അലിഗഢ് മുസ്ലിം സർവകലാശാല
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2024 ഡിസംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആദർശസൂക്തം | "മനുഷ്യനെ അവന് അറിയാത്തത് പഠിപ്പിച്ചു". Teacheth man that which he knew not. |
---|---|
തരം | Public |
സ്ഥാപിതം | 1875 |
ചാൻസലർ | Justice എ.എം അഹമദി |
വൈസ്-ചാൻസലർ | സമീറുദ്ദീൻ ഷാ |
അദ്ധ്യാപകർ | 2,000 |
വിദ്യാർത്ഥികൾ | 30,000 |
സ്ഥലം | അലിഗഡ്, ഉത്തർപ്രദേശ്, ഇന്ത്യ |
അഫിലിയേഷനുകൾ | UGC |
വെബ്സൈറ്റ് | www.amu.ac.in |
സർ സയ്യിദ് അഹമ്മദ് ഖാൻ സ്ഥാപിച്ച അലിഗഢിലെ മൊഹമ്മദൻസു് ഇംഗ്ലീഷ് മീഡിയം സ്കൂളാണു് പിൽക്കാലത്തു് അലിഗഢ് മുസ്ലിം സർവ്വകലാശാലയായി മാറിയതു്. യു.ജി.സി അംഗീകാരമുള്ള ഈ സ്ഥാപനം കേന്ദ്ര സർവ്വകലാശാലകളിൽ ഒന്നാണു്. 1875 ൽ ആണ് ഈ സർവകലാശാല സ്ഥാപിതമായത്. 1920 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ആക്ട് പ്രകാരം ഇതിന് കേന്ദ്ര സർവകലാശാല പദവി നൽകി. ഉത്തർപ്രദേശിലെ അലീഗഢ് പട്ടണത്തിലാണ് ഈ സർവ്വകലാശാല നിലകൊള്ളുന്നത്. തെക്ക്-കിഴക്ക് ഡൽഹിയിൽ നിന്ന് 130 കിലോമീറ്റർ ദൂരത്തിലായാണ് അലീഗഢിന്റെ സ്ഥാനം. കാംബ്രിഡ്ജ് സർവകലാശാലയുടെ മാതൃകയിലുള്ള ഈ സർവകലാശാല ബ്രിട്ടീഷ് ഭരണകാലത്ത് ഭാരതത്തിൽ സ്ഥാപിതമായ ഉന്നത കലാലയങ്ങളിലൊന്നാണ്.
കേരളത്തിൽ
[തിരുത്തുക]സർവ്വകലാശാലയുടെ ദക്ഷിണേന്ത്യയിലെ ആദ്യ കേന്ദ്രം 2011 ഡിസംബർ 24-ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്രമന്ത്രി കപിൽസിബലാണ് ഉദ്ഘാടനം നിർവഹിച്ചത്.