ഷിംല കരാർ
ഷിംല കരാർ ഷിംല സന്ധി | |
---|---|
പരസ്പരബന്ധത്തിനായി ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടാക്കിയ കരാർ | |
Type of treaty | സമാധാന സന്ധി |
Drafted | ജൂൺ 28, 1972 (1972-07-28) |
Signed Location |
ജൂലൈ 2, 1972 ഷിംല, ഹിമാചൽ പ്രദേശ്, ഇന്ത്യ |
Sealed | ആഗസ്ത് 3, 1972 |
Effective Condition |
ആഗസ്ത് 4, 1972 Ratification of both parties |
Signatories | ഇന്ദിരാ ഗാന്ധി (ഇന്ത്യൻ പ്രധാനമന്ത്രി) സുൽഫിക്കർ അലി ഭൂട്ടോ (പാകിസ്താൻ പ്രധാനമന്ത്രി) |
Parties | ഇന്ത്യ പാകിസ്താൻ |
Ratifiers | ഇന്ത്യൻ പാർലമെന്റ് പാകിസ്താൻ പാർലമെന്റ് |
Depositary | ഇന്ത്യാ ഗവണ്മെന്റും പാകിസ്താൻ ഗവണ്മെന്റും |
Languages |
1972 ജൂലൈ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഒപ്പുവെച്ച കരാറാണ് ഷിംല കരാർ. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ വെച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഈ സമാധാനക്കരാർ ഒപ്പുവെച്ചത്. തൊട്ടുമുൻപത്തെ വർഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിൽ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പാകിസ്താൻ സൈനികരെ മോചിപ്പിച്ചതും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേയ്ക്ക് വഴിതെളിച്ചതും ഈ കരാറാണ്[1]. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ നിയന്ത്രണരേഖ (LOC) ഇരു രാജ്യങ്ങളും അംഗീകരിച്ചതും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്.
1947-ൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തിനൊടുവിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ അഭ്യർത്ഥനപ്രകാരം ഐക്യരാഷ്ട്രസഭ പ്രശ്നത്തിലിടപെടുകയും 1948 ഓഗസ്റ്റ് 13-ന് പാസാക്കപ്പെട്ട ഒരു പ്രമേയത്തിലൂടെ[2] ഇന്ത്യാ-പാകിസ്താൻ അതിർത്തിയിൽ 1945 ജനുവരി 55-ന് ഒരു വെടിനിറുത്തൽ രേഖ നിലവിൽ വരികയും ചെയ്തു. ഈ രേഖയിലെ വെടിനിർത്തൽ നിരീക്ഷിക്കാൻ നിരീക്ഷണ സമിതിയും നിലവിൽ വന്നിരുന്നു. എന്നാൽ, 1972-ൽ ഇരുരാജ്യങ്ങളിലെയും നേതാക്കൾ ഒപ്പുവച്ച്, പിന്നീട് ഇരുപാർലമെൻറുകളും അംഗീകരിച്ച ഷിംല കരാർ യാഥാർഥ്യമായതോടെ ഈ വെടിനിറുത്തൽ രേഖ നിയന്ത്രണരേഖയായി ഇരുരാജ്യങ്ങളും അംഗീകരിക്കുകയാണുണ്ടായത്.
അവലംബം
[തിരുത്തുക]- ↑ മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ISBN 978-81-8265-259-0.
- ↑ യു.എൻ, പ്രമേയം. "Resolution adopted by the United Nations Commission for India and Pakistan on 13 August 1948". Archived from the original on 2017-10-10. Retrieved 6 മെയ് 2013.
{{cite web}}
: Check date values in:|accessdate=
(help)
{{ഇന്ത്യ- [[വർ