Jump to content

സുഭാഷ് മുഖോപാധ്യായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Subhash Mukhopadhyay
সুভাষ মুখোপাধ্যায়
ജനനം(1931-01-16)16 ജനുവരി 1931
മരണം19 ജൂൺ 1981(1981-06-19) (പ്രായം 50)
ദേശീയതBritish Indian (1931–1947) Indian (1947-1981)
തൊഴിൽphysician, gynaecologist
Medical career


ഇന്ത്യയിലെയും ഏഷ്യയുടെയും ആദ്യത്തേയും ലോകത്തിലെ രണ്ടാമത്തെയും ടെസ്റ്റ് ട്യൂബ് ശിശുവിന്റെയും ശില്പ്പിയാണ്‌ സുഭാഷ് മുഖോപാധ്യായ്(ബംഗാളി: সুভাষ মুখোপাধ্যায়).ഇന്ത്യയിലെ ബീഹാറിൽ(ഇപ്പോൾ ജാർഖണ്ടിൽ) ഹസാരിബാഗിൽ 1931 ജനുവരി 16ആം തീയതിയാണ്‌ അദ്ദേഹം ജനിച്ചത്.1978 നവംബർ 18നു ആദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങൾ ഒരു വിദഗ്ദ്ധ സമിതിക്ക് മുൻപാകെ സമർപ്പിക്കപ്പെട്ടു.വെസ്റ്റ് ബംഗാൾ ഗവണ്മെന്റിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ അസ്സോസിയേഷൻ തിരഞ്ഞെടുത്ത നാലംഗ സമിതിയായിരുന്നു അത്.റേഡിയോളജിസ്റ്റും ഗൈനക്കോളജിസ്റ്റും അടങ്ങുന്ന ഒരു ടീം അവരിൽ ആർക്കും തന്നെ ഒരു ഭ്രൂണത്തെ സംബന്ധിച്ച പടനം നടത്താതവർ. വിദ്ഗ്ദ സമിതിയുടെ തെറ്റ് കണ്ടെത്തൽ ഇതായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശില്പ്പിയായി വിശേഷിപ്പിച്ചു എന്നതായിരുന്നു ഒന്നാമത്തെ കുറ്റം.ഈ വാർത്ത അറിയിക്കാതെ ആദ്യം മാധ്യമങ്ങൾക്ക് നല്കിയത് രണ്ടാമത്തെ കുറ്റം ഒരു ചെറിയ റഫ്രിജറേറ്ററും കുറച്ച് സാധാരണ ഉപകരണങ്ങളും ഉപയോഗിച്ചാണ്‌ അദ്ദേഹം ഈ കണ്ടുപിടിത്തം നടത്തിയതെന്ന് കാര്യവും അവർ അംഗീകരിച്ചില്ല.ഡോക്റ്ററുടെ കണ്ടുപിടിത്തം തടിപ്പണെന്ന് സമിതി വിലയിരുത്തി.ഗവണ്മെന്റ് സമിതിയെ അംഗീകരിച്ചു.ഇന്ത്യയിൽ ആരും തന്നെ അംഗീകരിച്ചില്ലങ്കിലും വിദേശത്ത് തന്റെ കണ്ടുപിടിത്തം അംഗീകരിക്കപ്പെടുമെന്ന് ഡോക്റ്റർക്ക് ഉറപ്പുള്ളതിനാൽ രാജ്യാന്തര സമ്മേളനത്തിനു പോകനിരുന്ന ഡോക്റ്ററുടെ പദ്ധതി ഗവന്മെന്റ് തകിടം മറിച്ച് വിദേശത്ത് പോകാൻ അനുമതി നിഷേധിച്ച് ഉത്തരവ് ഇറങ്ങി.മാത്രമല്ല നേത്ര രോഗ വിഭാഗത്തിലേക്ക് മാറ്റിക്കൊണ്ടുള്ള അറിയിപ്പും പിന്നാലെയെത്തി.ഇതോടെ മാനസികമായി തകർന്ന അദ്ദേഹം 1981 ജൂൺ 19 നു ആത്മഹത്യ ചെയ്തു.

"https://ml.wikipedia.org/w/index.php?title=സുഭാഷ്_മുഖോപാധ്യായ്&oldid=3952268" എന്ന താളിൽനിന്ന് ശേഖരിച്ചത്