സൈഫുൽ ബത്താർ
മമ്പുറം സയ്യിദ് അലവി തങ്ങൾ മലബാർ മുസ്ലിങ്ങളെ ബ്രിട്ടീഷ് ഭരണത്തിനെതിരെ[1] സമരാഹ്വാനം ചെയ്തുകൊണ്ട് എഴുതിയ കൊളോണിയൽ വിരുദ്ധ കൃതിയാണ് സൈഫുൽ ബത്താർ. അറബി ഭാഷയിലെഴുതിയ ഈ കൃതിയുടെ മുഴുവൻ പേര് സൈഫുൽ ബത്താർ, അലാ മാൻ വലാ യുആലിൽ കുഫ്ഫാർ എന്നാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരായ ഒരു ഫത്വ രൂപത്തിലാണ് കൃതി.
പശ്ചാത്തലം
[തിരുത്തുക]സയ്യിദ് അലവി തങ്ങളുടെ സ്വദേശമായ മമ്പുറത്തിനു അധികം അകലെയല്ലാതെ മുട്ടിയറയിൽ 1841ൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൃതി രചിക്കപെടുന്നത്. കലാപത്തിനിടെ പള്ളിയിൽ അഭയം തേടിയ 11 മുസ്ലിങ്ങളെ ബ്രിട്ടീഷ് പട്ടാളം പള്ളിയിൽ കയറി വെടി വെച്ചു കൊല്ലുകയുണ്ടായി. നേരത്തെ തന്നെ കടുത്ത ബ്രിട്ടീഷ് വിരുദ്ധനായിരുന്ന സയ്യിദ് അലവി തങ്ങളെ ഈ സംഭവം കൂടുതൽ രോഷാകുലനാക്കി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് ഭരണത്തെ രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തു അദ്ദേഹം സൈഫുൽ ബത്താർ രചിക്കുന്നത്
ഉള്ളടക്കം
[തിരുത്തുക]ഇസ്ലാമികമായ നിലപാടിൽ നിന്ന് കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തെ എതിർക്കൽ എന്തെല്ലാം കാരണം കൊണ്ട് നിർബന്ധമാണ് എന്നതാണ് ഈ കൃതിയുടെ ഉള്ളടക്കം.ഒത്തിരി ഏറെ പ്രവചനവും മമ്പുറം തങ്ങൾ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷുകാർ നാടുവിട്ട ശേഷം നമ്മുടെ ജനങ്ങളിൽ ആപത്തിറങ്ങുകയും ദീനിലും ജീവിതത്തിലും ദാരിദ്ര്യം ബാധിക്കുകയും ചെയ്യും. അക്കാലത്തുള്ള ജനങ്ങൾ പുകവലിക്കാരുടെ സേവകരും ഉപകരണങ്ങളുമാകും. അവരിൽ ചിലർ ഭൗതിക ഭരണ നിയമങ്ങളും യുക്തിവാദങ്ങളും പഠിക്കുന്നതിൽ ഉൽസുകരാകും. ബ്രിട്ടീഷുകാർ നാടുവിട്ട ശേഷം വഴിപിഴച്ച പ്രകൃതിവാദികൾ വർദ്ധിക്കും. മനുഷ്യരെ വഴിതെറ്റിക്കാൻ പിശാചൊരുക്കുന്ന കെണിയാണ് പുകയിലയുടെയും തീയിന്റെയും തിരികൾ. (പുകവലിക്കാർ ശ്രദ്ധിക്കുക) കാലത്തിന്റെ ലഹരിയിലകളുടെ ഉപാസകന്മാർ തങ്ങളുടെ മതത്തിൽ നിന്നു വ്യതിചലിച്ചിരിക്കുന്നു. മറ്റുള്ളവരോട് കൂടെ അവർ ഉരുണ്ടു വീഴുകയും ചെയ്തിരിക്കുന്നു. ജനങ്ങൾക്കിടയിൽ സമ്പത്ത് തുല്യമായി വിതരണം ചെയ്യണമെന്ന് വാദിക്കുന്നവരുടെ പ്രസ്താവം വളരെ ദുഷിച്ചതാണ്. റഷ്യക്കാരധികവും ഖിബ്ത്വികളും പ്രകൃതിവാദികളും നിരീശ്വരവാദികളും നാഗരികവാദികളായ സിന്ധികളുമാണ്. ഫിർഔനിന്റെ ജനത ആഴിയിൽ മുങ്ങുന്നതു കണ്ട് ഓടി ര��്ഷപ്പെട്ട അവർ സിന്ധ് നാടിൽ നാഗരിക ജീവിതം തൃപ്തിപ്പെട്ടു കൂടി. റഷ്യക്കാർ അവസാന കാലത്ത് ദജ്ജാലിന്റെ പാർട്ടികളും സേവകരുമാകും. പ്രിയപ്പെട്ട ഔക്കോയാ, എന്റെ ഈ വാക്കുകൾ പരിശുദ്ധ ജുമുഅത്ത് പള്ളിയുടെ മിഹ്റാബിൽ എഴുതി വെക്കുക
അനന്തര ഫലം
[തിരുത്തുക]സയ്യിദ് അലവി തങ്ങളുടെ ജീവിത കാലത്തും അതിനു ശേഷവും ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരാഗ്നി ആളിക്കത്തിച്ച ഈ കൃതി ഇറങ്ങിയ ശേഷമാണ് 1843ലെ ചേറൂർ വിപ്ലവം നടന്നത്, 1921ലെ മലബാർ കലാപത്തിനും ന് പ്രേരണയായത്തിലും ചെറുതല്ലാത്ത കാരണമായിട്ടുണ്ട്.
അവലംബം
[തിരുത്തുക]മമ്പുറം തങ്ങന്മാർ, സമരം - പ്രത്യയശാസ്ത്രം. ഐ.പി.എച്ച് പബ്ലിക്കേഷൻ. ഇസ്ലാമിക വിജ്ഞാന കോശം
- ↑ SAKKEER HUSSIAN.E.M. ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS (PDF). p. 38. Archived from the original (PDF) on 2020-07-26. Retrieved 4 നവംബർ 2019.