വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-10-2008
ദൃശ്യരൂപം
ഫ്രഞ്ച് സൈനികമേധാവിയും രാഷ്ട്രീയത്തലവനുമായിരുന്നു നെപ്പോളിയൻ ബോണപ്പാർട്ട്. ഫ്രഞ്ച് വിപ്ലവകാലത്ത് അദ്ദേഹം സൈന്യത്തിന്റെ ജനറലായിരുന്നു. പിന്നീട് ഫ്രാൻസിന്റെ ഭരണാധികാരിയും, താമസിയാതെ ഫ്രഞ്ച് ചക്രവർത്തിയും പത്ത് വർഷത്തിനുമേലെ ഇറ്റലിയുടെ രാജാവുമൊക്കെയായി ഭരണം നടത്തി. പ്രസിദ്ധമായ വാട്ടർലൂ യുദ്ധം നപ്പോളിയന്റെ സൈന്യവുമായാണ് നടന്നത്.
മാഡം തുസോസ് വാക്സ് മ്യൂസിയത്തിലുള്ള നെപ്പോളിയൻ ബോണപ്പാർട്ടിന്റെ മെഴുക് പ്രതിമയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ജ്യോതിസ്