സംവാദം:നക്ഷത്രരാശി
മലയാളം പേരുകളുടെ ഉറവിടം നൽകിയാൽ നന്നായിരുന്നു Razimantv 18:13, 25 ഫെബ്രുവരി 2009 (UTC)
താരാഗണം
[തിരുത്തുക]Constellation എന്നുള്ളതിന്റെ പരിഭാഷയായി നക്ഷത്രഗണം എന്നോ താരാഗണം എന്നോ ഉപയോഗിക്കുന്നതല്ലേ നല്ലത്. ജ്യോതിശാസ്ത്രത്തിന്റെ രീതി അതാണല്ലോ. ജ്യോതിഷത്തിലല്ലേ രാശി എന്ന വാക്ക് ഉപയോഗിക്കുന്നത്. അതും എല്ലാ നക്ഷത്രഗണങ്ങളെയും രാശിയായി കണക്കാക്കാറില്ലല്ലോ. 12 രാശികൾ എന്നല്ലേ പറയാറ്? നക്ഷത്രഗണം എന്ന പേര് സ്വീകരിച്ചാൽ ജ്യോതിശാസ്ത്രം - ജ്യോതിഷം ഇടയൽ ഒഴിവാക്കാം എന്ന് തോന്നുന്നു. --Naveen Sankar 07:44, 2 മാർച്ച് 2009 (UTC)
- അല്ലന്നാണ് എനിക്കു തോന്നുന്നത്, കാഴ്ചയിൽ മാത്രം ഒരുമിച്ചു തോന്നുന്നതാണ് നക്ഷത്രരാശി, അത്തരത്തിലുള്ളവയെ കുറിച്ചുമാത്രമാണ് ഈ താളിൽ പരാമർശിച്ചിരിക്കുന്നതെന്നു തോന്നുന്നു. അവയിലെ നക്ഷത്രങ്ങൾ നൂറുകണക്കിനു പ്രകാശവർഷങ്ങൾ അകലയാവാം. താരാഗണമെന്നോ മറ്റോ നമ്മൾ ഉപയോഗിക്കുന്നത് star clustur-കൾക്കല്ലേ..--പ്രവീൺ:സംവാദം 09:36, 2 മാർച്ച് 2009 (UTC)
പ്രവീൺ പറഞ്ഞകാരണത്തിനു പുറമേ, ഇതു നമ്മൾ വിക്കിയിലെഴുതുന്നവരായിട്ടു് കണ്ടെത്തിയ വാക്കൊന്നും അല്ലല്ലോ. കോൺസ്റ്റലേഷൻ എന്നതിന്റെ മലയാളമായി നക്ഷത്രരാശി എന്നാണു് ഞാൻ ചെറുപ്പം മുതൽ കേട്ടിരിക്കുന്നതു്.
ജ്യോതിഷത്തിൽ മാത്രമേ രാശി ഉപയോഗിക്കൂ എന്ന വാദം തെറ്റാണു്. ആദ്യകാലങ്ങളിൽ ജ്യോതിഷവും ജ്യോതിശാസ്ത്രം എന്ന വേർതിരിവു് ഉണ്ടായിരുന്നില്ല എന്നോർക്കുക. 12 രാശി എന്നു പറയുന്നതു് മൊത്തമുള്ള 88 നക്ഷത്രരാശികളിൽ ക്രാന്തിരേഖയ്ക്കു് സമീപമുള്ളവയെയാണു്. അതിനെ 12 എണ്ണത്തേയും ചേർത്തു് രാശി ചക്രം എന്നും പറയുന്നു (സോഡിയാക്). ജ്യോതിശാസ്ത്രം - ജ്യോതിഷം എന്നിവ തമ്മിൽ ഇടയേണ്ട കാര്യമൊന്നും ഇല്ല. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാപ്പിക്കുന്ന വിധം ലേഖനങ്ങൾ എഴുതിയാൽ മതി. --Shiju Alex|ഷിജു അലക്സ് 18:23, 2 മാർച്ച�� 2009 (UTC)
നക്ഷത്രസമൂഹവും നക്ഷത്രരാശിയും രണ്ടല്ലേ?
[തിരുത്തുക]Constellation എന്ന അർത്ഥത്തിൽ നക്ഷത്രക്കൂട്ടങ്ങളെ വിശേഷിപ്പിക്കാൻ നക്ഷത്രസമൂഹം എന്ന വാക്കാണ് നല്ലത്. ആകാശത്തെ മൊത്തം 88 നക്ഷത്രസമൂഹങ്ങളായി തിരിച്ചിരിക്കുന്നു. എന്നാൽ നക്ഷത്രരാശി എന്നത് രാശിചക്രത്തിൽ മാത്രം കാണപ്പെടുന്ന നക്ഷത്ര സമൂഹങ്ങളാണ്. ഇവ 12 എണ്ണം മാത്രമാണുള്ളത് - ഇംഗ്ലീഷിൽ Zodiac signs എന്നു പറയുന്നവ. അതായത് 88 നക്ഷത്രസമൂഹങ്ങളുള്ളതിൽ 12 എണ്ണം മാത്രമാണ് രിശികൾ. ഈ ലേഖനമാകട്ടെ എല്ലാ നക്ഷത്രസമൂഹങ്ങളെയും പറ്റിയുള്ളതാണ്. ആയതിനാൽ ഈ ലേഖനത്തിന്റെ പേര് നക്ഷത്രസമൂഹം/നക്ഷത്രഗണം/താരാഗണം എന്നിവയിലേതെങ്കിലുമായി തിരുത്തേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.
N Sanu / എൻ സാനു / एन सानू (സംവാദം) 14:39, 10 സെപ്റ്റംബർ 2019 (UTC)
തിരുത്ത്
[തിരുത്തുക]Constellation എന്ന വാക്കിന് താരാഗണം എന്നോ നക്ഷത്രഗണം എന്നോ പ്രയോഗിക്കുന്നതാണ് നല്ലത്. നക്ഷത്ര സമൂഹം എന്നത് star cluster എന്ന് ധരിക്കാനിടയുണ്ട്. പുരാതന ഇന്ത്യയിൽ നക്ഷത്രങ്ങളെ താരം എന്നും ജന്മനക്ഷത്രങ്ങളെ (ചാന്ദ്രഗണങ്ങളെ) നക്ഷത്രം എന്നുമാണ് വിളിച്ചിരുന്നത്. അതിനാൽ താരാഗണം എന്ന വാക്കുതന്നെയാണ് Constellation എന്ന വാക്കിനു പകരമാകുക.
N Sanu / എൻ സാനു / एन सानू (സംവാദം) 13:02, 21 ജൂൺ 2020 (UTC)