Jump to content

വന്ദന കടാരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വന്ദന കടാരിയ
Personal information
Born (1992-04-15) 15 ഏപ്രിൽ 1992  (32 വയസ്സ്)
Uttar Pradesh, India
Height 159 സെ.മീ (5 അടി 3 ഇഞ്ച്)
Playing position Forward
Club information
Current club Railways
National team
2010–present India 120 (35)
Infobox last updated on: 6 April 2015

ഇന്ത്യൻ വനിതാ ഹോക്കി ടീമിലെ ഫോർവേഡ് കളിക്കാരിയാണ് വന്ദന കടാരിയ. 2013ൽ ജർമ്മനിയിൽ നടന്ന ജൂനിയർ വനിതാ വിഭാഗം വേൽഡ് കപ്പിൽ ടൂർണ്ണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ വ്യക്തിയായിരുന്നു. ആ ടൂർണമെന്റിൽ അഞ്ച് ഗോൾ നേടി. 130 കളികളിൽ നിന്നായി രാജ്യത്തിന് വേണ്ടി35 ഗോൾ നേടി.[1]

ജീവിത രേഖ

[തിരുത്തുക]

ഇപ്പോൾ ഉത്തരാഖണ്ഡിന്റെ ഭാഗമായ ഉത്തർപ്രദേശിലെ ഹരിദ്വാർ ജില്ലയിലെ റോഷ്‌നാബാദ് ഗ്രാമത്തിൽ 1992 ഏപ്രിൽ 15ന് ജനിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റ്ഡിൽ ടെക്‌നീഷ്യനായ നഹർ സിങ്ങിന്റെ മകളാണ്[2].

അരങ്ങേറ്റം

[തിരുത്തുക]

2006ൽ ഇന്ത്യൻ ജൂനിയർ വനിതാ ഹോക്കി ടീമിലൂടെ അരങ്ങേറ്റം നടത്തി. 2010-ൽ സീനിയർ വനിതാ ടീമിൽ അംഗമായി. ജർമ്മനിയിൽ 2013ൽ നടന്ന ജൂനിയർ വേൾഡ് കപ്പിൽ ഇന്ത്യക്ക് വേണ്ടി കളിച്ചു, വെങ്കല മെഡൽ നേടി. ഈ ടൂർണമെന്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയത് ഇവരായിരുന്നു. നാലു കളികളിലായി അഞ്ചു ഗോൾ നേടി.[3] സ്‌കോട്‌ലൻഡിലെ ഗ്ലാസ്‌ഗോവിൽ നടന്ന 2014ലെ കോമ്മൺവെൽത്ത് ഗെയിംസിൽ കാനഡക്കെതിരായ മത്സരത്തിലൂടെ 100 മത്സരം പൂർത്തിയാക്കി.[4] 2014-15ലെ വനിതാ എഫ് ഐ എച്ച് ഹോക്കി വേൾഡ് ലീഗിന്റെ രണ്ടാം റൗണ്ടിൽ 11 ഗോളുകൾ നേടി, ടൂർണമെന്റിൽ ഇന്ത്യൻ വനിതാ ടീം ചാംപ്യൻമാരായി.[5]

2016ലെ റിയോ ഒളിമ്പിക്‌സിൻ കളിക്കാൻ യോഗ്യത നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിൽ അംഗമായിരുന്നു.[6]

അവലംബം

[തിരുത്തുക]
  1. "Indian hockey team stronger with Vandana Kataria: Poonam Rani". 13 June 2015.
  2. "CM honours Jr Hockey player Vandana". Daily Excelsior. 13 August 2013. Retrieved 24 July 2014. {{cite news}}: Italic or bold markup not allowed in: |publisher= (help)
  3. "2013 Junior World Cup - Individual Statistics" (PDF). International Hockey Federation. Retrieved 24 July 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. "Vandana completes 100 caps at CWG". Business Standard. 24 July 2014. Retrieved 24 July 2014. {{cite news}}: Italic or bold markup not allowed in: |publisher= (help)
  5. Kulkarni, Abhimanyu (16 March 2015). "Chak De: Indian eves beat Poland to clinch World Hockey League round 2". Hindustan Times. Archived from the original on 2015-04-07. Retrieved 5 April 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  6. "Meet the first Indian women's hockey Olympic qualifiers ever". 5 December 2015.
"https://ml.wikipedia.org/w/index.php?title=വന്ദന_കടാരിയ&oldid=4101124" എന്ന താളിൽനിന്ന് ശേഖരിച്ചത്