amba (Mahabharata) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അംബ
ദേവനാഗരി अम्बा
സംസ്കൃത ഉച്ചാരണംAmbā
മലയാളം ലിപിയിൽ അംബ
യുദ്ധങ്ങൾ കുരുഷേത്രയുദ്ധം
ലിംഗംസ്ത്രീ
വംശാവലി
രക്ഷിതാക്കൾ
  • കഷ്യൻ (പിതാവ് )
  • കൗസല്യ (മാതാവ്)
സഹോദരങ്ങൾഅംബാലിക, അംബിക
ഗണംമനുഷ്യൻ
പുനർജ്ജന്മംശിഖണ്ഡി

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് അംബ. കാശി മഹാരാജാവിന്റെ പുത്രിയായിരുന്നു അംബ.

കാശി മഹാരാജാവ് തന്റെ മൂന്ന് പെൺമക്കൾക്കായി നടത്തിയ സ്വയംവരത്തിനിടയിൽ ഹസ്തിനപുരരാജാവായ വിചിത്രവീര്യനുവേണ്ടി ഭീഷ്മർ ശക്തിയുപയോഗിച്ച് അംബയേയും സഹോദരിമാരായ അംബിക, അംബാലിക എന്നിവരെയും പിടിച്ചുക���ണ്ടുപോരികയായിരുന്നു. പിന്നീട് അംബ ആത്മാഹൂതി ചെയ്യുകയും ശിഖണ്ഡിയായി ജനിക്കുകയും ചെയ്തു.

ഇതിഹാസം

[തിരുത്തുക]

മഹാഭാരതം ആദിപർവ്വത്തിൽ അംബയുടെ സ്വയംവരത്തെക്കുറിച്ച് വിവരിക്കുന്നു. അംബയും ശാല്വനും രഹസ്യപ്രണയിതാക്കളായിരുന്നു. ഭീഷ്മൻ കാശി രാജാവിൻ്റെ പുത്രിമാരായ അംബ, അംബിക, അംബാലിക എന്നിവരുടെ സ്വയംവരത്തെക്കുറിച്ചുള്ള വാർത്തയറിഞ്ഞു. സഹോദരനായ വിചിത്രവീര്യനുവേണ്ടി ഭീഷ്മൻ മൂന്ന് സഹോദരിമാരെയും രഥത്തിൽ തട്ടിക്കൊണ്ടുപോയി. തന്നെ ആക്രമിക്കാൻ വന്ന രാജാക്കന്മാരെ ഭീഷ്മൻ തോൽപിച്ചു. അംബയുടെ സ്‌നേഹിതനായ ശാല്വനും ഭീഷ്മനെ ജയിക്കാനായില്ല. ഭീഷ്മൻ ഹസ്തിനാപുരത്തിൽ തിരിച്ചെത്തി. വിചിത്രവീര്യനുമായി വിവാഹം ഉറപ്പിക്കുന്നതിനുമുമ്പ്, താൻ ശാല്വനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായി ഭീഷ്മനോട് അംബ പറയുന്നു. അവരുടെ തീരുമാനം ഭീഷ്മൻ സമ്മതിച്ചു. വിചിത്രവീര്യൻ അംബികയെയും അംബാലികയെയും വിവാഹം ചെയ്തു. ഭീഷ്മൻ ബ്രാഹ്മണരുടെ സംഘത്തോടൊപ്പം അംബയെ ശാല്വൻ്റെ അടുത്തേക്ക് അയക്കുന്നു.

"https://ml.wikipedia.org/w/index.php?title=അംബ&oldid=4117454" എന്ന താളിൽനിന്ന് ശേഖരിച്ചത്