സൊളാരിസ്
നിർമ്മാതാവ് | Sun Microsystems (acquired by Oracle Corporation in 2010) |
---|---|
പ്രോഗ്രാമിങ് ചെയ്തത് | C, C++ |
ഒ.എസ്. കുടുംബം | Unix |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Mixed |
പ്രാരംഭ പൂർണ്ണരൂപം | ജൂൺ 1992 |
നൂതന പൂർണ്ണരൂപം | 11.4[1] / ഓഗസ്റ്റ് 28, 2018 |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | Server, workstation |
സപ്പോർട്ട് പ്ലാറ്റ്ഫോം | Current: SPARC, x86-64 Former: IA-32, PowerPC |
കേർണൽ തരം | Monolithic with dynamically loadable modules |
Userland | POSIX |
യൂസർ ഇന്റർഫേസ്' | GNOME[2] |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | Various |
വെബ് സൈറ്റ് | www |
യുണീക്സ് കുംടുംബത്തിൽപ്പെട്ട ഒരു കുത്തക സോഫ്റ്റ്‍വെയർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഒറാക്കിൾ സോളാരിസ്(മുമ്പ് സോളാരിസ് എന്നറിയപ്പെട്ടിരുന്നു) സൺ മൈക്രോസിസ്റ്റംസാണ് ഇത് പുറത്തിറക്കിയത്. ഇത് 1993 ൽ കമ്പനിയുടെ മുമ്പത്തെ സൺഒഎസിന്(SunOS) പകരമായാണ് വന്ന്. 2010 ൽ, ഒറാക്കിൾ സൺ ഏറ്റെടുത്തതിന് ശേഷം, ഒറാക്കിൾ സോളാരിസ് എന്ന് പുനർനാമകരണം ചെയ്തു.[3][better source needed]
സോളാരിസ് അതിന്റെ സ്കേലബിളിറ്റിക്ക് പേരുകേട്ടതാണ്, പ്രത്യേകിച്ചും സ്പാർക്ക് സിസ്റ്റങ്ങളിൽ, കൂടാതെ ഡിട്രേസ്(DTrace), ഇസഡ്എഫ്എസ്, ടൈം സ്ലൈഡർ പോലുള്ള നൂതന സവിശേഷതകൾ സൃഷ്ടിക്കുന്നതിന് സാധിക്കുന്നു.[4][5]ഒറാക്കിളിൽ നിന്നും മറ്റ് വെണ്ടർമാരിൽ നിന്നുമുള്ള സ്പാർക്ക്, x86-64 വർക്ക് സ്റ്റേഷനുകൾ, സെർവറുകൾ എന്നിവ സോളാരിസ് പിന്തുണയ്ക്കുന്നു. 2019 ഏപ്രിൽ 29 വരെ യുണിക്സ് 03-യ്ക്ക് അനുസൃതമായി സോളാരിസ് രജിസ്റ്റർ ചെയ്തു.[6][7][8]
ചരിത്രപരമായി, സോളാരിസ് കുത്തക സോഫ്റ്റ്വെയറായി വികസിപ്പിച്ചെടുത്തു.[9] 2005 ജൂണിൽ സൺ മൈക്രോസിസ്റ്റംസ് സിഡിഡിഎൽ ലൈസൻസിന് കീഴിൽ മിക്ക കോഡ്ബേസും പുറത്തിറക്കുകയും ഓപ്പൺസോളാരിസ് ഓപ്പൺ സോഴ്‌സ് പ്രോജക്റ്റ് സ്ഥാപിക്കുകയും ചെയ്തു. ഓപ്പൺസോളാരിസ് ഉപയോഗിച്ച്, സോഫ്റ്റ്‌വെയറിനു വേണ്ടി ഒരു ഡവലപ്പറും ഉപയോക്തൃ കമ്���്യൂണിറ്റിയും നിർമ്മിക്കാൻ സൺ ആഗ്രഹിച്ചു. 2010 ജനുവരിയിൽ സൺ മൈക്രോസിസ്റ്റംസ് ഏറ്റെടുത്ത ശേഷം, ഓപ്പൺസോളാരിസ് വിതരണവും വികസന മാതൃകയും നിർത്താൻ ഒറാക്കിൾ തീരുമാനിച്ചു.[10][11]2010 ഓഗസ്റ്റിൽ, സോളാരിസ് കേർണലിന്റെ സോഴ്‌സ് കോഡിലേക്ക് പൊതു അപ്‌ഡേറ്റുകൾ നൽകുന്നത് ഒറാക്കിൾ നിർത്തലാക്കി, സോളാരിസ് 11 നെ സോഴ്സ് കോഡ് ലഭ്യമല്ലാത്തതും ഉടമസ്ഥാവകാശമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാക്കി മാറ്റി.[12] തുടർന്ന്, ഓപ്പൺസോളാരിസിനെ ഇല്യൂമോസായി(illumos) ഫോർക്ക് ചെയ്തു, കൂടാതെ നിരവധി ഇല്യൂമോസ് വിതരണങ്ങളിലൂടെ നിലനിൽക്കുകയും ചെയ്യുന്നു.
2011 ൽ സോളാരിസ് 11 കേർണൽ സോഴ്‌സ് കോഡ് ബിറ്റ് ടോറന്റ് വഴി ചോർന്നു.[13][14] ഒറാക്കിൾ ടെക്നോളജി നെറ്റ്‌വർക്ക് (ഒടിഎൻ) വഴി വ്യവസായ പങ്കാളികൾക്ക് ഇൻ-ഡവലപ്മെന്റ് സോളാരിസ് സോഴ്സ് കോഡിലേക്ക് പ്രവേശനം നേടാൻ കഴിയും. ഒരു കുത്തക വികസന മാതൃകയിലാണ് സോളാരിസ് വികസിപ്പിച്ചിരിക്കുന്നത്, കൂടാതെ സോളാരിസ് 11 ന്റെ ഓപ്പൺ സോഴ്‌സ് കമ്പോണന്റുകളുടെ ഉറവിടം മാത്രമേ ഒറാക്കിളിൽ നിന്ന് ഡൗൺലോഡുചെയ്യാൻ സാധിക്കുകയുള്ളു.[15]
ചരിത്രം
[തിരുത്തുക]അക്കാലത്ത് വിപണിയിൽ ഏറ്റവും പ്രചാരമുള്ള യുണിക്സ് വേരിയന്റുകളെ ലയിപ്പിക്കാനുള്ള ഒരു പ്രോജക്റ്റുമായി സഹകരിക്കുന്നതായി 1987 ൽ എടി ആൻഡ് ടി കോർപ്പറേഷനും സണ്ണും ചേർന്ന് പ്രഖ്യാപിച്ചു: ബെർക്ക്‌ലി സോഫ്റ്റ്വെയർ ഡിസ്ട്രിബ്യൂഷൻ, യുണിക്സ് സിസ്റ്റം വി, സെനിക്സ് മുതലായവ യുണിക്സ് സിസ്റ്റം വി റിലീസ് 4 (എസ്‌വിആർ 4) ആയിത്തീർന്നു.[16]
ഇതും കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Oracle Solaris 11.4 Released for General Availability". August 28, 2018. Retrieved August 28, 2018.
- ↑ "Oracle Solaris 11 Desktop Feature Summary".
- ↑ "Oracle and Sun Microsystems".
- ↑ Michael Totty (September 11, 2006). "Innovation Awards: The Winners Are..." Wall Street Journal. Retrieved July 5, 2008.
The DTrace trouble-shooting software from Sun was chosen as the Gold winner in The Wall Street Journal's 2006 Technology Innovation Awards contest
- ↑ "2008 Technology of the Year Awards: Storage – Best File System". InfoWorld. ജനുവരി 2008. Archived from the original on ജൂലൈ 3, 2008. Retrieved ജൂലൈ 5, 2008.
- ↑ "Open Brand Certificate, Unix 03, Oracle Solaris 11 FCS and later" (PDF). Archived from the original (PDF) on October 22, 2019.
- ↑ "The Open Brand Register of Certified Products, Wayback machine, January 11, 2020". The Open Group. Archived from the original on January 11, 2020.
- ↑ "The Open Brand Register of Certified Products". The Open Group.
- ↑ Michael Singer (January 25, 2005). "Sun Cracks Open Solaris". InternetNews.com. Retrieved April 12, 2010.
- ↑ Steven Stallion / Oracle (August 13, 2010). "Update on SXCE". Iconoclastic Tendencies. Archived from the original on 2020-11-09. Retrieved 2021-07-03.
- ↑ Alasdair Lumsden. "OpenSolaris cancelled, to be replaced with Solaris 11 Express". mailing list. Archived from the original on 2010-08-16. Retrieved 2021-07-03.
- ↑ Solaris still sorta open, but OpenSolaris distro is dead on Ars Technica by Ryan Paul (Aug 16, 2010)
- ↑ Oracle Solaris 11 Kernel Source-Code Leaked on Phoronix by Michael Larabel (on 19 December 2011)
- ↑ Disgruntled employee? Oracle doesn’t seem to care about Solaris 11 code leak on Ars Technica by Sean Gallagher (Dec 21, 2011)
- ↑ "Source Code for Open Source Software Components". Oracle Corporation website. Oracle Corporation. Retrieved March 4, 2013.
- ↑ Salus, Peter (1994). A Quarter Century of Unix. Addison-Wesley. pp. 199–200. ISBN 0-201-54777-5.