Jump to content

സംവാദം:മോട്ടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെരിഞ്ഞു->ചരിഞ്ഞു?? --Vssun 14:09, 17 നവംബർ 2009 (UTC)[മറുപടി]

umbilical infection

[തിരുത്തുക]

പൊക്കിളിലെ അണുബാധയല്ലേ? --Vssun (സംവാദം) 10:54, 4 സെപ്റ്റംബർ 2012 (UTC)[മറുപടി]

അതെ. പൊക്കിളിലെയോ പൊക്കിൾക്കൊടിയിലെയോ (umbilical stump) അണുബാധയെയാണ് umbilical infection എന്നു പറയുന്നത്. ബാക്ടീരിയൽ അണുബാധയാണ് സാധാരണയായി പൊക്കിളിൽ കാണപ്പെടുന്നത്. --നത (സംവാദം) 11:40, 4 സെപ്റ്റംബർ 2012 (UTC)[മറുപടി]
നന്ദി. --Vssun (സംവാദം) 14:56, 4 സെപ്റ്റംബർ 2012 (UTC)[മറുപടി]

"necrotic-enterocolitis, E. coli septicaemia എന്നിവ കാരണമാണെന്നാണ്." ഇ. കോളി അണുബാധയെന്ന് മനസിലായി. അതിനു മുമ്പിലുള്ളതിനെ ഒന്ന് മലയാളത്തിലാക്കിയാൽ നന്നായിരുന്നു. --Vssun (സംവാദം) 08:37, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

സെപ്റ്റിസീമിയ വെറും അണുബാധയല്ല. (infection=അണുബാധ, അല്ലെ?) ശരീരമാകെ രക്തം വഴി വ്യാപിക്കുന്ന വളരെ തീവ്രതയേറിയ അണുബാധയാണ്. ഇതിനെന്താണ് മലയാളത്തിൽ പറയുക എന്ന് എനിക്കും അറിയില്ല.

w:en:Necrotizing enterocolitis എന്നതാണ് രോഗത്തിന്റെ ശരിയായ പേര്. കുടൽ മുഴുവനായോ ഭാഗികമായോ ജീർണ്ണിക്കുന്ന അവസ്ഥയാണിത്. (necrosis = ജീർണ്ണനം, enterocolitis = കുടൽ വീക്കം); കുടൽജീർണ്ണനം എന്നോ മറ്റോ എന്ന് തർജ്ജമിക്കുന്നതാവും നല്ലത് എന്ന് തോന്നുന്നു. --നത (സംവാദം) 11:41, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഇ. കോളി ബാധമൂലം ഈ രോഗമുണ്ടായി എന്നാണോ മനസിലാക്കേണ്ടത്? --Vssun (സംവാദം) 15:35, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]
അതെ. ഇ-കോളി ശരീരത്തിന്റെ പലഭാഗത്തും രോഗമുണ്ടാക്കും. കുടലിൽ Necrotizing enterocolitis നു കാരണമായ ഇ-കോളി തന്നെ രക്തചംക്രമണ വ്യൂഹത്തിൽ കടന്ന് സെപ്റ്റിസീമിയ ഉണ്ടാക്കിയതാണ് മരണകാരണം എന്നാണ് ഞാൻ മനസിലാക്കുന്നത്. --നത (സംവാദം) 15:45, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]
ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചത് പൊക്കിളിലൂടെയായിരിക്കണം. അതാണല്ലോ umbilical infection ഉണ്ടായിരുന്നെന്ന് പറയുന്നത്. ഇന്റർനെറ്റിൽ പരതിയിട്ടൊന്നും വിശദമായ മരണകാരണം അടങ്ങുന്ന റിപ്പോർട്ടുകളൊന്നും ലഭിക്കുന്നില്ല. --നത (സംവാദം) 15:48, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

ലേഖനത്തിൽ അൽപം വിശദമായായാലും മലയാളത്തിലെഴുതിയതിനു ശേഷം ഇപ്പോഴുള്ള ശാസ്ത്രീയപദങ്ങൾ ഇംഗ്ലീഷിൽത്തന്നെ വലയത്തിൽ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. --Vssun (സംവാദം) 15:54, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

കുടൽ ജീർണനം, ഇ കോളി അതീവ അണുബാധ തുടങ്ങിയവ ചേർത്തെഴുതി. പരിശോധിക്കുക.--Vssun (സംവാദം) 17:11, 7 സെപ്റ്റംബർ 2012 (UTC)[മറുപടി]

ടാക്സോബോക്സ്

[തിരുത്തുക]

ഇത് ഒരു ആനയെക്കുറിച്ചായതിനാൽ (വർഗ്ഗത്തെക്കുറിച്ചല്ലാത്തതിനാൽ) ടാക്സോബോക്സ് ഇംഗ്ലീഷ് വിക്കിയിൽ ചെയ്തിരിക്കുന്നതുപോലെ ശരീരശാസ്ത്രം എന്ന ഭാഗത്തേക്ക് മാറ്റുന്നു. ആ വിഭാഗത്തിന് ശരീരശാസ്ത്രം എന്ന തലക്കെട്ട് യോജിക്കുമോ എന്ന് സംശയമുണ്ട്. തൽക്കാലം ജീവശാസ്ത്രവർഗ്ഗീകരണം എന്ന് ആ വിഭാഗത്തിന് തലക്കെട്ടു മാറ്റുന്നു. --Vssun (സംവാദം) 17:08, 7 സെപ്റ്റംബർ 2012 (UTC)[മറുപടി]

വൃത്തിയാക്കേണ്ടവ

[തിരുത്തുക]

ലേഖനത്തിൽ വൃത്തിയാക്കൽ നടത്തുകയും ഫലകം ഒഴിവാക്കുകയും ചെയ്തു. --Vssun (സംവാദം) 17:13, 7 സെപ്റ്റംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മോട്ടി&oldid=1413101" എന്ന താളിൽനിന്ന് ശേഖരിച്ചത്