Jump to content

സൂര്യഗ്രഹണം (2019 ഡിസംബർ 26)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2019 ഡിസംബർ 26നു ഒരു വലയസൂര്യഗ്രഹണം ദർശിക്കാനായി. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ഒരു സ്ഥാനത്ത് ഒത്തുചേരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാൾ ചെറുതാണെങ്കിൽ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയം പോലെ ചന്ദ്രനു വെളിയിൽ കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളാണ് വലയ സൂര്യഗ്രഹണം (Annular eclipse) എന്നു് അറിയപ്പെടുന്നത്. ഒരു വലയസൂര്യഗ്രഹണം ആയിരക്കണക്കിനു കിലോമീറ്റർ വീതിയിൽ ഭാഗീകമായി നിരീക്ഷിക്കാൻ സാധിക്കും.

ദൃശ്യത

[തിരുത്തുക]
2019 ഡിസംബർ 26ന് ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്റെ ഇന്ത്യയിലെ ദൃശ്യത

ചിത്രങ്ങൾ

[തിരുത്തുക]


ച��ിത ചിത്രീകരണം

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൂര്യഗ്രഹണം_(2019_ഡിസംബർ_26)&oldid=3502427" എന്ന താളിൽനിന്ന് ശേഖരിച്ചത്