വെനീസ് ഉൾക്കടൽ
ദൃശ്യരൂപം
വെനീസ് ഉൾക്കടൽ | |
---|---|
സ്ഥാനം | Europe |
നിർദ്ദേശാങ്കങ്ങൾ | 45°19′N 13°00′E / 45.317°N 13.000°E |
Basin countries | Italy, Slovenia, Croatia |
ശരാശരി ആഴം | 38 മീ (125 അടി) |
അധിവാസ സ്ഥലങ്ങൾ | Venice, Trieste, Pula, Adria |
വെനീസ് ഉൾക്കടൽ, ആധുനിക ഇറ്റലി, സ്ലോവേനിയ, ക്രൊയേഷ്യ എന്നിവിടങ്ങൾ അതിർത്തിയായുള്ളതും വടക്കൻ ഇറ്റലിയിലെ പോ നദിയുടെ അഴിമുഖത്തിനും ക്രൊയേഷ്യയിലെ ഇസ്ട്രിയാ ഉപദ്വീപിനുമിടയിലായി അഡ്രിയാറ്റിക് കടലിന്റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഉൾക്കടലാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ ഉൾക്കടലിന്റെ ശരാശരി ആഴം 38 മീറ്ററാണ്. ആൽബറെല്ല എന്ന പ്രശസ്തമായ ഉല്ലാസകേന്ദ്രം ഇവിടെയാണ്. ടഗ്ലിയാമെന്റോ, പിയാവേ, അഡിഗേ, ഇസോൺസോ, ഡ്രാഗോൺജ, ബ്രെന്റ നദികൾ ഇതിലേയ്ക്കു പതിക്കുന്നു. ഇതിനു സമീപത്തുള്ള പ്രധാന നഗരങ്ങളിൽ വെനീസ്, ട്രീസ്റ്റെ, കോപർ, ചിയോഗ്ഗിയ, പുല എന്നിവ ഉൾപ്പെടുന്നു.