സിംഹളർ
Regions with significant populations | |
---|---|
ശ്രീലങ്ക 15,173,820 (74.88%) (2012)[1] | |
United Kingdom | ~150,000 (2010)[2] |
Australia | More than 100,000[3] |
Italy | more than 80,738 (2008)[4] |
Canada | more than 70,000 (2016)[5] |
US | 100,000 (2016)[6][unreliable source?] |
Singapore | 60,000 (2016)[7] |
Malaysia | 25,000 (2016)[8] |
New Zealand | 30,257 (2016)[9] |
India | At least -55,000[10][11] |
Languages | |
സിംഹള ഭാഷ, ഇംഗ്ലീഷ് | |
Religion | |
ഥേരവാദ ബുദ്ധമതം majority ക്രിസ്തുമതം |
ശ്രീലങ്കയിലെ ജനവിഭാഗമാണ് സിംഹളർ. ശ്രീലങ്കയിലെ ആകെ ജനസംഖ്യയുടെ എഴുപത്തിയഞ്ച് ശതമാനവും (75%) സിംഹളരാണ്. ഇത് ഒന്നരക്കോടിയിലധികം വരും. ഭാഷയിലും മതവിശ്വാസത്തിലും പാരമ്പര്യത്തിലും അധിഷ്ടിതമാണ് സിംഹളരുടെ തനിമ. സിംഹള ഭാഷയാണ് ഇവരുടെ വിനിമയ ഭാഷ. ഥേരവാദ ബുദ്ധമതവിശ്വാസികളാണ് ഭൂരിഭാഗം സിംഹളരും. ചെറിയൊരു ശതമാനം ക്രിസ്തുമതവിശ്വാസികളും മറ്റു മതക്കാരും സിംഹളർക്കിടയിലുണ്ട്.
പേരിനുപിന്നിൽ
[തിരുത്തുക]സംസ്കൃതത്തിൽ സിംഹള എന്നാൽ സിംഹത്തെ സംബന്ധിക്കുന്നത് എന്നാണു അർഥം. മഹാവംശം എന്ന കൃതിയിലാണ് സിംഹളരുടെ വംശോൽപ്പത്തിയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുള്ളത്. ഇവർ ഇന്ത്യയിൽ നിന്നെത്തിവരുടെ പിൻഗാമികളാണെന്ന് പറയപ്പെടുന്നു. മഹാവംശം എന്ന കൃതിയിലാണ് സിംഹള ജനതയുടെ ഉത്ഭവത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പരാമർശമുള്ളത്.
ചരിത്രം
[തിരുത്തുക]സിംഹളരുടെ ആദ്യകാല ചരിത്രത്തെ സമ്പന്ധിച്ച് പരാമർശിക്കുന്ന രണ്ട് ഗ്രന്ഥങ്ങളാണ് സി.ഇ. നാലാം നൂറ്റാണ്ടിൽ പാലി ഭാഷയിൽ എഴുതപ്പെട്ട മഹാവംശവും സി.ഇ. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്ന കുലവംശവും. അനുരാധപുരം, പൊളന്നറുവ എന്നീ പുരാതന രാജവംശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യകാല ഗ്രന്ഥങ്ങളാണിവ.
സംസ്കാരം
[തിരുത്തുക]ഥേരവാദ ബുദ്ധമതത്താൽ സമ്പന്നമാക്കപ്പെട്ട രണ്ടായിരത്തിഅറനൂറോളം വർഷത്തെ പാരമ്പര്യമുള്ള അനന്യമായ സംസ്കാരമാണ് സിംഹളരുടെത്. നൃത്തം, ശിൽപ്പവിദ്യ, ചിത്രകല, സാഹിത്യം, പരമ്പരാഗത വിശ്വാസങ്ങൾ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് സിംഹളീസ് സംസ്കാരം. പുരാതനമായ ശിൽപ്പങ്ങളും ശിലാലിഖിതങ്ങളും ലോകപ്രസിദ്ധമാണ്. പരമ്പരാഗത സിംഹളീസ് വാദ്യോപകരണങ്ങളാൽതീർക്കുന്ന വിശിഷ്ടമായ സംഗീതം ബുദ്ധമതാഘോഷങ്ങൾക്ക് ഉപയോഗിച്ചുവരുന്നുണ്ട്.
വസ്ത്രധാരണം
[തിരുത്തുക]ഇന്ത്യൻ വസ്ത്രധാരണ രീതികളോട് ഏറെ സാമ്യമുള്ളതാണ് സിംഹളരുടെ/ശ്രീ ലങ്കയിലെ വസ്ത്രധാരണ രീതികൾ. കേരളീയരുടെ മുണ്ടിനോട് സാദൃശ്യമുള്ള, സിംഹള ഭാഷയിൽ സരോമ എന്നറിയപ്പെടുന്ന സരോംഗ് ആണ് സിംഹളരുടെ പരമ്പരാഗത വസ്ത്രം. ഇതിൻറെ കൂടെ, പുരുഷന്മാർ ജുബ്ബ പോലുള്ള നീളൻ ഷർട്ടും സ്ത്രീകൾ പകുതി കൈയ്യുള്ളതും അനുയോജ്യമായതുമായ ജാക്കറ്റും ധരിക്കുന്നു. നഗരങ്ങളിൽ പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണവും കണ്ടുവരുന്നു. ആചാരപരമായ ചടങ്ങുകളിൽ സിംഹള സ്ത്രീകൾ, അവരുടെ ദേശീയ വസ്ത്രമായ കണ്ട്യൻ വസ്ത്രധാരണരീതിയാണ് അവലംബിക്കുന്നത്.
ഭക്ഷണവിഭവങ്ങൾ
[തിരുത്തുക]ദക്ഷിണേഷ്യയിലെ ഭക്ഷണരീതികളിൽ ഏറെ സങ്കീർണ്ണവും സമ്മിശ്രവുമാണ് ശ്രീ ലങ്കയിലെ ഭക്ഷണരീതികൾ. ദക്ഷിണേന്ത്യയോട് തോട്ടുകിടക്കുന്നതിനാൽ ശ്രീ ലങ്കയിലെ ഭക്ഷണവിഭവങ്ങളിൽ ഇന്ത്യൻ സ്വാധീനം പ്രകടമാണ്. അരിയാഹാരമാണ് മുഖ്യമായ ഭക്ഷണം. പലതരം കറികളും ഉപയോഗിക്കുന്നുണ്ട്. ചില വിഭവങ്ങൾക്ക് കേരളത്തിലെ ഭക്ഷണവിഭവങ്ങളോട് ഏറെ സാമ്യമുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾക്ക് പേരുകേട്ട നാടാണ് ശ്രീ ലങ്ക. ഏലക്കായയുടെ ജന്മദേശം ശ്രീ ലങ്കയാണ്. സുഗന്ധവ്യഞ്ജനങ്ങൾക്കായി ലോകത്തിൻറെ നാനാഭാഗത്തുനിന്നും ശ്രീ ലങ്കയിൽ എത്തിയവർ അവരുടെ ഭക്ഷണരീതിയും അവിടെ പ്രചരിപ്പിച്ചു. ഡച്ച്-പോർച്ചുഗീസ് മധുരപലഹാരങ്ങൾക്ക് ഇന്നും പ്രചാരമുണ്ട്. മാട്ടിറച്ചി വരട്ടിയതും കോഴിയിറച്ചി വരട്ടിയതും ഇംഗ്ലീഷുകാരുടെ സംഭാവനയാണ്. പ്രധാന ഭക്ഷണവിഭവങ്ങൾ കേരളീയ ഭക്ഷണത്തോട് സാമ്യമുള്ളതാണ്. ചോറും കറിയും ആണ് ശ്രീ ലങ്കയിലെ പ്രധാന ഭക്ഷണം. കറികൾക്ക് സാധാരണയായി മത്സ്യമോ കോഴിയിറച്ചിയോ ആണ് ഉപയോഗിക്കുന്നത്. കൂടാതെ പച്ചക്കറികളും പരിപ്പും ഉപയോഗിക്കുന്നുണ്ട്. തൊടുകറികളായി അച്ചാർ, ചമ്മന്തിയും ഉപയോഗിച്ചുവരുന്നുണ്ട്.
ഭാഷയും സാഹിത്യവും
[തിരുത്തുക]സിംഹളരുടെ മാതൃഭാഷയാണ് സിംഹള ഭാഷ (සිංහල siṁhala [ˈsiŋɦələ]) അഥവാ സിംഹളീസ്. ബ്രാഹ്മി ലിപിയിൽനിന്ന് രൂപപ്പെട്ട സിംഹള ലിപി ഉപയോഗിച്ചാണ് സിംഹള ഭാഷ എഴുതുന്നത്. പാലി, സംസ്കൃതം എന്നീ ഭാഷകൾ സിംഹള ഭാഷയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ ഭാഷകളിൽ നിന്നും അനേകം പദങ്ങൾ സിംഹളയിൽ കടംകൊണ്ടിട്ടുണ്ട്. ബുദ്ധ സംന്യാസികളാൽ രചിക്കപ്പെട്ട സന്ദേശ കാവ്യങ്ങൾ ലോകസാഹിത്യത്തിലെ തന്നെ അമൂല്യരചനകളായാണ് കരുതപ്പെടുന്നത്.
കലയും വാസ്തുവിദ്യയും
[തിരുത്തുക]ശ്രീലങ്കൻ കലയിലും കരകൌശലവിദ്യയിലും ബുദ്ധമത സ്വാധീനം പ്രകടമാണ്. ശ്രീ ലങ്കൻ കലയുടെ ഉത്ഭവം തന്നെ ബുദ്ധമത വിശ്വാസവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ചിത്രകലയിലും ശില്പകലയിലും വാസ്തുവിദ്യയിലുമായി ശ്രീലങ്കൻ കല വ്യാപിച്ചുകിടക്കുന്നു. ഗുഹാചിത്രങ്ങളും ക്ഷേത്രങ്ങളിലെ ചിത്രങ്ങളും ശ്രദ്ധേയമാണ്.
മതം
[തിരുത്തുക]സിംഹളർ ബുദ്ധമതവിശ്വാസികളാണ്. ഥേരവാദ ബുദ്ധമതമാണ് അവലംബിക്കുന്നത്. 1988 ൽ 93% സിംഹളരും ബുദ്ധമത വിശ്വാസികളായിരിന്നു. ചെറിയൊരു വിഭാഗം സിംഹളർ ക്രിസ്തുമത വിശ്വാസികളാണ്.
അവലംബം
[തിരുത്തുക]- ↑ "A2 : Population by ethnic group according to districts, 2012". Department of Census & Statistics, Sri Lanka. Archived from the original on 2017-04-28. Retrieved 2016-11-24.
- ↑ Nihal Jayasinghe. (2010). Letter to William Hague MP. Available: http://www.slhclondon.org/news/Letter%20to%20Mr%20William%20Hague,%20MP.pdf Last accessed 3 September 2010.
- ↑ Australian Government. (2016). Population of Australia. Available: http://www.immi.gov.au/media/publications/research/_pdf/poa-2008.pdf. Last accessed 3 March 2008. The People of Australia - Statistics from the 2006 Census
- ↑ Italian Government. (2008). Statistiche demografiche ISTAT. Available: http://demo.istat.it/str2008/index.html Archived 2019-11-11 at the Wayback Machine. Last accessed 3 March 2009.
- ↑ https://twitter.com/torontoslsa/status/784072058032496640
- ↑ http://joshuaproject.net/people_groups/14196/US
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-30. Retrieved 2016-11-24.
- ↑ Stuart Michael. (2009). A traditional Sinhalese affair. Available: http://thestar.com.my/metro/story.asp?file=/2009/11/11/central/5069773&sec=central Archived 2012-10-15 at the Wayback Machine. Last accessed 3 March 2010.
- ↑ http://www.teara.govt.nz/en/sri-lankans/3
- ↑ http://www.joshuaproject.net/peopctry.php?rop3=109305&rog3=IN
- ↑ http://www.joshuaproject.net/countries.php?rog3=IN&sf=primarylanguagename&so=asc