വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-09-2020
ദൃശ്യരൂപം
കേരളത്തിലെ ഏറ്റവും പ്രശസ്തരായ ശില്പികളിൽ ഒരാളാണ് കാനായി കുഞ്ഞിരാമൻ. ചോളമണ്ഡലം കലാഗ്രാമത്തിൽ ചിത്രകല അഭ്യസിച്ചു, ചിത്രകലയിൽ നിന്ന് ശിൽപകലയിലേക്കുള്ള മാറ്റം അവിചാരിതമായിരുന്നു. യക്ഷി, ശംഖ്, ജലകന്യക, അമ്മയും കുഞ്ഞും, മുക്കട പെരുമാൾ, നന്ദി, തമിഴത്തി പെണ്ണ്, വീണപൂവ്, ദുരവസ്ഥ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്പങ്ങളാണ്. ശ്രീനാരായണഗുരു, സുഭാഷ് ചന്ദ്ര ബോസ്, ശ്രീ ചിത്തിര തിരുന്നാൾ, പട്ടം താണുപിള്ള, മന്നത്ത് പത്മനാഭൻ, വിക്രം സാരാഭായി, ഡോ. പല്പു, മാമൻ മാപ്പിള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവരുടെ വെങ്കല ശില്പങ്ങൾ തീർക്കുകയും കേരള സർക്കാരിന്റെ അവാർഡുകളുടെ രൂപകല്പന ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ