Jump to content

ശ്രേയ സിംഗാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ശ്രേയ സിംഘൽ
ദേശീയതഇന്ത്യൻ
തൊഴിൽനിയമവിദ്യാർത്ഥിനി

ഇന്ത്യയിലെ വിവരസാങ്കേതിക നിയമത്തിലെ വിവാദമായ 66-എ വകുപ്പ് റദ്ദാക്കാൻ നിയമപ്പോരാട്ടം നടത്തി വിജയിച്ച് ശ്രദ്ധേയായ നിയമ വിദ്യാർത്ഥിനിയാണ് ദൽഹി സ്വദേശിയായ ശ്രേയ സിംഗാൾ[1].

ജീവിതരേഖ

[തിരുത്തുക]

അഭിഭാഷക പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. അമ്മ മനാലി സുപ്രീം കോടതിയിലെ അഭിഭാഷകയും അമ്മൂമ്മ സുനന്ദ ഭണ്ഡാരെ ഡൽഹി ഹൈക്കോടതി ജഡ്ജുമായിരുന്നു. യു.കെയിലെ ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആസ്‌ട്രോഫിസിക്‌സിൽ ബിരുദമെടുത്ത ശേഷം ഇന്ത്യയിൽ വന്ന് ഡൽഹി യൂണിവേഴ്‌സിററിയിൽ നിയമപഠനത്തിനായി ചേർന്നു. [2]

66-എ വകുപ്പിനെതിരെ

[തിരുത്തുക]

ശിവസേനാ നേതാവ്​ ബാൽ താക്കറെയുടെ നിര്യാണത്തെ തുടർന്ന് മുംബൈയിൽ ഹർത്താൽ പ്രഖ്യാപിച്ചതിനെ വിമർശിച്ചു പോസ്ടിട്ട മുംബയിലെ പെൺകുട്ടിയുടെ അറസ്റ്റആണു ശ്രേയയെ നിയമ പോരാട്ടത്തിനു പ്രേരിപ്പിച്ചത്. 66-എ വകുപ്പിനെതിരെ പൊതുതാല്പര്യ ഹർജിയുമായി ശ്രേയയാണ് ആദ്യം സുപ്രീം കോടതിയെ 2012-ൽ സമീപിച്ചത്. ശ്രേയയുടെ വാദങ്ങളെ അംഗീകരിച്ച് ഐ.ടി നിയമത്തിലെ 66-എ വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് 2015 ൽ സുപ്രീംകോടതി പ്രസ്താവിച്ചു. വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ്​ ജെ ചലമേശ്വറും ആർ എഫ്​ നരിമാനും അടങ്ങുന്ന ബെഞ്ച് വിലയിരുത്തി. എഴുത്തുകാരി തസ്‌ലിമ നസ്രീൻ, രാജീവ് ചന്ദ്രശേഖർ എം.പി., കമലേഷ് വസ്വാനി, ദിലീപ്കുമാർ തുളസീദാസ് എന്നിവരും പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ.), കോമൺ കോസ്, മൗത്ത്ഷട്ട് ഡോട്ട്‌കോം എന്നീ സംഘടനകളുമാണ് നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്. കേരള പൊലീസിലെ 118 - ഡി വകുപ്പും ഇതോടൊപ്പം റദ്ദാക്കി.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-26. Retrieved 2015-03-25.
  2. "കരിനിയമത്തെ തോൽപ്പിച്ച് നിയമവിദ്യാർത്ഥിനി". www.mathrubhumi.com. Archived from the original on 2015-03-25. Retrieved 25 മാർച്ച് 2015.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശ്രേയ_സിംഗാൾ&oldid=3646244" എന്ന താളിൽനിന്ന് ശേഖരിച്ചത്