Jump to content

ശൂദ്രകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു രാജാവും നാടകകൃത്തുമായിരുന്നു ശൂദ്രകൻ(IAST: Śūdraka). മൃച്ഛകടികം(കളിവണ്ടി), ബാണനും വിനവാസവദത്തയും (ഏകാംഗ നാടകം), പദ്മപ്രഭൃതിക എന്നിങ്ങനെ മൂന്ന് നാടകങ്ങളാണ് അദ്ദേഹത്തിന്റെതായി ലഭ്യമായിട്ടുള്ളത്.

തിരിച്ചറിയൽ

[തിരുത്തുക]

മ‍ൃച്ഛകടികത്തിന്റെ കർത്താവ് ഒരു ആദരിക്കപ്പെട്ട രാജാവാണ് എന്നു അതിന്റെ ആമുഖത്തിൽ വെളിവാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പേര് ശൂദ്രകനാണെന്നും പറയുന്നു. അദ്ദേഹം അശ്വമേധം നടത്തി തന്റെ മേധാവിത്വം തെളിയിച്ചവനാണെന്നും പറയുന്നു. 110 വയസ്സുവരെ ജീവിച്ചിരുന്നതായും മകനാൽ നിഷ്കാസിതനാക്കപ്പെട്ടായും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്ത��� ഒരു ബുദ്ധിമാനായ മനുഷ്യനായ���ം ഋഗ്വേദം, സാമവേദം, ഗണിതം, കാമശാസ്ത്രം, ആനകളെ മെരുക്കുന്ന വിദ്യ എന്നിവയിലും നിപുണനായിരുന്നു എന്നും പറയുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശൂദ്രകൻ&oldid=2417304" എന്ന താളിൽനിന്ന് ശേഖരിച്ചത്