ഹുബ്‌സ്
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | Middle East |
തരം | Flatbread |
ഗോതമ്പ് പൊടിയും ഉപ്പും യീസ്റ്റും ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഭക്ഷണ പദാർഥമാണ് ഹുബ്‌സ് (അറബി:خبز/ഇംഗ്ലീഷ്:khubs). ഇത് മലയാളികൾക്കിടയിൽ കുബ്ബൂസ് എന്ന പേരിലും അറിയപ്പെടുന്നു. ചേരുവകളിൽ ചറിയ ചില വ്യത്യാസങ്ങൾ വരുത്തിയും ഹുബ്‌സ് നിർമ്മിക്കാറുണ്ട്.ചില അറബ് രാജ്യങ്ങളിൽ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് [അവലംബം ആവശ്യമാണ്]വ്യാപകമായി വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണിത്. ഗൾഫ് മേഖലയിലെ ഒരു പ്രധാന ആഹാര പദാർഥമാണ് ഹുബ്‌സ്. ഗൾഫ് യുദ്ധ കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം ഹുബ്‌സായിരുന്നു. [1]
ഹുബ്‌സ് പലതരം ഉണ്ട്. അവയിൽ പലതും അതതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പ്രാദേശികമായ വ്യത്യാസങ്ങളും ഇതിൽ കണ്ടുവരുന്നു. മിസ്റി, ���റാനി, പാകിസ്താനി ഫലസ്തീനി എന്നിവ ഇതിൽ പെടുന്നു.വിവിധ രാജ്യങ്ങളിലെ ഹുബ്‌സുകൾ ചേരുവകകളിലും വലിപ്പത്തിലും നിർമ്മാണരീതിയിലും വ്യത്യസ്തത പുലർത്തുന്നു.കുവെറ്റിലെ ഫ്ലവർമിൽ & ബേക്കറീസ് കമ്പനി ആണു കുവൈത്തിൽ ഹുബ്‌സ് നിർമ്മിച്ചു വിതരണം ചെയ്യുന്നത്. 5 സാധാരണ കുബ്ബുസുകൾ ഉള്ള ഒരു കൂടിന് 50 ഫിൽസ് ആണ് ഇപ്പൊഴത്തെ (2008/May ലെ) വില.പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗൾഫിലെ സാധാരണക്കാരുടെ ഭക്ഷണചെലവ് കുറക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
തമീസ്
[തിരുത്തുക]ഗോതമ്പിൽ നിന്നെടുക്കുന്ന ആട്ടയും,ഉപ്പും ചേർത്തു കുഴച്ചു ഉണ്ടാക്കുന്ന (തമീസുകൾ) കുബ്ബൂസ് വലിയതും മണ്ണടുപ്പിൽ (തന്തൂരി അടുപ്പ്) ചുട്ടെടുക്കുന്നതുമാണ്.ഇറാനി, പാകിസ്താനി, അഫ്ഗാനികളാണ് ഇതിന്റെ മുഖ്യ ഉപഭോക്താക്കൾ. അറബികളും പ്രാതലിനും അത്താഴത്തിനും ഉപയോഗിക്കുന്നു. ഒരു ഇറാനി കുബ്ബുസിന് 20 ഫിൽസാണ് കുവൈറ്റിലെ ഇപ്പൊഴത്തെ (2008/May ലെ) വില. സൗദിയിൽ ഒരു റിയാലിനു ലഭിക്കുന്നു.
കണ്ണികൾ
[തിരുത്തുക]- ഫ്ലവർമിൽ & ബേക്കറീസ് കമ്പനി - കുവൈറ്റ് Archived 2020-09-28 at the Wayback Machine.
ചിത്രശാല
[തിരുത്തുക]-
കുബ്ബുസ് പാക്ക്റ്റ്
-
സാദാ കുബ്ബുസ്
-
കുബ്ബുസ്(ഒരു ഭക്ഷണം)
-
ഇറാനി കുബ്ബുസ്
-
ഇറാനി കുബ്ബുസ്
-
ഇറാനി കുബ്ബുസ്
-
തമീസ് പരത്തിയത്
-
ചൂടുള്ള ചൂളയിൽ വെക്കുന്നതിനു തായ്യാറാക്കുന്നു.
-
തമീസ് ചുട്ടെടുത്തത് മുറിക്കുന്നു.
-
വിൽപനക്കായി കടക്കു മുന്നിൽ നിരത്തി വെച്ചിരിക്കുന്ന തമീസ്.
-
പാകമായ തമീസ് ചൂളക്കുള്ളിൽനിന്ന് പുറത്തെടുക്കുന്നു.