Jump to content

ഹെൻ‌റിക് മാർക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹെൻ‌റിക് മാർക്സ് (ജീവിതകാലം: 15 ഏപ്രിൽ 1777 - 10 മെയ് 1838) ഒരു അഭിഭാഷകനും സോഷ്യലിസ്റ്റ് തത്ത്വചിന്തകനായ കാൾ മാർക്സിന്റെ പിതാവുമായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ഹെർഷൽ ലെവി എന്ന പേരിൽ മാർക്സ് ലെവി മൊർദെഖായിയുടെയും (1743–1804) ഇവാ ലൊവിന്റെയും (1753–1823) മകനായി സാർലൂയിസിൽ ജനിച്ചു. ട്രിയറിന്റെ റബ്ബിയായിരുന്ന ഹെൻ‌റിക് മാർക്‌സിന്റെ പിതാവിന്റെ ഈ ജോലി പിന്നീട് അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഏറ്റെടുത്തിരുന്നു.[1] ഹെൻ‌റിക് മാർക്സ് 1814-ൽ ഒരു അഭിഭാഷകനായി യോഗ്യത നേടിയിരുന്നുവെങ്കിലും1815-ൽ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടതിനെത്തുടർന്ന്, റൈൻ‌ലാൻ‌ഡ് ഫ്രഞ്ച് ഭരണത്തിൽ നിന്ന് കൂടുതൽ വിഘടിപ്പിക്കപ്പെട്ട് പ്രഷ്യൻ സാമ്രാജ്യത്വ നിയന്ത്രണത്തിലായിത്തീർന്നു.[2] യഹൂദന്മാർക്ക് നിയമപരമായ പദവികളോ സ്റ്റേറ്റ് ഓഫീസുകളോ വഹിക്കാൻ കഴിയില്ലെന്ന് വാദിച്ചിരുന്ന1812 ലെ ഒരു ശാസന, ഫ്രഞ്ചുകാർ നടപ്പാക്കിയിട്ടില്ലാതിരുന്നപ്പോൾ, മാറിയ സാഹചര്യത്തിൽ പ്രഷ്യൻ നിയമം ഇതു നടപ്പാക്കുന്നത് ഹെൻ‌റിക് മാർക്സിനെ കുഴപ്പത്തിലാക്കി.[3]

പ്രൊവിൻഷ്യൽ സുപ്രീം കോടതി പ്രസിഡന്റ് ഉൾപ്പെടെയുള്ള മാർക്‌സിന്റെ സഹപ്രവർത്തകർ അദ്ദേഹത്തെ പ്രതിരോധിക്കുകയും ഈ നിയമത്തിൽനിന്ന് അദ്ദേഹത്തിനു മാത്രമായി പരിരക്ഷ ലഭിക്കുന്നതിനുള്ള ഒരു ഉപായം തേടുകയും ചെയ്തു.[4] പ്രഷ്യൻ നീതിന്യായ മന്ത്രി അവരുടെ അപ്പീൽ നിരസിച്ചു. 1817 അല്ലെങ്കിൽ 1818 ൽ അദ്ദേഹം തന്റെ പേര് ഹെൻ‌റിക് മാർക്സ് എന്നാക്കി മാറ്റുകയും പ്രഷ്യയിൽ ഈ നിയമം പ്രാവർത്തികമാക്കുവാൻ[5] അനുവദിക്കുന്നതിനായി ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് പ്രഷ്യയിലേയ്ക്ക് (ലൂഥറൻ)[6] മതപരിവർത്തനം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും യഥാക്രമം 1825 ലും 1824 ലും സ്നാനമേറ്റു.[7]

അവലംബം

[തിരുത്തുക]
  1. Megill, Allan. Karl Marx: the burden of reason (why Marx rejected politics and the market) 2002, page 72 ISBN 978-0742511668
  2. Megill, Allan. Karl Marx: the burden of reason (why Marx rejected politics and the market) 2002, page 72 ISBN 978-0742511668
  3. Megill, Allan. Karl Marx: the burden of reason (why Marx rejected politics and the market) 2002, page 72 ISBN 978-0742511668
  4. Megill, Allan. Karl Marx: the burden of reason (why Marx rejected politics and the market) 2002, page 72 ISBN 978-0742511668
  5. Frederick Betz, Societal Dynamics: Understanding Social Knowledge and Wisdom [1]
  6. Megill, Allan. Karl Marx: the burden of reason (why Marx rejected politics and the market) 2002, page 72 ISBN 978-0742511668
  7. Megill, Allan. Karl Marx: the burden of reason (why Marx rejected politics and the market) 2002, page 72 ISBN 978-0742511668
"https://ml.wikipedia.org/w/index.php?title=ഹെൻ‌റിക്_മാർക്സ്&oldid=3284937" എന്ന താളിൽനിന്ന് ശേഖരിച്ചത്