സുകോമൾ സെൻ
ദൃശ്യരൂപം
പ്രമുഖ ഇന്ത്യൻ ട്രേഡ് യൂണിയൻ നേതാവും മുൻ രാജ്യസഭാംഗവുമായിരുന്നു സുകോമൾസെൻ(ജനനം : 16 ജൂൺ 1934). സി.പി.ഐ. എം കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാനുമായിരുന്നു.[1]
ജീവിതരേഖ
[തിരുത്തുക]സുകുമാർ സെന്നിന്റെയും റോമാ സെന്നിന്റെയും മകനായി പശ്ചിമ ബംഗാളിൽ ജനിച്ചു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും റഷ്യൻ ഭാഷയിൽ ഡിപ്ലോമായും നേടി. 3-4-0982 മുതൽ 2-4-1988 വരെയും 3-4-1988 മുതൽ 2-4-1994 വരെയും രാജ്യസഭാംഗമായിരുന്നു.[2] ട്രേഡ് യൂണിയനുകളുടെ ലോക ഫെഡറേഷനുമായി ബന്ധമുള്ള ഇന്റർനാഷണൽ ഓഫ് പബ്ലിക് ആൻഡ് അലൈഡ് എംപ്ലോയീസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു.[3] സംസ്ഥാന ഗവൺമെന്റ് ജീവനക്കാരുടെ അഖിലേന്ത്യാ സംഘടയുടെ സീനിയർ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2017 നവംബർ 22-ന് 83-ആം വയസ്സിൽ അന്തരിച്ചു.
കൃതികൾ
[തിരുത്തുക]- സാർവദേശീയ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ചരിത്രം
അവലംബം
[തിരുത്തുക]- ↑ "സുകോമൾസെൻ സിപിഐ എം കൺട്രോൾ കമീഷൻ ചെയർമാൻ". ദേശാഭിമാനി. 28 ഫെബ്രുവരി 2013. Retrieved 1 മാർച്ച് 2013.
- ↑ http://164.100.47.5/Newmembers/alphabeticallist_all_terms.aspx
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-07-05. Retrieved 2013-03-01.