വുഡ്‌ലോൺ സെമിത്തേരി (എൽമിറ)
വുഡ്‌ലോൺ സെമിത്തേരിയും വുഡ്‌ലോൺ ദേശീയ സെമിത്തേരിയും | |
Location | എൽമിറ, ന്യൂയോർക്ക് |
---|---|
Coordinates | 42°06′12″N 76°49′50″W / 42.10333°N 76.83056°W |
Built | 1864 |
Architect | പിയേഴ്സ് & ബിക്ക്ഫോർഡ് |
NRHP reference # | 04001117[1] |
Added to NRHP | ഒക്ടോബർ 6, 2004 |
വുഡ്‌ലോൺ സെമിത്തേരി അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് എൽമിറ നഗരത്തിലുള്ള ഒരു സെമിത്തേരിയാണ്. പ്രശസ്ത സാഹിത്യകാരൻ മാർക്ക് ട്വയിൻ അദ്ദേഹത്തിൻറെ ഭാര്യ ഒലിവിയ ലാങ്‌ഡൺ ക്ലെമെൻസ് എന്നിവരുടേതാണ് ഇതിലെ ഏറ്റവും പ്രശസ്തമായ ശവകുടീരങ്ങൾ. ജേക്കബ് സ്ലോട്ട് ഫാസെറ്റ് ഉൾപ്പെടെ യു.എസ്. കോൺഗ്രസിലെ നിരവധി അംഗങ്ങളേയും ഇവിടെ അടക്കം ചെയ്തിട്ടുണ്ട്.
അമേരിക്കൻ ആഭ്യന്തരയുദ്ധസമയത്ത് സമീപത്തെ എൽമിറ ജയിലിൽ നിന്നുള്ള (അതിന്റെ തടവുകാർ "ഹെൽമിറ" എന്ന് വിളിച്ചിരുന്നു) കോൺഫെഡറേറ്റ് തടവുകാരുടെ ശവസംസ്‌കാരത്തോടെ ആരംഭിച്ച വ്യതിരിക്തമായ വുഡ്‌ലോൺ ദേശീയ സെമിത്തേരിയും വുഡ്‌ലോൺ സെമിത്തേരിക്കുള്ളിലായിത്തന്നെ സ്ഥിതിചെയ്യുന്നു. യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്സാണ് ഇത് നടത്തുന്നത്.[2] ഇപ്പോഴും സജീവമായ ഈ രണ്ട് ശ്മശാനങ്ങളും 2004-ൽ ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ ഒരുമിച്ച് ചേർത്തു.[3]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "National Register Information System". National Register of Historic Places. National Park Service. 2008-04-15.
- ↑ Virginia L. Bartos (August 1982). "National Register of Historic Places Inventory/Nomination:Woodlawn Cemetery and Woodlawn National Cemetery". Archived from the original on 2012-03-18. Retrieved 2008-09-09. and Accompanying 10 photos, from 2004 Archived 2016-03-03 at the Wayback Machine.