Jump to content

അക്രിലോനൈട്രൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acrylonitrile എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫലകം:Chembox OHS (set)
അക്രിലോനൈട്രൈൽ
Names
IUPAC name
2-propenenitrile
Other names
cyanoethene,
vinylcyanide
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.003.152 വിക്കിഡാറ്റയിൽ തിരുത്തുക
InChI
 
SMILES
 
Properties
C3H3N
Molar mass 53.06 g·mol−1
Appearance Colourless liquid
സാന്ദ്രത 0.81 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം 77 °C (350 K)
7 g/100 mL at 20 °C
Hazards
NFPA 704 (fire diamond)
NFPA 704 four-colored diamondHealth 4: Very short exposure could cause death or major residual injury. E.g. VX gasFlammability 3: Liquids and solids that can be ignited under almost all ambient temperature conditions. Flash point between 23 and 38 °C (73 and 100 °F). E.g. gasolineInstability 2: Undergoes violent chemical change at elevated temperatures and pressures, reacts violently with water, or may form explosive mixtures with water. E.g. white phosphorusSpecial hazards (white): no code
4
3
2
Related compounds
Related compounds acrylic acid,
acrolein
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ഒരു കാർബണിക സംയുക്തമാണ് അക്രിലോനൈട്രൈൽ. ഇതിനു വിനൈൽ സയനൈഡ് എന്നും പേരുണ്ട്. ദ്രവവസ്തുവാണ്. ഫോർമുല, CH2=CH-CN. തിളനില 78oC വെള്ളത്തിൽ അലിയും. ആ.സാ. 0.797. ബേരിയം സയനൈഡിന്റെ സാന്നിധ്യത്തിൽ അസറ്റിലീൻ ഹൈഡ്രജൻ സയനൈഡുമായി പ്രവർത്തിച്ചു അക്രിലൊനൈട്രൈൽ ലഭ്യമാക്കുന്നു:

CH = CH + HCN → CH2 = CH - CN

അക്രിലൊനൈട്രൈൽ സ്വയം പോളിമറീകരിച്ചും മറ്റു യൗഗികങ്ങളുമായി സഹപോളിമറീകരിച്ചും (copolymerise) വ്യവസായപ്രാധാന്യമുള്ള ഒട്ടനേകം വസ്തുക്കൾ തരുന്നു. ഒറ്റയ്ക്കു പോളീമറീകരിച്ചു ലഭിക്കുന്ന പോളി അക്രിലൊനൈട്രൈൽ കൃത്രിമനാരുകളുണ്ടാക്കുവാനും ബ്യൂട്ടാ ഡൈഈനുമായി (Buta diene) കൂട്ടുചേർന്നു പോളിമറീകരിച്ചു കിട്ടുന്ന ഉത്പന്നം ബ്യൂണാ-N റബർ നിർമ്മിക്കുവാനും പ്രയോജനപ്പെടുന്നു. വിനൈൽ ക്ലോറൈഡ്, വിനൈൽ പിരിഡീൻ (Vinyl pyridine) എന്നിവയുമായി സഹപോളിമറീകരിച്ചു കിട്ടുന്ന ഉത്പന്നങ്ങളും വ്യവസായപ്രാധാന്യമുള്ളവയാണ്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്രിലോനൈട്രൈൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്രിലോനൈട്രൈൽ&oldid=3800881" എന്ന താളിൽനിന്ന് ശേഖരിച്ചത്