ശിബ്ദാസ് ഘോഷ്
Shibdas Ghosh | |
---|---|
പിൻഗാമി | Nihar Mukherjee |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 5 August 1923 Dhaka, Bengal Province, British India |
മരണം | 5 ഓഗസ്റ്റ് 1976 Calcutta, West Bengal, India | (പ്രായം 53)
രാഷ്ട്രീയ കക്ഷി | Socialist Unity Centre of India (Communist) |
വസതിs | Calcutta, West Bengal, India |
ശിബ്ദാസ് ഘോഷ്(5 ഓഗസ്റ്റ് 1923 - 5 ഓഗസ്റ്റ് 1976). ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് രാഷ്ട്രീയക്കാരനായിരുന്നു. നിരവധി ദശാബ്ദങ്ങളായി അദ്ദേഹം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പങ്കെടുത്തിരുന്നു. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്) യുടെ സ്ഥാപക ജനറൽ സെക്രട്ടറിയും ഇദ്ദേഹമായിരുന്നു.[1]
1923 ഓഗസ്റ്റ് 5-ന് ഢാക്കയിൽ (ഇപ്പോൾ ബംഗ്ലാദേശിന്റെ തലസ്ഥാനം) ഒരു മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ചു. 13-ആം വയസ്സിൽ അനുശീലൻ സമിതിയിലൂടെ ഇന്ത്യൻ സ്വാതന്ത്യ സമര പോരാളിയായി. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ തുടർന്ന് ജയിലിലായി. ജയിലിൽ വച്ച് മാർക്സിസ്റ്റ് ദർശനം മനസ്സിലാക്കി. 1948 ഏപ്രിൽ 24ന് പശ്ചിമ ബംഗാളിലെ ജോയ് നഗറിൽ എസ്.യു.സി.ഐ. ക്ക് രൂപം നൽകി.ചെറുപ്പത്തിൽത്തന്നെ മാനവേന്ദ്രനാഥ റായുടെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു അദ്ദേഹം.1942 ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ ചേർന്നു.പിന്നീട് മൂന്നു വർഷത്തേയ്ക്ക് അറസ്റ്റ് ചെയ്ത് തടവിലാക്കപ്പെട്ടു. അവിടെ അദ്ദേഹം മാർക്സിസം-ലെനിനിസം നന്നായി പഠിച്ചു. പിന്നീട് 1948 ൽ നിഖിൽ മുഖർജിയുടെ സഹപ്രവർത്തകരുമായി ചേർന്ന് എസ്.യു.സി.ഐ (സി) സംഘടിപ്പിച്ചു.
1976 ആഗസ്റ്റ് 5 ന് 53-ആം ജന്മദിനത്തിൽ കൊൽക്കത്തയിൽ അന്തരിച്ചു. പ്രധാന കൃതികൾ കമ്മ്യൂണിസ്റ്റ് ക്യാമ്പിലെ സ്വയം വിമർശനം, ഇന്ത്യൻ മണ്ണിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി എസ്.യു.സി.ഐ. മാത്രമാണ് എന്തുകൊണ്ട്, ഇന്ത്യയിലെ സാംസ്കാരിക പ്രസ്ഥാനവും നമ്മുടെ കർത്തവ്യങ്ങളും, തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെപ്പറ്റി, മാർക്സിസവും മനുഷ്യ സമൂഹത്തിൻറെ വികാസവും, മാർക്സിസത്തിൻറെയും ദ്വന്ദ്വാത്മക ഭൗതിക വാദത്തിൻറെയും ചില വശങ്ങളെ പറ്റി, വിദ്യാർത്ഥികളുടേയും യുവാക്കളുടേയും കർത്തവ്യങ്ങൾ എന്നിവയാണ്.
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]പ്രസിദ്ധീകരിച്ച പ്രസംഗങ്ങൾ
[തിരുത്തുക]- Why SUCI(C) is the only genuine Communist Party in India Archived 2018-01-14 at the Wayback Machine.
- Marxism and the development of human society Archived 2018-01-14 at the Wayback Machine.
- Some aspects of Marxism and Dialectical Materialism [പ്രവർത്തിക്കാത്ത കണ്ണി]
- On communal problem Archived 2018-01-14 at the Wayback Machine.
- The cultural movement in India and our tasks Archived 2018-01-14 at the Wayback Machine.
- A few economic problems Archived 2018-01-14 at the Wayback Machine.
- Self-criticism of the Communist camp Archived 2018-01-14 at the Wayback Machine.
- On the report of the Twentieth Congress of the CPSU Archived 2018-01-14 at the Wayback Machine.
- An appeal to the leaders of the international communist movement Archived 2018-01-14 at the Wayback Machine.
- Some questions on the Way the Cuban Crisis had been Solved Archived 2018-01-14 at the Wayback Machine.