Jump to content

സെന്റ് ലോറൻസ് ഉൾക്കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെന്റ് ലോറൻസ് ഉൾക്കടൽ

സെന്റ് ലോറൻസ് ഉൾക്കടൽ ലോകത്തിലെ ഏറ്റവും വലിയ അഴിമുഖമാണ്.[1] വടക്കേ അമേരിക്കയിലെ മഹാതടാകങ്ങളിലെ ജലം സെന്റ്‌ ലോറൻസ് നദി വഴി ഇവിടെ വച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്നു.ഈ പ്രദേശത്തിന്റെ ആകെ വിസ്തൃതി 236,000 ചതുരശ്ര കിലോമീറ്റർ ആണ്. ഇവിടെ 35,000 ക്യൂബിക് കിലോമീറ്റർ ജലം ഉണ്ട്. ഇവിടെയുള്ള ശരാശരി ആഴം 148 മീറ്റർ ആകുന്നു.

അതിരുകൾ

[തിരുത്തുക]

ലാബ്രഡോർ ഉപദ്വീപിനും ക്യൂബെകിനും വടക്കാണ്‌ ഈ ഉൾക്കടൽ. ന്യൂ ഫൌണ്ട് ഐലാൻഡ്സ് ഈ സമുദ്രത്തിനു കിഴക്കാണ്. നോവ സ്കോട്ടിയ ഉപദ്വീപ് ഈ സമുദ്രത്തിന്റെ തെക്ക് ഭാഗത്താണ്. ഈ ഉൾക്കടലിൽ പതിക്കുന്ന മറ്റു നദികൾ മിരാമിച്ചി നദി, ഹംബർ നദി തുടങ്ങിയവയാണ്.

ചരിത്രം

[തിരുത്തുക]

19000 വർഷങ്ങൾക്കു മുന്പ് വരെ ഈ പ്രദേശം പൂർണ്ണമായും ഒരു മൈൽ വരെ ആഴത്തിൽ മഞ്ഞിൽ മൂടിയിരുന്നു. ഇത്രയും മഞ്ഞു കര പ്രദേശത്തെ താഴ്ത്തി വയ്ക്കുകയായിരുന്നു.അവസാനം മഞ്ഞ് ഉരുകിയപ്പോൾ അത്രയും ഭാഗത്തെ ഭൂമി ഉയർന്നു വന്നു. അതോടെ ഈ പ്രദേശത്തെ ജൈവ വൈവിധ്യം പതിൻമടങ്ങ്‌ വർദ്ധിച്ചു. ആ സമയത്തെ സെന്റ്‌ ലോറന്സ് നദിയിൽ നിന്നും ശുദ്ധ ജല മത്സ്യങ്ങൾ ഇവിടെയ്ക്ക് വന്നു. അറ്റ്ലാന്റിക്കിൽ നിന്നും കടൽ മത്സ്യങ്ങൾ , കടൽ ചേനകൾ ,നക്ഷത്ര മത്സ്യങ്ങൾ, പ്ലാങ്ങ്ടണുകൾ തുടങ്ങിയവയും ഈ അഴിമുഖത്���േക്ക് ദേശാടനം നടത്തി. ആദ്യമായി ഈ പ്രദേശത്ത് വന്നവർ "മിഗ്-മൌ" ന്റെ മുൻഗാമികൾ ആയിരുന്നു. കാനഡയിലെ തദ്ദേശ വാസികളായ മുക്കുവരായിരുന്നു അവർ. 9000 വർഷങ്ങൾക്കു മുന്പ് വന്ന അവർ ഇന്ന് കാണുന്ന നോവാ സ്കോട്ടിയയിലും ന്യൂ ഫൌണ്ട് ലാന്ഡ് ലും അധിവസിച്ചു .ആ സമയത്ത് അവർ കടൽനായകൾ , സാൽമൺ , തിമിംഗിലങ്ങൾ തുടങ്ങിയവയെ മത്സ്യബന്ധനം നടത്തിയിരുന്നു.

പിന്നീട് വന്ന ഫ്രഞ്ച് , പോർത്തുഗീസ് , യൂറോപ്യൻ അധിനിവേശകർ നടത്തിയ കണക്കില്ലാത്ത മത്സ്യ ബന്ധനം ഇവിടെയുള്ള ജൈവ സന്തുലനത്തെ മോശമായി ബാധിച്ചു. [2]

പാരിസ്ഥിതിക പ്രശ്നങ്ങൾ

[തിരുത്തുക]

ഈ പ്രദേശത്ത് നടക്കുന്ന അമിതമായ മത്സ്യബന്ധനം, ജൈവസന്തുലനത്തെ തകരാറിലാക്കിയിട്ടുണ്ട് . ഇവിടെയുള്ള ഓൾഡ്‌ ഹാരി എന്ന സ്ഥലത്ത് പെട്രോളിയം ഖനനം നടത്തുവാൻ തുടങ്ങുകയാണ്. [3]

സംരക്ഷിത പ്രദേശങ്ങൾ

[തിരുത്തുക]

ഈ ഉൾക്കടലിലെ സെന്റ്‌ പോൾ ദ്വീപ്‌ , നോവാ സ്കോട്ടിയ എന്നീ പ്രദേശങ്ങൾ കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നു. വളരെ അധികം കപ്പൽ അപകടങ്ങൾ നടക്കുന്ന ഇവിടം കനേഡിയൻ കോസ്റ്റ് ഗാർഡ് ന്റെ നിയന്ത്രണത്തിലാണ് .

ബോണവെഞ്ച്വർ ദ്വീപ്‌ , മഗ്ദാലെയ്ൻ ദ്വീപ്‌ എന്നിവ ദേശാടന പക്ഷികളുടെ വിഹാര ഭൂമിയാണ്‌. ഇവിടെയുള്ള ദേശാടന പക്ഷിസങ്കേതങ്ങൾ കാനഡ വന്യ ജീവി വകുപ്പിന്റെ ഭരണത്തിൻ കീഴിലാണ്. ഫെഡറൽ കനേഡിയൻ സർക്കാരിന്റെ അധീനതയിലുള്ള ദേശീയ ഉദ്യാനങ്ങളാണു ഫൊരില്ലൊൺ ദേശീയ ഉദ്യാനം,പ്രിൻസ് എഡ്വാർഡ് ദ്വീപിലെ ദേശീയ ഉദ്യാനം, കോച്ചിബുഗാഗ് ദേശീയ ഉദ്യാനം തുടങ്ങിയവ .

അവലംബം

[തിരുത്തുക]
  1. http://education.nationalgeographic.com/education/encyclopedia/estuary/?ar_a=1
  2. നാഷണൽ ജ്യോഗ്രഫിക് മാഗസിൻ , മെയ് 2014 , പേജ് 112-116
  3. നാഷണൽ ജ്യോഗ്രഫിക് മാഗസിൻ , മെയ് 2014 , പേജ് 112-116
"https://ml.wikipedia.org/w/index.php?title=സെന്റ്_ലോറൻസ്_ഉൾക്കടൽ&oldid=3590480" എന്ന താളിൽനിന്ന് ശേഖരിച്ചത്