ഹഖീഖത്ത്
ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് താൾ ആസ്പദമാക്കി വൃത്തിയാക്കേണ്ടതുണ്ട് ശരിയാക്കാൻ തിരുത്തലുകൾ വേണ്ടിവന്നേയ്ക്കും. (2024 ഒക്ടോബർ) |
ഹഖീഖത്ത് എന്ന അറബി പദത്തിൻറെ അർത്ഥം പരമസത്യം എന്നാണ്. മുസ്ലിങ്ങളിലെ അദ്ധ്യാത്മ വാദികളായ സൂഫികളുമായി ബന്ധപ്പെട്ടാണ് ഈ വാചകം ഉപയോഗിക്കപ്പെടാറുള്ളത്. ശരീഅത്ത് എന്ന നിയമാവലിയിലൂടെ ത്വരീഖത്ത് എന്ന അദ്ധ്യാത്മ വഴികളിലേക്ക് പ്രവേശിക്കുന്ന യാത്രികന് വിവിധ ഘട്ടങ്ങൾ തരണം ചെയ്യേണ്ടതായി വരും. ഇത്തരം പടവുകൾക്കൊടുവിൽ പ്രപഞ്ച സ്രഷ്ടാവിൻറെ പരമ സത്യം നുകരുന്ന അവസ്ഥ സംജാതമാകും. ഹഖുൽ യഖീൻ എന്ന ഈ അവസ്ഥയെയാണ് ഹഖീഖത്ത് എന്ന് സൂഫികൾ വിശേഷിപ്പിക്കുന്നത്. [1]
ഇസ്‌ലാമിക നിയമ വ്യവസ്ഥയായ ശരീഅത്ത് മുറുകെ പിടിച്ചു ഫിഖ്ഹ് എന്ന മത നിയമങ്ങളിൽ അറിവാർജ്ജിച്ചു ആധ്യാത്മിക വഴിയായ ത്വരീഖത്ത് സ്വീകരിക്കുന്നതോടെയാണ് ഒരാൾ സൂഫി പാതയിൽ പ്ര��േശിക്കുന്നത്. (ഫിഖ്ഹിൽ അറിവ് ആർജ്ജിക്കാതെയും ത്വരീഖത്ത് സ്വീകരിക്കാനാകും). ഫിഖ്ഹിലും ത്വരീഖത്തിലും അറിവാർജ്ജിച്ച പഥികർ ഫഖീഹായ ആരിഫ്, അല്ലെങ്കിൽ ഫഖീഹായ മുതസ്വവ്വിഫ് എന്ന് അറിയപ്പെടുന്നു. ത്വരീഖത്ത് സ്വീകരിച്ചു ആധ്യാത്മികൻ നടത്തുന്ന സഞ്ചാരങ്ങളിലെ അവസാനയിടമായി വിശേഷിപ്പിക്കുന്ന ആത്മീയ ഘട്ടമാണ് ഹഖീഖത്ത്.[2]
ഓരോ ഘട്ടങ്ങളും പിന്നിടുന്നതോടെ നിരവധി ഹാലുകൾക്ക് പഥികൻ പാത്രമാവേണ്ടി വരും. ഹഖീഖത്തിൽ ചെന്നെത്തുമ്പോൾ ചില ഉന്മാദങ്ങൾക്ക് വിധേയപ്പെടുന്ന അവസ്ഥ ഭൂരിഭാഗം പേരെയും ബാധിക്കും. നിയമ വ്യവസ്ഥയായ ശരീഅത്തിന് വിധേയമാക്കപ്പെടാത്ത രീതിയിൽ പോലും ഉന്മാദം ബാധിക്കുന്നവർ ഇക്കൂട്ടത്തിൽ ഉണ്ട്. ഭൂരിഭാഗം പേരും ഈ അവസ്ഥ പിന്നിട്ട് ബോധമണ്ഡലത്തിലേക്ക് തിരിച്ചെത്തും. എന്നാൽ ചിലർ മതിഭ്രമത്തിൽ തന്നെ അഭിരമിക്കും. ഇത്തരക്കാർ സക്റാൻ , മജാദിബ് എന്നൊക്കെ വിളിക്കപ്പെടുന്നു. ഹഖീഖത്തിന്റെ പദവിയിൽ ചെന്നെത്തിയ ആധ്യാത്മികനെ ‘വാസ്വിൽ’ ( واصل-ചെന്ന് ചേർന്നവൻ) എന്നാണ് സൂഫി സംജകകളിൽ വിശേഷിപ്പിക്കുക. ഹഖീഖത്തിൽ നിന്ന് മഅ്‌രിഫത്ത് എന്ന അത്യുന്നത അവസ്ഥയിലേക്ക് വരെ ഉയരുന്നതോടെ മഖാമുകൾ (പടവുകൾ) ഇല്ലാത്ത, അറ്റമില്ലാത്ത യാത്ര സംജാതമാകും.
വിവക്ഷ
[തിരുത്തുക]“ശരീഅത്ത് മനുഷ്യൻറെ ബാഹ്യ ഭാഗങ്ങളെ നന്നാക്കുന്നു ദൈവം കൽപ്പിച്ച കാര്യങ്ങൾ വിരോധിക്കലും സ്വീകരിക്കലുമാണവ, ആന്തരിക ദുർഗുണങ്ങളെ ഉന്മൂലനം ചെയ്ത് സൽഗുണങ്ങൾ നിറക്കുക വഴി ത്വരീഖത്ത് മനുഷ്യ ഹൃദയത്തെ സംസ്കരിക്കുന്നു. ഹഖീഖത്ത് ആത്മാവിനെ സ്ഫുടം ചെയ്തെടുക്കലാണ് (സ്രഷ്ടാവിനോടുള്ള ) വിധേയത്വത്തിലൂടെയാണ് അത് സംഭവിക്കുക” [3]
“പരമ സത്യവാന്മാരുടെ ഹൃദയങ്ങളിലേക്ക് ദൈവിക പ്രകാശം കടന്ന് വരുന്ന ഘട്ടമാണ് ഹഖീഖത്ത് ”[4]
- ഇമാം സ്വാവി
“ത്വരീഖത്തിന്റെ ഫലമായി പരമ സത്യവാന്മാരുടെ ഹൃദയങ്ങളിൽ ദൈവിക പ്രകാശം പ്രകടമാക്കലാണ് ഹഖീഖത്ത്.” A[5]
“ഹഖീഖത്ത് എന്നാൽ ദൈവിക മാർഗ്ഗത്തിൽ പ്രവേശിക്കുന്നവൻ ലക്ഷ്യസ്ഥാനത്തെത്തലും, ഈശ്വരൻറെ ദിവ്യദീപ്തി (നൂറുത്തജല്ലി) വ്യക്തമായി ദർശിക്കലുമാണ്.”[6]
അവലംബം
[തിരുത്തുക]- ↑ shyakh Ahmad Zayni Dahlan taqrib al-usul li tashil al-wusul page :26
- ↑ dr: Anab Whitehouse, An Introduction to the Sufi Path,chapter 60
- ↑ Īqāẓ al-himam fī sharḥ al-ḥikam page 31
- ↑ mafatih al-Ghayb(al-Tafsir al-Kabir)vol:17,page 93-94
- ↑ ḥmad ibn Muḥammad Ṣāwī, Hashiyat al-Sawi 'ala tafsir al-Jalalayn, vol 2, page 193
- ↑ (كتاب الأذْكِيَاء) وَحَقِيقَةٌ لَوُصُولُهُ لِلْمَقْصِدِ وَمُشَاهَدٌ نُورُ التَّجَلِّي بِانْجِلَ