ആദിത്യ ചോഴൻ I
ആദിത്യ ചോഴൻ I | |
---|---|
രാജകേസരി
| |
'ചോഴരാജ്യം c. 905 CE' | |
ഭരണകാലം | 870–907 CE |
മുൻഗാമി | വിജയാലയ ചോഴൻ |
പിൻഗാമി | പരാന്തക |
Queen | Tribhuvanamadeviyar Ilangon Pichchi |
മക്കൾ | |
Parantaka | |
പിതാവ് | വിജയാലയ ചോഴൻ |
മാതാവ് | അനഘവതി |
ചോഴ രാജാക്കന്മാരുടേയും ചക്രവർത്തിമാരുടേയും പട്ടിക | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ആദ്യകാല ചോഴരാജാക്കൾ | ||||||||||||||||||||||||||||
Interregnum (c. ) | ||||||||||||||||||||||||||||
മധ്യകാല ചോളരാജാക്കൾ | ||||||||||||||||||||||||||||
|
||||||||||||||||||||||||||||
പിൽകാല ചോഴരാജാക്കൾ | ||||||||||||||||||||||||||||
|
||||||||||||||||||||||||||||
അനുബന്ധ രാജവംശങ്ങൾ | ||||||||||||||||||||||||||||
|
||||||||||||||||||||||||||||
ചോഴ സമൂഹം | ||||||||||||||||||||||||||||
വിജയാലയ ചോഴന്റെ പുത്രനും, ചോഴ രാജാവുമായിരുന്നു ആദിത്യൻ I (c. 870 – c. 907 CE). പല്ലവരെയും പടിഞ്ഞാറൻ ഗംഗാ രാജവംശരേയും യുദ്ധത്തിൽ തോൽപ്പിച്ച് ആദിത്യ ചോഴൻ തന്റെ രാജ്യത്തിന്റെ അതിർത്തി വികസിപ്പിച്ചു.[1]
പല്ലവ ആഭ്യന്തരയുദ്ധം
[തിരുത്തുക]വിജയാലയചോഴന്റെ കാലത്ത് പാണ്ഡ്യരാജ്യ അധിനിവേശം ഉണ്ടായപ്പോൾ, പാണ്ഡ്യരാജാവായിരുന്ന വരാഗുണവർമ്മൻ II, പല്ലവരാജാവായിരുന്ന നന്ദിവർമ്മൻ IIIന്റെ മൂത്തപുത്രൻ നൃപതുംഗനുമായി ചേർന്ന് ഒരു സഖ്യം രൂപീകരിച്ചിരുന്നു.
869 CE-ൽ നന്ദിവർമ്മൻ നാടുനീങ്ങിയപ്പോൾ രാജ്യത്തിന്റെ പിന്തുടർച്ചാവകാശത്തെപറ്റി നൃപതുംഗനും അദ്ദേഹത്തിന്റെ അർദ്ധസഹോദരനുമായ അപരാജിതനുമായി അഭിപ്രായവ്യത്യാസം ഉണ്ടായി. ഇവർ രണ്ടുപേരും രണ്ടായി പിരിഞ്ഞ് രണ്ട് സഖ്യങ്ങളെയുണ്ടാക്കി. പാണ്ഡ്യരാജൻ വരാഗുണവർമ്മൻ നൃപതുംഗനോടൊപ്പം ചേർന്നപ്പോൾ, അപരാജിതൻ ഗംഗ രാജാവായിരുന്ന പൃഥിപതി I മനേയും ചോഴരാജൻ ആദിത്യ ചോഴൻ I-മനെയും കൂടെക്കൂട്ടി. ചില ചരിത്രലിഖിതങ്ങൾ പ്രകാരം അപരാജിതന്റെ പിതാവ് നൃപതുംഗനും, മാതാവ് ഗംഗാരാജവംശത്തിലെ പൃഥ്വിമാണിക്യമാണെന്നും സൂചിപ്പിക്കുന്നു. അങ്ങനെയാണെങ്കിൽ പൃഥ്വിപതി ഒന്നാമൻ നൃപതുംഗനെതിരായി തിരിഞ്ഞു എന്ന വസ്തുത പൂർണമായും സ്വീകരിക്കാനാകില്ല. c. 885 CE-ൽ ഇരുചേരിയിലെ സൈന്യങ്ങളും കുംഭകോണത്തിനടുത്തുള്ള തിരുപുറമ്പിയത്തുവെച്ച് നേർക്കുനേർവന്നു. നൃപതുംഗ പല്ലവ-പാണ്ഡ്യ സഖ്യത്തെ അപരാജിതപല്ലവ- ചോഴ സഖ്യം പരാജയപ്പെടുത്തി. എന്നാൽ ചരിത്രരേഖകളിൽ ഈ യുദ്ധം നടക്കുമ്പോൾ നൃപതുംഗപല്ലവൻ ജീവിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്നു. അങ്ങനെയാണെങ്കിൽ ഈ യുദ്ധം പ്രധാനമായും മേഖലയിലെ ആധിപത്യത്തിനായി പല്ലവരും പാണ്ഡ്യരും തമ്മിൽ നടന്ന യുദ്ധമായി കരുതുന്നു.
ആധിപത്യം
[തിരുത്തുക]തിരുപുറമ്പിയ യുദ്ധത്തിൽ ജയിച്ചത് അപരാജിതപല്ലവനാണെങ്കിലും ഈ യുദ്ധത്തിലൂടെ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയത് ആദിത്യചോഴനായിരുന്നു. യുദ്ധത്തോടെ തെക്കുള്ള പാണ്ഡ്യരുടെ ശക്തി വളരെയേറെ ക്ഷയിച്ചു. പാണ്ഡ്യരാജൻ വരാഗുണവർമ്മൻ തന്റെ കിരീടം ഉപേക്ഷിച്ച് വനവാസം സീകരിച്ചു. സന്തോഷവാനായ അപരാജിത പല്ലവൻ, തങ്ങൾകീഴടക്കിയ പാണ്ഡ്യഭൂമി മാത്രമല്ല, വിജയാലയ ചോഴൻ കീഴടക്കിയ പ്രദേശങ്ങളുടേയും അധികാരം ആദിത്യചോഴനെ ഏൽപ്പിച്ചു. ഇതുവഴി ചോഴരാജ്യത്തിന്റെ അതിർത്തി കൂടുതൽ വിശാലമായി.
പല്ലവരാജ്യ അധിനിവേശം
[തിരുത്തുക]
ക്രിസ്തു വർഷം 903 CE-ൽ,തന്റെ ഭരണത്തിന്റെ 32ആം വർഷം, ആദിത്യചോഴൻ ഒന്നാമൻ പല്ലവരാജ്യത്തിനെതിരെ പടനയിക്കാൻ തീരുമാനിച്ചു. മേഖലയിൽ തനിക്ക് നിലവിലുള്ള സ്ഥാനത്തിൽ ആദിത്യചോഴൻ തൃപ്തനല്ലാത്തതാണ് ഇത്തരമൊരു പടയൊരുക്കത്തിന് കാരണമായത്. യുദ്ധത്തിൽ പല്ലവരാജൻ അപരാജിതൻ, ആദിത്യ ചോഴനാൽ കൊല്ലപ്പെട്ടൂ. തൊണ്ടൈമണ്ഡലം ആദിത്യചോഴന്റെ പരിധിയിലായി.
പല്ലവരെ തോൽപ്പിച്ച് തൊണ്ടൈനാട് നേടിയതിനാൽ ആദിത്യവർമ്മന് "തൊണ്ടൈനാട് പാവിന രാജകേസരിവർമ്മൻ" (தொண்டைநாடு பாவின இராசகேசரிவர்மன்) -എന്നൊരു വിശേഷണവും ആദിത്യചോഴന് ലഭിച്ചു.
കൊങുനാട് കീഴടക്കൽ
[തിരുത്തുക]ഇന്നത്തെ തമിഴ്നാടിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശമായ കൊങുനാടും ആദിത്യവർമ്മൻ കീഴടക്കിയിരുന്നു.
മരണവും പിന്തുടർച്ചയും
[തിരുത്തുക]തമിഴിലെ ഒരു ചരിത്ര രേഖയിൽ ആദിത്യൻ ഒന്നാമനെ തൊണ്ടൈമാനരൂർ തുഞ്ചിന ഉടൈയാർ – (தொண்டைமானரூர் துஞ்சின உடையார் Thondaimaanaruur thunjina udaiyaar) എന്നു വിശേഷിപ്പിക്കുന്നു. "തൊണ്ടൈമാനരൂരിൽ വെച്ച് മൃതിയടഞ്ഞ രാജാവ്" എന്നാണ് ഇതിനർത്ഥം. 907 -ൽ തൊണ്ടൈമാനരൂരിൽ വെച്ചാണ്ട് ഇദ്ദേഹം നാടുതീണ്ടിയത്. അദ്ദേഹത്തിന്റെ പുത്രൻ പരാന്തകൻ I അദ്ദേഹത്തെ സംസ്കരിച്ചിടത്ത് ഒരു ശിവക്ഷേത്രം നിർമ്മിക്കുകയുണ്ടായി.
വളരെ സുദീർഘവും വിജയവുമായ ഒരു ഭരണമായിരുന്നു ആദിത്യൻ ഒന്നാമൻ കാഴചവെച്ചത്. പിൽകാല ചോഴരുടെ വളർച്ചയ്ക്ക് ആദിത്യ ചോഴൻ ഒന്നമന്റെ ഭരണം ഒരു അടിത്തറയായിരുന്നു.
അവലംബം
[തിരുത്തുക]- ↑ Sen, Sailendra (2013). A Textbook of Medieval Indian History. Primus Books. pp. 46–49. ISBN 978-9-38060-734-4.