സംവാദം:ഗ്രഹം
സഹായം ആവശ്യമുണ്ട്
[തിരുത്തുക]ജ്യോതി ശാസ്ത്ര പരമായ ലേഖനങ്ങൾ എഴുതുമ്പോൾ പുതിയ മലയാളം വാക്കുകൾ കണ്ടെത്തേണ്ട ധാരാളം സന്ദർഭം ഉണ്ട്. ഈ വിഷയത്തിൽ ആർകെങ്കിലും എന്നെ സഹായിക്കാൻ കഴിയുമോ?
ചോദിക്കൂ, പറയാം
[തിരുത്തുക]ബൈബിളിൽ പറഞ്ഞിട്ടില്ലേ, മുട്ടുവിൻ, തുറക്കപ്പെടും എന്ന്.. എന്തെങ്കിലും വിവർത്തനം / സഹായം വേണമെങ്കിൽ അറിയിക്കൂ.. ഈ പേജിൽ വിവർത്തനം വേണ്ടുന്ന വാക്കുകൾ എഴുതി ഇട്ടോളൂ.
Simynazareth 08:09, 28 ഓഗസ്റ്റ് 2006 (UTC)simynazareth
വളരെ നന്ദി
[തിരുത്തുക]തുടക്കം ഒരു സമകാലീന വിഷയം തന്നെയാകാം. ഇപ്പോൾ ഡ്വാർഫ് ഗ്രഹം എന്ന പേരിൽ പുതിയ ഒരു ഗ്രഹവിഭാഗം ഉള്ളതായി അറിയാമല്ലോ. ഇതിനെ മലയാളത്തിൽ പദാനുപദ വിവർത്തനം ചെയ്താൽ കുള്ളൻ ഗ്രഹം എന്ന് വേണമെങ്കിൽ പറയാം. പക്ഷെ ഇവിടെ പ്രശ്നം ഒരു ഗ്രഹം ഡ്വാർഫ് ഗ്രഹം ആകുന്നത് അത് കുള്ളൻ ആയത് കൊണ്ടല്ല. ഗ്രഹത്തിനു വേണ്ട ചില മാനദണ്ഡങ്ങൾ പാലിക്കാത്തതു കൊണ്ടാണ്. ശാസ്ത്രജ്ഞന്മാരും ഇതിന് small planet എന്ന അർത്ഥത്തിലല്ല ഉപയോഗിച്ചിട്ടുള്ളത്.
ഈ ഒരു തെറ്റ് പണ്ട് നമ്മൾ White Dwarf നെ മലയാളീകരിച്ചപ്പോഴും ചെയ്ത്. നമ്മൾ അതിനെ വെള്ള കുള്ളൻ എന്ന് നാമകരണം ചെയ്തു. പരിഷത്തിന്റെ ഏതോ ഒരു പ്രവർത്തകൻ അതിന് ശ്വേതവാമനൻ എന്നോ വെള്ള വാമനൻ എന്നോ വിളിച്ചു. White Dwarf ന്റെ കാര്യത്തിൽ എനിക്ക് തോന്നുന്നു ശ്വേതവാമനൻ ആണ് കുറച്ച് കൂടി ശരിയായ പരിഭാഷ എന്ന്.
അതേ പോലെ ഡ്വാർഫ് ഗ്രഹത്തെ നമുക്ക് വാമനഗ്രഹം എന്ന് നാമകരണം ചെയ്താലോ?--Shiju 08:41, 28 ഓഗസ്റ്റ് 2006 (UTC)
കുള്ളൻ ഗ്രഹം എന്നു പറയുന്നതിൽ തെറ്റില്ല എന്നാണ് എനിക്കു തോന്നുന്നത്. കുള്ളൻ എന്ന വാക്കിന് ചെറുത്(small) എന്നല്ലല്ലോ അർത്ഥം. വാമനൻ, ഹ്രസ്വൻ, ഹ്രസ്വകായൻ തുടങ്ങിയ അർത്ഥങ്ങളാണ് ടി.രാമലിംഗം പിള്ള നൽകിയിട്ടുള്ളത്. വലിയവനാണെങ്കിലും ചില കാരണങ്ങൾ കൊണ്ട് കൂട്ടത്തിൽ ചേർക്കാൻ കഴിയാത്തവരല്ലേ കുള്ളന്മാർ? 2006ലെ സംവാദത്തിൽ ഇപ്പോൾ പങ്കെടുക്കുന്നത് തെറ്റാവില്ലല്ലോ അല്ലേ. Shajiarikkad 09:07, 30 ഒക്ടോബർ 2011 (UTC)
Re:
[തിരുത്തുക]വാമനഗ്രഹം ആയിരിക്കും കൂടുതൽ ശരി.. ഞാൻ ‘ആര്യഭടീയ’ത്തിന്റെ പ്രതി നെറ്റിൽ ഉണ്ടോ എന്നു കുറെ പരതി നോക്കി, കിട്ടിയില്ല.. ആര്യഭടീയം, വരാഹമിഹിരന്റെ കൃതികൾ, തുടങ്ങിയവ കിട്ടുമോ എന്നു നോക്കട്ടെ..
- പരിഷത്തിന്റെ പ്രവർത്തകർ White Dwarf എന്നുള്ളത് വെള്ളക്കുള്ളൻ എന്നു തന്നെയാണ് വിളിച്ചിരുന്നത്. ശ്വേതവാമനൻ എന്ന പദം മലയാളപരിഭാഷ എന്നതിലുപരി സംസ്കൃത പരിഭാഷ ആണെന്നു തോന്നും. രണ്ടും ഒരേ അർത്ഥമുള്ള പദങ്ങളല്ലെ? വാമനഗ്രഹം അല്പം കൂടി മലയാളിത്തമുള്ള പദമാണെന്നും പറയട്ടെ. White Dwarf-നു ചേരുന്ന പരിഭാഷ വെള്ളക്കുള്ളനെന്നു തന്നെയാണെന്നാണ് ഇപ്പോഴും എന്റെ വിശ്വാസം. വെള്ളക്കുള്ളനു നക്ഷത്രത്തിന്റെ പൂർവ്വകാലത്തേക്കാളും(ചുവന്ന ഭീമൻ അവസ്ഥയിൽ നിന്നും) വളരെ വലിപ്പം കുറവായിരിക്കും എന്നുള്ളത് അക്ഷരം പ്രതി സത്യമായതിനാലാണല്ലോ അതിന് വെള്ളക്കുള്ളനെന്നു പേരു വന്നത്. അതൊരു തെറ്റേയല്ല എന്നാണ് ഞാൻ വിച���രിക്കുന്നത്.--പ്രവീൺ:സംവാദം 11:54, 28 ഓഗസ്റ്റ് 2006 (UTC)
- ആര്യഭടീയത്തിന്റെ കാലത്തൊന്നും ഈ പദമുണ്ടായിരുന്നില്ല. ഇതിനു പറ്റിയ മലയാളപദം നമ്മൾ തന്നെ ഉണ്ടാക്കേണ്ടിയിരിക്കുന്നു. Umesh | ഉമേഷ് 14:44, 28 ഓഗസ്റ്റ് 2006 (UTC)
മലയാള പദം ആവശ്യമായ ചില ശാസ്ത്ര പദങ്ങൾ
[തിരുത്തുക]വെള്ള കുള്ളൻ ഇപ്പോൾ പൊതുവെ അംഗീകരിച്ച പേര് ആയത് കൊണ്ട് അത് മതി. ഡ്വാർഫ് ഗ്രഹത്തിന് വാമന ഗ്രഹം ശരിയാണോ. നമുക്ക് ഇനി അങ്ങനെ ലേഖനങ്ങളിൽ ഉപയോഗിക്കാമോ?
ആര്യഭടീയം ഒക്കെ ഉപയോഗിച്ചാലും അത് നമുക്ക് എത്രത്തോളം ഉപകാരപ്പെടും എന്ന കാര്യത്തിൽ സംശയം ഉണ്ട്. നമുക്ക് പ്രശ്നം വരുന്നത് ഇതുവരെ ഉണ്ടായിരുന്ന കാര്യങ്ങൾക്ക് പേരിടുന്നതിനല്ല. പുതിയ കണ്ടുപിടുത്തങ്ങൾക്ക് എന്ത് മലയാളം പേര് ഇടും എന്നതാണ്. ഈ പ്രശ്നം ഭൌതീക ശാസ്ത്രത്തിലും ജ്യോതി ശാസ്ത്രത്തിലും ഉണ്ട്. എനിക്ക് ഒരു പട്ടിക തന്നെ തരാൻ കഴിയും. (എന്റെ പഠനം ഇംഗ്ലീഷിൽ ആയിരുന്നു. പക്ഷെ പരിഷത്തിന്റെ പുസ്തകങ്ങളിലൂടെ മിക്കവാറും പദങ്ങളുടെ മലയാളം വാക്കുകൾ എനിക്ക് പരിചയം ഉണ്ട്. ഞാൻ ഈ പറയുന്ന പട്ടികയിൽ നല്ല മലയാളം വാക്കുകൾ ഇപ്പോൾ തന്നെ ഉണ്ടെങ്കിൽ എന്നെ തിരുത്തുക.)
- . നക്ഷത്ര രാശികളുടെ പേര് (പലയിടത്ത് നിന്ന് പെറുക്കിയെടുത്ത് ഞാൻ അത് വിക്കിയിൽ ചേർത്തിട്ടുണ്ട്. പക്ഷെ അത് എത്രത്തോളം ആ നക്ഷത്ര രാശികൾക്ക് ചേരുന്നതാണെന്ന് എനിക്ക് തന്നെ അറിയില്ല.)
- . രാഹുകേതുക്കൾ . ജ്യോതിഷത്തിന് ഈ പേർ മതി. പക്ഷെ Ascending Node and Descending Node എന്ന വാക്കിന്റെ അർത്ഥം ഈ രാഹു കേതു എന്നീ വാക്കുകൾ ധ്വനിപ്പിക്കുന്നേ ഇല്ല. (പക്ഷെ വിഷുവങ്ങൾ കുഴപ്പമില്ല)
- . Kuiper Belt . ക്യുപിയർ വലയം ശരിയാണോ
- . Oort's Cloud . ഊർട്ട്സ് മേഘം ശരിയാണോ
- . Asteroid belt. ഉൽക്കാ വലയം ശരിയാണോ
- . Blazers
- . Hydrostatic equilibrium
- . Degeracy (ഇത് വെള്ളക്കുള്ളനെപറ്റി പറയുമ്പോൾ ആവശ്യം വരും)
- . Event Horizon- സംഭവ സീമ ശരിയാണോ
ഇങ്ങനെ ഒട്ടനവധി പദങ്ങൾ ഭൌതീക ശാസ്ത്രത്തിലും ജ്യോതി ശാസ്ത്രത്തിലും ഇതിനെല്ലാം തക്കതായ മലയാളം പദങ്ങൾ കണ്ടെത്താൻ നമുക്ക് ഒരു ചർച്ചാവേദിയോ മറ്റോ ഉണ്ടാക്കിയാലോ. --Shiju 13:24, 28 ഓഗസ്റ്റ് 2006 (UTC)
- രാഹു, കേതു എന്നതു തന്നെ അനുയോജ്യമായ നാമമാണെന്നാണ് എന്റെ അഭിപ്രായം. ആസ്റ്റ്രോയിഡ് ബെൽറ്റിനു ക്ഷുദ്രഗ്രഹ വലയമെന്നോ ഛിന്നഗ്രഹ വലയമെന്നോ ആണ് സാധാരണ പറയുന്നത്. ഇവന്റ് ഹൊറൈസൺ, തമോദ്വാരത്തിന്റെ കാര്യത്തിൽ (തമോദ്വാരത്തിനും നല്ലയൊരു മലയാളപദമുണ്ടായിരുന്നു ഓർക്കുന്നില്ല) അനുഭവ സീമയാണെന്നു തോന്നുന്നു.--പ്രവീൺ:സംവാദം 18:36, 28 ഓഗസ്റ്റ് 2006 (UTC)
planetshine എന്നതിനു മലയാളം ഉണ്ടോ? ഇന്ന് (ഡിസംബർ 1 അസ്തമയശേഷം ഏകദേശം 8.30 വരെ) ആകാശത്ത് കാണപ്പെട്ട പ്രതിഭാസത്തിനു എന്തുപേരു പറയും ?--ശാലിനി 16:20, 1 ഡിസംബർ 2008 (UTC)Salini
sub-brown dwarf
[തിരുത്തുക]sub-brown dwarfന് മലയാളത്തിൽ ഏതു പേരായിരിക്കും നല്ലത്? ചെറു തവിട്ടു കുള്ളൻ എന്നുപയോഗിക്കാമോ? ഷാജി 10:21, 30 ഒക്ടോബർ 2011 (UTC)
- സബ് എന്നതിന് ഉപ എന്ന പരിഭാഷയാണ് പൊതുവേ ഉപയോഗിക്കുന്നത്. അതിവിടെ യോജിക്കുമോ എന്ന സംശയമുണ്ട്. --Vssun (സുനിൽ) 08:40, 31 ഒക്ടോബർ 2011 (UTC)