Jump to content

സംവാദം:സ്ത്രീധനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ത്രീക്ക് നൽകുകയല്ലോ. പുരുഷന്റെ മാതാപിതാക്കൾക്ക് ഇതെല്ലാം നൽകി പുരുഷനെ വിലക്കെടുക്കപ്പെടുകയല്ലേ. (ഇവിടെ സ്ത്രീയാണോ വിൽക്കപ്പെടുന്നത്?) ഇത് എന്റെ ഒരു സംശമാണ്‌ അറിവുള്ളവർ മറുപടി തരണം എന്നഭ്യർത്ഥിക്കുന്നു. --സുഗീഷ് 14:07, 18 ജൂൺ 2008 (UTC)[മറുപടി]

സുഗീഷ് പറഞ്ഞത് സുഗീഷിന്റെ കാഴ്ചപ്പാടുകൾ മാത്രമാണ്‌. ഈ നിർവ്വചനം തന്നെയാണ്‌ നല്ലതെന്ന് എനിക്ക് തോന്നുന്നു.--അനൂപൻ 14:55, 18 ജൂൺ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിലെ ലേഖനം തുടങ്ങുന്നത് ഈ നിർ‍വചനത്തിലാണ്:-"A dowry is the money, goods, or estate that a woman brings to her husband in marriage". ഇതാണ് ശരിയും. സുഗീഷ് എഴുതിയ പോലെ പുരുഷന്റെ മാതാപിതാക്കൾക്ക് പുരുഷന്റെ വിലയായി നൽകുന്നതാണെന്ന് പറയണമെന്നില്ല. എന്നാൽ ഭർത്താവിനേയോ ഭർതൃഭവനത്തേയോ പരാമർശിക്കാത്ത നിർ‌വചനം അപൂർണവും സ്ത്രീധനത്തിന്റെ യാഥാർഥ്യങ്ങളെ പ്രതിഭലിപ്പിക്കാത്തതും ആകും. "വിവാഹിതയാകുന്ന സ്ത്രീ ഭർതൃഭവനത്തിലേക്ക് കൊണ്ടുവരുന്ന ഭൗതിക ആസ്തികൾ" എന്നോ മറ്റോ ആക്കുന്നത് പരിഗണിക്കാംGeorgekutty 15:38, 18 ജൂൺ 2008 (UTC)[മറുപടി]

പുരുഷന്റെ വിലയായിട്ടാണ്‌ സ്ത്രീധനം നൽകുന്നതെങ്കിൽ‍ പുരുഷൻ സ്ത്രീയുടെ വീട്ടിൽ താമസിക്കുകയാണല്ലോ വേണ്ടത്. --117.196.137.70 15:54, 18 ജൂൺ 2008 (UTC)[മറുപടി]
ഈ ഒരു കാര്യത്തിൽ ജാതിയുല്ല. മതവുമില്ല. ഒരു തർക്കവുമില്ല--Mandan moothappa 16:58, 18 ജൂൺ 2008 (UTC)[മറുപടി]
ഈ സംവാദം ഞാൻ ഒരു ഓഫ് ടൊപ്പിക് ആയിട്ടാണ്‌ നൽകിയത്. അല്ലാതെ ഈ വാക്യം തെറ്റാണന്ന് സമർത്ഥിക്കുന്നതിന്‌ അല്ല. എങ്കിലും എല്ലാവരുടേയും വിലയേറിയ സമയം ഈ സംവാദത്തിലേക്ക് നൽകിയതിൽ ഞാൻ കൃതാർത്ഥനാണ്‌. ഒരു ദിനപത്രത്തിലോ ആനുകാലികത്തിലോ വായിച്ചതാണ്‌ സ്ത്രീധനം സ്ത്രീക്കല്ല നൽകുന്നത് പുരുഷന്റെ മാതാപിതാക്കൾക്ക് നൽകി അവരെ വിലക്കെടുക്കുകയാണ്‌ എന്ന്. നിയമം മൂലം നിരോധിച്ചിട്ടുണ്ട് എങ്കിലും അത് പൂർവാധികം ഭംഗിയായി നടക്കുന്നു. അതിനെക്കാളുപരി സ്ത്രീധനം കിട്ടാത്തതിനാൽ പല മരണങ്ങളും സംഭവിച്ചിട്ടുമുണ്ട്. ഒരിക്കൽ കൂടി എല്ലാവരോടും നന്ദി --സുഗീഷ് 18:15, 18 ജൂൺ 2008 (UTC)[മറുപടി]
A dowry, or marriage portion, is a process whereby parental property is distributed to a daughter at her marriage (i.e. inter vivos) rather than at the holder's death (mortis causa) എന്നാണ് ഇംഗ്ലീഷ് വിക്കിയിൽ. അതായത്, കല്യാണം കഴിച്ചയയ്ക്കുമ്പോൾ തന്നെ സ്ത്രീയ്ക്ക് കൊടുക്കേണ്ട സ്വത്തുവിഹിതം കൊടുത്ത് അയയ്ക്കുന്നു. പിന്നെ കുടുംബസ്വത്തിൽ സ്ത്രീയ്ക്ക് ഒരവകാശവുമില്ല. പണ്ടുമുതലേ നമ്മുടെ നാട്ടിലെ കുടുംബങ്ങളിലും മറ്റും (at least Christian families) ഇതുതന്നെയല്ലേ നടന്നിരുന്നത���? ഇതിൽ എന്താണ് തെറ്റ്? കൊടുക്കുന്ന വിഹിതം തീരെ കുറഞ്ഞുപോകുന്നുണ്ടെങ്കിൽ അതുമാത്രമല്ലേ സത്യത്തിൽ പ്രശ്നം ? (സ്ത്രീധനം എന്ന പേരും.) സ്ത്രീധനം നിരോധിക്കാനും കുടുംബസ്വത്ത് ഭാഗം വയ്ക്കുമ്പോൾ പെണ്മക്കൾക്ക് വിഹിതം ഉറപ്പാക്കാനും രണ്ടു നിയമം ഉണ്ടാക്കിയ നമ്മൾ അല്ലേ മണ്ടന്മാർ? --PrinceMathew (സംവാദം) 18:21, 26 ഡിസംബർ 2013 (UTC)[മറുപടി]

ഇസ്ലാമിൽ

[തിരുത്തുക]

ഇസ്ലാമിലെ സ്ത്രീധനസമ്പ്രദായത്തെക്കുറിച്ചുള്ള ഭാഗം ചുരുക്കുകയും ന്യൂട്രലാക്കുകയും ചെയ്തിട്ടുണ്ട്. --Vssun (സംവാദം) 05:53, 9 ഫെബ്രുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സ്ത്രീധനം&oldid=1887876" എന്ന താളിൽനിന്ന് ശേഖരിച്ചത്