ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം കൊല്ലം
ദൃശ്യരൂപം
കൊല്ലം ജില്ലയിൽ സർക്കാർ സ്ഥാപിച്ച സാംസ്‌കാരിക സമുച്ചയമാണ് ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം.
കേരളത്തിലെ എല്ലാ ജില്ലകളിലും സാംസ്‌കാരിക വകുപ്പ് കിഫ്ബിയുടെ സഹായത്തോടെ നവോഥാന നായകരുടെ പേരിൽ സാംസ്‌കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ കേന്ദ്രം സ്ഥാപിച്ചത്.
സൗകര്യങ്ങൾ
[തിരുത്തുക]കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മൂന്നര ഏക്കർ ഭൂമിയിൽ 56.91 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി നിർമിച്ചതാണിത്. ഒരു ലക്ഷം അടിയോളം വിസ്തീർണത്തിൽ നിർമിച്ച സമുച്ചയത്തിൽ ആധുനിക ലൈറ്റിങ് സൗണ്ട് പ്രൊജക്ഷൻ സംവിധാനങ്ങൾ അടങ്ങിയ എ വി തീയേറ്റർ, ബ്ലാക്ക് ബോക്‌സ് തീയറ്റർ, ഇൻഡോർ ഓഡിറ്റോറിയം, സെമിനാർ ഹാൾ എന്നിവയ്ക്ക് പുറമെ ഡിജിറ്റൽ രൂപത്തിലുള്ള ലൈബ്രറി, ആർട്ട് ഗ്യാലറി, ക്ലാസ് മുറികൾ, ശില്പ്പശാലകൾക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.[1]