ഷാജി ചെൻ
Shaji Chen | |
---|---|
ജനനം | |
തൊഴിൽ | Writer, actor |
ഷാജി ചെൻ (ഷാജി, ഷാജി ചെന്നൈ എന്നും അറിയപ്പെടുന്നു) ഒരു ഇന്ത്യൻ എഴുത്തുകാരനും നടനുമാണ്. സംഗീതവും സിനിമയുമായി ബന്ധപ്പെട്ടതാണ് ഷാജിയുടെ എഴുത്തിന്റെ പ്രധാന മേഖല. തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ എഴുതുന്ന ഷാജി തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നു.
സംഗീതവും സിനിമയുമായി ബന്ധപ്പെട്ട എഴുത്തുകൾക്കും ആത്മകഥാപരമായ ലേഖനങ്ങൾക്കും പേരുകേട്ടയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിവിധ ലേഖനങ്ങൾ ദി ഹിന്ദു, [1] ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ, എ വി മാക്സ്, ആനന്ദ വികടൻ, ദി ഹിന്ദു തമിഴ്, ഉയിർമ്മൈ, [2] കാലച്ചുവട്, [3] തീരാനദി, വികടൻ തടം എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലം, കുങ്കുമം, പുതിയ തലൈമുറൈ, സൺഡേ ഇന്ത്യൻ, പടച്ചുരുൾ, ഭാഷാപോഷിണി, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മാധ്യമം ആഴ്ചപ്പതിപ്പ്, ചന്ദ്രിക ആഴ്ചപ്പതിപ്പ്, കലാകൗമുദി, മലയാളം വാരിക, [4] [5] മംഗളം ദിനപ്പത്രം, ദീപിക ദിനപ്പത്രം എന്നിവയിലും അദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങൾ വന്നിട്ടുണ്ട്.
അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയ 'മ്യൂസിക് ബിയോണ്ട് വേർഡ്സ്' എന്ന പരമ്പരയിലെ ലേഖനങ്ങൾ തമിഴിലേക്ക് വിവർത്തനം ചെയ്തത് പ്രസിദ്ധ തമിഴ് എഴുത്തുകാരൻ ജയമോഹൻ ആണ്. തമിഴ് സാഹിത്യ മാസികയായ ഉയിർമ്മൈയിൽ പ്രസിദ്ധീകരിച്ച ഈ പരമ്പര ഗൗരവമുള്ള തമിഴ് എഴുത്തിലെ ശ്രദ്ധേയമായ കോളമായിരുന്നു. മറ്റൊരു പ്രസിദ്ധ തമിഴ് എഴുത്തുകാരൻ എസ്.രാമകൃഷ്ണനും ഷാജിയുടെ പല ലേഖനങ്ങൾ തമിഴിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. വിവർത്തനങ്ങളുടെ കുറച്ച് വർഷങ്ങൾക്ക് ശേഷം ഷാജി തമിഴിൽ നേരിട്ട് എഴുതാൻ തുടങ്ങി. 2016-ൽ അദ്ദേഹത്തിന്റെ സംഗീത സംബന്ധിയായ ലേഖനങ്ങളുടെ ഒരു സമ്പൂർണ്ണ ശേഖരം വികടൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു. [6] [7] 2023-ലെ ചെന്നൈ ബുക്ക് ഫെയറിൽ ഡിസ്കവറി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സംഗീത സംബന്ധിയായ ലേഖനങ്ങളുടെ പുതുക്കിയതും മെച്ചപ്പെടുത്തിയതുമായ ശേഖരം സംവിധായകൻ മണിരത്‌നം, സംവിധായകൻ മിഷ്‌കിൻ, സംവിധായകൻ വസന്ത്, സംവിധായകൻ സീനു രാമസാമി, സംവിധായകൻ വസന്തബാലൻ, നടൻ / സംഗീതസംവിധായകൻ ജിവി പ്രകാശ് കുമാർ എന്നിവർ പരിചയപ്പെടുത്തി.
2013 മുതൽ മലയാളം വാരികയായ ചന്ദ്രിക അദ്ദേഹത്തിന്റെ 'പാട്ടിനപ്പുറം' എന്ന കോളം പ്രസിദ്ധീകരിച്ചു. മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ 'പാട്ടല്ല സംഗീതം' ഗ്രീൻ ബുക്സ് ആണ് പുറത്തിറക്കിയത്. [8] മലയാളത്തിലെ ശ്രദ്ധേയ സാഹിത്യ മാസിക ഭാഷാപോഷിണിയിൽ [9] [10] [11] അദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങൾ വന്നിട്ടുണ്ട് . സിനിമാ ഭ്രാന്തിന്റെ 40 വർഷങ്ങൾ എന്ന ലേഖന പരമ്പര 2017-18ൽ അതിൽ പ്രസിദ്ധീകരിച്ചു. ഈ പരമ്പരയിലെ ഭാഗങ്ങൾ മലയാള മനോരമ ഓൺലൈനിൽ ചെറിയ അധ്യായങ്ങളായും പ്രസിദ്ധീകരിച്ചു. [12] 2019 ഒക്ടോബറിൽ, മാതൃഭൂമി ബുക്സ്, ഈ പരമ്പര പുസ്തകമായി പ്രസിദ്ധീകരിച്ചു [13] . ഇത് പ്രസിദ്ധീകരണത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ബെസ്റ്റ് സെല്ലറായി [14] മാറി.
ഒരു സംഗീത നിരൂപകൻ എന്ന നിലയിൽ, ടൈംസ് ഓഫ് ഇന്ത്യാ, ദി ഹിന്ദു, ഡെക്കാൻ ക്രോണിക്കിൾ, ഇന്ത്യൻ എക്സ്പ്രസ് [15] തുടങ്ങിയ ദേശീയ ദിനപത്രങ്ങളിൽ ഷാജി പ്രത്യക്ഷപ്പെട്ടു. തമിഴിലെ അദ്ദേഹത്തിന്റെ പ്രതിമാസ കോളം 'സിനിമാ വെറിയിൻ 40 ആണ്ടുകൾ' വികടൻ തടം മാസികയിൽ പ്രസിദ്ധീകരിച്ചു. അതിന്റെ അവസാന അധ്യായങ്ങൾ അന്തിമഴൈ മാസികയിൽ പ്രസിദ്ധീകരിച്ചു. അന്തിമഴൈ മാസികയിലെ മുള്ളരുമ്പു മരങ്കൾ, ഉയിർമൈ മാസികയിലെ ഇസൈയെഴുത്ത് എന്നിവ തമിഴിലെ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കോളങ്ങൾ. മലയാളത്തിൽ Truecopythink എന്ന വെബ് മാസികയാണ് 2020 മുതൽ അദ്ദേഹത്തിന്റെ മിക്ക രചനകളും പ്രസിദ്ധീകരിക്കുന്നത്.
കഥാ സന്ദർഭങ്ങൾ, തിരക്കഥകൾ, ജിംഗിൾ വരികൾ, വിവർത്തനങ്ങൾ എന്നിവ എഴുതിക്കൊണ്ട് വർഷങ്ങളോളം പരസ്യമേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട് ഷാജി. കൂടാതെ ചില പരസ്യങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും പരസ്യ പ്രചാരണങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഫോർഡ്, സെന്റ്-ഗോബെയ്ൻ ഗ്ലാസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, [16] മുത്തൂറ്റ് ഫിൻകോർപ്പ്, നിപ്പോ [17] , നിപ്പോൺ പെയിന്റ്സ്, ഏഷ്യൻ പെയിന്റ്സ്, വോഡഫോൺ തുടങ്ങിയ ബ്രാൻഡുകൾക്കായി അദ്ദേഹം പല പരസ്യങ്ങൾ എഴുതി.
ഗ്രന്ഥസൂചിക
[തിരുത്തുക]തലക്കെട്ട് | ഭാഷ |
---|---|
സൊല്ലിൽ അടങ്കാത ഇസൈ (വാക്കുകൾക്കപ്പുറമുള്ള സംഗീതം) [18] | തമിഴ് |
ഇസൈയിൻ തനിമൈ (ഏകാന്തതയുടെ സംഗീതം) [19] | തമിഴ് |
ഇസൈയിൻ ഒളിയിൽ (സംഗീതത്തിന്റെ വെളിച്ചത്തിൽ) [20] | തമിഴ് |
ഇസൈ തിരൈ വാഴ്കൈ (സംഗീതം, സിനിമ, ജീവിതം) [21] | തമിഴ് |
ഷാജി ഇസൈ കട്ടുരൈകൾ മുഴുത്തൊകുപ്പ് (സംഗീതത്തെക്കുറിച്ചുള്ള സമ്പൂർണ രചനകൾ) [22] | തമിഴ് |
പാട്ടല്ല സംഗീതം [23] | മലയാളം |
സിനിമാപ്രാന്തിന്റെ 40 വർഷങ്ങൾ | മലയാളം |
സിനിമ വെറിയിൻ 40 ആണ്ടുകൾ (സിനിമാപ്രാന്തിന്റെ 40 വർഷങ്ങൾ) | തമിഴ് |
തിരുമ്പി പാർക്കയിൽ (തിരിഞ്ഞു നോക്കുമ്പോൾ) | തമിഴ് |
ഷാജി ഇസൈ കട്ടുരൈകൾ മുഴുത്തൊകുപ്പ് (മെച്ചപ്പെടുത്തിയ പതിപ്പ്) | തമിഴ് |
സിനിമാ അഭിനയം
[തിരുത്തുക]2013ൽ മിഷ്‌കിൻ സംവിധാനം ചെയ്ത ഓനായും ആട്ടുക്കുട്ടിയും (ചെന്നായയും ആട്ടിൻകുട്ടിയും) എന്ന സിനിമയിൽ സി ബി സി ഐ ഡി ലാൽ എന്ന സുപ്രധാന കഥാപാത്രമായി ഷാജി ചെൻ അഭിനയിച്ചു. തുടർന്ന് ശിവകാർത്തികേയന്റെ ബോക്‌സിംഗ് പരിശീലകനായി മാൻ കരാട്ടെ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു. [24] ആരണ്യം [25] ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത തമിഴ് ചിത്രം. വിനീത് ശ്രീനിവാസൻ ചിത്രം എബിയിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. [26] തുപ്പരിവാളൻ [27] (തമിഴ്) / ഡിറ്റക്ടീവ് (തെലുങ്ക്) / ഡാഷിംഗ് ഡിറ്റക്റ്റീവ് (ഹിന്ദി) : സംവിധാനം - മിഷ്‌കിൻ, സ്‌പൈഡർ ( തെലുങ്ക് & തമിഴ്) [28] സംവിധാനം - എ ആർ മുരുകദോസ്, മിഷ്‌കിൻ എഴുതി നിർമ്മിച്ച സവരക്കത്തി എന്നിവയാണ് പിന്നീട്. തുപ്പരിവാളനിൽ എ സി പി വിജയകുമാർ എന്ന നിർണായക കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഈ ചിത്രം പിന്നീട് തെലുങ്കിലേക്ക് ഡിറ്റക്ടീവ് എന്ന പേരിലും ഹിന്ദിയിലേക്ക് ഡാഷിംഗ് ഡിറ്റക്ടീവ് എന്ന പേരിലും മൊഴിമാറ്റം ചെയ്യപ്പെട്ടു. സ്പൈഡർ എന്ന സിനിമയിൽ അദ്ദേഹം ഇന്റലിജൻസ് ബ്യൂറോ ഹെഡ് മാത്യൂസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സവരക്കത്തിയിൽ തെരുവിൽ അലയുന്ന ഒരു മാനസിക രോഗിയുടെ അതിഥി വേഷം ചെയ്തു. സീനു രാമസാമി സംവിധാനം ചെയ്ത കണ്ണേ കലൈമാനിൽ ബാങ്ക് മാനേജർ മാതൃഭൂതത്തിന്റെ വേഷത്തിലാണ് അദ്ദേഹം അഭിനയിച്ചത്. വി ഇസഡ് ദുരൈ സംവിധാനം ചെയ്ത 'ഇരുട്ടി'ൽ വന ശ്മശാനത്തിൽ താമസിക്കുന്ന ഒരു മുസ്ലീം സന്യാസിയുടെ വേഷം. മിഷ്‌കിൻ സംവിധാനം ചെയ്ത സൈക്കോയിൽ അദിതി റാവു ഹൈദരി അഭിനയിച്ച നായികയുടെ അച്ഛന്റെ വേഷം ചെയ്തു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഡോക്ടറിൽ മകളെ നഷ്ടപ്പെട്ട് വേദനിക്കുന്ന മെട്രോ ട്രെയിൻ ഡ്രൈവറായി അതിഥി വേഷം ചെയ്തു. [29] നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിൽ തന്ത്രശാലിയായ ആഭ്യന്തര മന്ത്രിയായാണ് അദ്ദേഹം അഭിനയിച്ചത്. [29] സീനു രാമസാമി സംവിധാനം ചെയ്ത മാമനിതനിൽ റിയൽ എസ്റ്റേറ്റ് തട്ടിപ്പുകാരനായ കളത്തിൽ മാധവൻ എന്ന മലയാളിയായി ഷാജി അഭിനയിച്ചു. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്രയിൽ (2022) മൃണാളിനി രവി എന്ന നായികയുടെ അച്ഛനായി അതിഥി വേഷം. വിക്രം സുകുമാരൻ സംവിധാനം ചെയ്ത രാവണ കോട്ടം സിനിമയിൽ നീതിമാനായ ജില്ലാ കളക്ടറുടെ വേഷം ഷാജി അഭിനയിച്ചു. വസന്തബാലൻ സംവിധാനം ചെയ്ത തലൈമൈ സെയലകം തമിഴ് വെബ് സീരീസിൽ ഷാജി ചെയ്ത കൃഷ്ണമൂർത്തി എന്ന രാഷ്ട്രീയത്തരകന്റെ വേഷം ശ്രദ്ധേയമായി. സൂരികാർത്തിക് സംവിധാനം ചെയ്ത ഹിറ്റ്‌ലിസ്റ്റ് സിനിമയിൽ ഒരു വടക്കേ ഇന്ത്യൻ കോർപ്പറേറ്റ് വ്യാപാരിയുടെ വേഷം. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രമായ വേട്ടയൻ സിനിമയിൽ ചെന്നൈ സിറ്റി കമ്മീഷണറുടെ വേഷം.
മു.മാരൻ സംവിധാനം ചെയ്യുന്ന ബ്ലാക്ക്‌മെയിൽ, ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചേര (മലയാളം), മിഷ്‌കിൻ സംവിധാനം ചെയ്യുന്ന ട്രെയിൻ എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.
ഫിലിമോഗ്രഫി
[തിരുത്തുക]
- ഓനായും ആട്ടുക്കുട്ടിയും (Tamil – 2013)
- മാൻ കരാട്ടേ (Tamil – 2014)
- ആരണ്യം (Tamil – 2015)
- എബി (Malayalam – 2017)
- തുപ്പരിവാളൻ (Tamil – 2017)
- സ്പൈഡർ (Telugu – 2017)
- സ്പൈഡർ (Tamil – 2017)
- ഡിറ്റക്ടീവ് (Telugu – 2017)
- സവരക്കത്തി (Tamil – 2018) Cameo
- കണ്ണേ കലൈമാനേ (Tamil – 2019)
- ഇരുട്ട് (Tamil – 2019)
- ഷുഗർ (Tamil - Delayed)
- സൈക്കോ (Tamil – 2020)
- ഡോക്ടർ (Tamil – 2021) Cameo[30]
- ബീസ്റ്റ് (Tamil - 2022)
- മാമനിതൻ (Tamil – 2022)
- കോബ്രാ (Tamil - 2022) Cameo
- രാവണക്കോട്ടം (Tamil - 2023) Cameo
- ഡെവിൾ (Tamil - 2024) Cameo
- തലൈമയ് സെയലകം (Tamil Web Series - Filming)
- ഹിറ്റ് ലിസ്റ്റ് (Tamil - 2024)
- വേട്ടയൻ (Tamil - 2024)
- ബ്ളാക്ക്മെയിൽ (Tamil - Filming)
- ചേര (Malayalam - Post production)
- ട്രെയിൻ (Tamil - Post Production)
സംഗീത വ്യവസായത്തിൽ
[തിരുത്തുക]ഷാജി ചെൻ ഇന്ത്യൻ, അന്തർദേശീയ സംഗീത കമ്പനികളായ മാഗ്‌നസൗണ്ട്, സ രെ ഗ മ എച്ച്എംവി എന്നിവയ്‌ക്കൊപ്പം ഏ & ആർ മാനേജർ, റെക്കോർഡിംഗ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, മ്യൂസിക് കൺസൾട്ടന്റ് എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സന്നദ്ധ പ്രവർത്തനം
[തിരുത്തുക]ഇന്ത്യൻ ജനപ്രിയ സംഗീതത്തിലെ ശ്രദ്ധേയനായ സംഗീതജ്ഞന്റെ പേരിൽ രൂപീകരിച്ച സലിൽ ചൗധരി ഫൗണ്ടേഷൻ ഓഫ് മ്യൂസിക്കിന്റെ ദക്ഷിണേന്ത്യയിലെ ട്രസ്റ്റിയാണ് ഷാജി ചെൻ. റിത്വിക് ഘട്ടക് മെമ്മോറിയൽ ട്രസ്റ്റിനെയും ദക്ഷിണേന്ത്യയിൽ [31] അദ്ദേഹം പ്രതിനിധീകരിക്കുന്നു. [32] [33] തമിഴ് എഴുത്തുകാരൻ സുജാതയുടെ പേരിൽ ഏർപ്പെടുത്തിയ തമിഴ് സാഹിത്യ പുരസ്കാരമായ സുജാത ഇലക്കിയ വിരുതി വിധികർത്താവായും പ്രവർത്തിച്ചിട്ടുണ്ട്. [34] അനൗപചാരിക വിദ്യാഭ്യാസത്തിന്റെയും ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങളുടെയും വക്താവാണ് ഷാജി ചെൻ. സുസ്ഥിര പ്രകൃതി കൃഷിയുടെയും നാടൻ ഭക്ഷ്യ സംസ്കാരത്തിന്റെയും പിന്തുണക്കാരൻ കൂടിയാണ് അദ്ദേഹം. [35] [36]
സ്വകാര്യ ജീവിതം
[തിരുത്തുക]കേരളത്തിലെ ഇടുക്കി ജില്ലയിൽ തമിഴ്നാട് അതിർത്തിക്കടുത്തുള്ള കട്ടപ്പനയിലാണ് ഷാജി ചെൻ ജനിച്ചത്. ഭാര്യയ്ക്കും മകൾക്കുമൊപ്പം ചെന്നൈയിൽ താമസം.
റഫറൻസുകൾ
[തിരുത്തുക]- ↑ thrki. "The Hindu : Magazine / People : Flawless harmony in his music". The Hindu.
- ↑ "உயிர்மை". uyirmmai.blogspot.in. Retrieved 8 September 2017.
- ↑ "Kalachuvadu | ஷாஜி, உனது ஜாதி?". www.kalachuvadu.com. Archived from the original on 2017-09-22. Retrieved 8 September 2017.
- ↑ "Michael Jackson-Malayalam-Shaji Chennai.pdf | Powered By Box". app.box.com. Retrieved 8 September 2017.
- ↑ "Ellavarum Paadukayaanu by Shaji Chennai.pdf | Powered By Box". app.box.com. Retrieved 8 September 2017.
- ↑ "ஷாஜி இசைக் கட்டுரைகள் முழுத்தொகுப்பு " Buy Tamil book ஷாஜி இசைக் கட்டுரைகள் முழுத்தொகுப்பு online". noolulagam.com. Retrieved 8 September 2017.
- ↑ "Vikatan Store – Tamil eBooks – Arts, Spiritual, History, Science, Health, Medicine, Stories, Education, Competitive Exams, Finance, etc". Vikatan (in തമിഴ്). Retrieved 8 September 2017.
- ↑ "Pattalla sangeetham – Study – Green Books India Pvt Ltd – Publishers of Quality Books in Kerala". greenbooksindia.com. Archived from the original on 2019-09-22. Retrieved 8 September 2017.
- ↑ "Shaji -BP ANNUAL 15 ARTICLE.pdf | Powered By Box". app.box.com. Retrieved 8 September 2017.
- ↑ "BOB MAL BP FULL.pdf | Powered By Box". app.box.com. Retrieved 8 September 2017.
- ↑ "Mahendrajaalam by Shaji Chennai from Bhasahposhini .pdf | Powered By Box". app.box.com. Retrieved 8 September 2017.
- ↑ "CINEMAPIRANTHUKAL". manoramaonline.com. Retrieved 17 January 2018.
- ↑ "സിനിമാപ്രാന്തിന്റെ 40 വർഷങ്ങൾ". buybooks.mathrubhumi.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-11-21.
- ↑ "Best Sellers - Buy Malayalam Books Online | Mathrubhumi Books". buybooks.mathrubhumi.com. Retrieved 2019-11-21.
- ↑ "All Great Music Is Melancholy". shevlinsebastian.blogspot.in. 16 May 2015. Retrieved 6 September 2017.
- ↑ Thoughts naction (17 October 2013), fullfill your dreams, retrieved 6 September 2017
- ↑ Nippo Power (7 February 2017), Nippo torch ad, retrieved 6 September 2017
- ↑ ஷாஜி (2007). சொல்லில் அடங்காத இசை (in തമിഴ്). உயிர்மை பதிப்பகம். ISBN 9788189912338.
- ↑ "இசையின் தனிமை by ஷாஜி - Shaaji eBook for iPhone". booktrip.info. Archived from the original on 2017-09-11. Retrieved 11 September 2017.
- ↑ ஷாஜி, Śāji. "Icaiyin̲ oḷiyil / Śāji". nlb.gov.sg.
- ↑ "இசை திரை வாழ்க்கை". Panuval Book Store. Retrieved 11 September 2017.
- ↑ "ஷாஜி இசைக்கட்டுரைகள்". CommonFolks. Retrieved 11 September 2017.
- ↑ "Pattalla sangeetham – Study – Green Books India Pvt Ltd – Publishers of Quality Books in Kerala". greenbooksindia.com. Archived from the original on 2019-09-22. Retrieved 11 September 2017.
- ↑ NAME, YOUR. "Maan Karate – Karate Cost". Karate Choices. Retrieved 5 September 2017.
- ↑ "Aaranyam Movie Review, Trailer, & Show timings at Times of India". The Times of India. Retrieved 8 September 2017.
- ↑ "ABY Malayalam Movie DVD and VCD Released – Indian Entertainment Portal". indianentertainmentportal.com. 10 April 2017. Retrieved 8 September 2017.
- ↑ Naveen, Movie (22 May 2017). "Vishal's 'Thupparivalan' story revealed". mykollywood.com. Archived from the original on 2017-09-05. Retrieved 5 September 2017.
- ↑ "Spyder Movie Review {2/5}: The writing lets the movie down entirely after a point". The Times of India. Retrieved 27 September 2017.
- ↑ 29.0 29.1 "WATCH : "Beast" Actor Opened About The Question He Asked To Nelson!! - Chennai Memes" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2022-09-26. Retrieved 2022-04-19.
- ↑ "Sivakarthikeyan-Nelson's Doctor will roll from Dec 6 - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-01-16.
- ↑ "The Times Group". The Times of India. Archived from the original on 2018-07-07. Retrieved 5 September 2017.
- ↑ "90th Birth Anniversary of Ritwik Ghatak". facebook.com. Retrieved 8 September 2017.
- ↑ "Bengal remembers Ritwik Ghatak on his 90th Birthday". uniindia.com.
- ↑ "தமிழின் முதன்மையான முன்னணி கலை- இலக்கிய, சமூகவியல்". uyirmmai.com. Archived from the original on 2011-04-26. Retrieved 8 September 2017.
- ↑ "Marina Books". www.-img1.marinabooks.com. Archived from the original on 2017-09-08. Retrieved 6 July 2018.
- ↑ "மூலிகை முன்றில் – மாற்று வாழ்வியலுக்கான ஒன்றுகூடல் (தருமபுரி – 28 பிப்ரவரி 2015)". Retrieved 8 September 2017.