Jump to content

വക്കം മജീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്. അബ്ദുൽ മജീദ്
വക്കം മജീദ് 1980 കളിൽ
ജനനം
അബ്ദുൽ മജീദ്

(1909-12-20)ഡിസംബർ 20, 1909
മരണംജൂലൈ 10, 2000(2000-07-10) (പ്രായം 90)
ദേശീയതഭാരതീയൻ
മറ്റ് പേരുകൾവക്കം മജീദ്
അറിയപ്പെടുന്നത്സ്വാതന്ത്ര്യ സമര സേനാനി (ഇന്ത്യയുടെ സ്വാതന്ത്ര്യസമരം), തിരു-കൊച്ചി നിയമസഭാംഗം
രാഷ്ട്രീയപ്പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
ജീവിതപങ്കാളിസുലേഹ ബീവി
കുട്ടികൾഫാത്തിമ
നജ്മ
ഷമീമ
ബന്ധുക്കൾവക്കം മൗലവി (മാതൃസഹോദരൻ)

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനും തിരുക്കൊച്ചി നിയമസഭയിലെ അംഗവുമായിരുന്നു അബ്ദുൽ മജീദ് (ഹിന്ദി: अब्दुल मजीद, IAST: abdul majeed) എന്ന വക്കം മജീദ് (ഡിസംബർ 20, 1909 - ജൂലൈ 10, 2000).

ജീവിതരേഖ

[തിരുത്തുക]

തിരുവിതാംകൂറിലെ ഒരു മുസ്ലിം കുടുംബമായ പൂന്ത്രാൻ വിളാകത്ത്, സയിദ് മുഹമ്മദിന്റെയും മുഹമ്മദ് ബീവിയുടെയും നാലു മക്കളിൽ മൂത്തവനായി 1909 ഡിസംബർ 20-ന്‌ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ വക്കം ഗ്രാമത്തിൽ ജനിച്ചു. രണ്ട് സഹോദരന്മാരും (മുഹമ്മദ് അബ്ദ, അബ്ദുൽ ലത്തീഫ്) ഒരു സഹോദരിയും (സഫിയ ബീവി) അദ്ദേഹത്തിനുണ്ടായിരുന്നു. മജീദിന്റെ മാതൃസഹോദരൻ വക്കം അബ്ദുൽ ഖാദർ മൗലവി കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു. മജീദിന്റെ പിതാവിന്റെ മാതൃകുടുംബം മധുരയിൽനിന്നും, മാതാവിന്റെ കുടുംബം ഹൈദരബാദിൽനിന്നും തിരുവിതാംകൂറിൽ വന്നു താമസമാക്കിയവരായിരുന്നു. അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂളിലായിരുന്നു മജീദ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയരംഗത്ത് സജീവമായിരുന്ന മജീദ്, രാഷ്ട്രീയത്തിനു പുറമെ വോളീബോൾ, ഫുട്ബോൾ തുടങ്ങിയ കായിക വിനോദങ്ങളിൽ അതീവ തല്പരനായിരന്നു.

1936-ൽ വക്കം മൗലവിയുടെ സഹോദരപുത്രി, സുലേഹ ബീവിയെ വിവാഹം ചെയ്തു. 1937 ഫെബ്രുവരി 11-നായിരുന്നു അദ്യ മകളായ ഫാത്തിമയുടെ ജനനം. 1940-ൽ രണ്ടാമത്തെ മകളായ നജ്മ ജനിച്ചു. മജീദ്-സുലേഹ ദമ്പതികളുടെ മൂന്നാമത്തെ മകൾ ജനന സമയത്തും, നാലാമത്തെ മകൻ 6 മാസം പ്രായമുള്ളപ്പോഴും മരണപ്പെട്ടു. 1954-ൽ 14 വയസ്സുള്ള രണ്ടാമത്തെ മകളായ നജ്മയും മരിച്ചു. 1957 ഫെബ്രുവരി 18-നായിരുന്നു അഞ്ചാമത്തെ മകളായ ഷമീമയുടെ ജനനം.

സ്വാതന്ത്ര്യസമരത്തിൽ

[തിരുത്തുക]

ശ്രീനാരായണഗുരുവിന്റെയും തന്റെ മാതൃസഹോദരനായ വക്കം മൗലവിയുടെയും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായാണ് മജീദ് പൊതുരംഗത്തേക്ക് വരുന്നത്. തിരുവിതാംകൂറിൽ ദേശീയപ്രസ്ഥാനത്തിനു വേരുകളുണ്ടാകുമ്പോൾ വക്കം മജീദ് മുൻനിരയിൽതന്നെയുണ്ടായിരുന്നു. തിരുവിതാംകൂറിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻകാല നേതാക്കളിൽ പ്രമുഖനായിരുന്നു മജീദ്. 1942-ൽ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുന്നതിൽ ധൈര്യം കാണിച്ച തിരുവിതാംകൂറിലെ ചുരുക്കം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു മജീദ്.[അവലംബം ആവശ്യമാണ്] ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനെ തുടർന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും മാസങ്ങളോളം ജയിൽവാസമനുഭവിക്കുകയും ചെയ്തു. 1947-ൽ "സ്വതന്ത്ര തിരുവിതാംകൂർ" എന്ന ആശയം ഉടലെടുത്തപ്പോൾ മജീദ് അതിനെ ശക്തമായി എതിർക്കുകയും, പിന്നീടു അതിനെതിരെ നടന്ന സമരത്തിൽ പങ്കെടുക്കുകയും ഏറെക്കാലം ജയിൽവാസമനുഭവിക്കുകയും ചെയ്തു.[1]

രാഷ്ട്രീയ-സാമൂഹിക രംഗത്ത്

[തിരുത്തുക]
വക്കം മജീദ് (നിൽക്കുന്നവരിൽ വലത്തു നിന്ന് ഒന്നാമത്) തിരു-കൊച്ചി നിയമസഭയിലെ അംഗങ്ങളുമൊത്ത് 1950-ൽ

കേരളീയ നവോത്ഥാനത്തിലൂടെയും ദേശീയപ്രസ്ഥാനത്തിലൂടെയും വളർന്നു വന്ന ഒരു തലമുറക്ക് മജീദ് മാർഗദർശിയും ജ്ഞാനനിഷ്ഠനും സംഘാടകനും ന്യായവാധിയും എല്ലാമായിരുന്നു. ദേശീയപ്രസ്ഥാനത്തിൽ മുറിവുകളുണ്ടാക്കിയ ദ്വിരാഷ്ട്രവാദത്തിന്റെ ശക്തികൾക്കെതിരെ പോരാടിയ മജീദ് സ്വന്തം സമുദയത്തിൽ നിന്ന് തന്നെ ഏറെ എതിർപ്പുകളും വെറുപ്പുകളും സമ്പാദിച്ചു. ഇന്ത്യ-പാകിസ്താൻ വിഭജനത്തെ അനുകൂലിച്ചവരെ ശക്തമായി എതിർത്ത അദ്ദേഹം വിഭ്ജനത്തെകുറിച്ച് ഇങ്ങനെ പറഞ്ഞു

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1948-ൽ അദ്ദേഹം തിരു-കൊച്ചി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആറ്റിങ്ങൽ നിയോജമണ്ഡലത്തിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മജീദ് കടുത്ത ദേശീയവാദിയായിട്ടായിരുന്നു നിയമസഭയിലെത്തിയത്. 1952-ൽ തന്റെ നിയമസഭാംഗത്വം അവസാനിക്കുമ്പോൾ പ്രായോഗികരാഷ്ട്രീയത്തിന്റെ സ്ഥാപനവല്ക്ക്കപ്പെട്ട രീതിശാസ്ത്രം മജീദിന് അന്യമായിരുന്നു.

ബെർട്രാൻഡ് റസ്സലിന്റെയും, എം. എൻ. റോയിയുടെയും ചിന്തകളെയും പ്രവർത്തനങ്ങളെയും ആദരവോടെ വീക്ഷിച്ചിരുന്ന മജീദ്, മനുഷ്യന്റെ ആത്യന്തികനന്മയിലാണ് എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും ഭാവി കണ്ടിരുന്നത്. ഗാന്ധിജിയോടുള്ള സമീപനത്തിൽ തനിക്കു വന്ന മാറ്റത്തെചൊല്ലി തന്റെ സുഹൃത്തും തികഞ്ഞ ഗാന്ധിഭക്തനുമായ എ.പി. ഉദയഭാനുവുമായി മജീദ് തർക്കിച്ചിരുന്നു.ഗാന്ധി - നെഹ്‌റു - പട്ടേൽ തുടങ്ങിയ നേതാക്കളിൽ താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് പട്ടേലിനെയാണെന്ന് അദ്ദേഹം ഒരിക്കൽ തുറന്നടിച്ചു. എന്നാൽ മജീദിലുള്ള വിശ്വാസവും ആദരവും ഒട്ടും കുറഞ്ഞിട്ടില്ലെന്നും, താൻ അംഗീകരിക്കുന്ന ഏക മുസ്ലിം ദേശീയവാദി വക്കം മജീദാണെന്നും ഉദയഭാനു ഒരു ലേഖനത്തിൽ എഴുതുകയുണ്ടായി. ശ്രീനാരായണഗുരുവിന്റെ ചിന്തകളെയും പ്രവർത്തനങ്ങളെയും ആഴത്തിൽ പഠിച്ചിട്ടുള്ള മജീദ് ഗുരുവിനെക്കുറിച്ച് പറയുമ്പോഴെല്ലാം വാചാലനായി കണ്ടു. സത്യത്തിന്റെയും ആത്മനിഷ്ഠയുടെയും സഹിഷ്ണുതയുടെയും അർത്ഥതലങ്ങൾ ഒരു സമൂഹത്തിലാകമാനം സംക്രമിപ്പിച്ച ഗുരുദേവന്റെ സ്ന്ദേശങ്ങൾക്ക് മറ്റെന്നത്തേക്കാളും ഇന്നു പ്രസക്തിയുണ്ടെന്നു മജീദ് തന്റെ സുഹൃത്തുക്കളോട് പറയുമായിരുന്നു.[2]

അവസാനകാലം

[തിരുത്തുക]

അധികാരരാഷ്ട്രീയത്തിലെ പുത്തൻ ഗണിതസമവാക്യങ്ങൾ സഹപ്രവർത്തകർ അവധാരണം ചെയ്യുമ്പോൾ വക്കം മജീദിന് അത് അഗീകരിക്കൻ ഒട്ടും കഴിയുമായിരുന്നില്ല. കാലാന്തരത്തിൽ, പ്രായോഗികരാഷ്ട്രീയം വർജ്ജിച്ച് ആദർശരാഷ്ട്രീയത്തിന്റെയും പുസ്തകങ്ങളുടെയും ലോകത്തേക്ക് അദ്ദേഹം മടങ്ങി. അതൊരു നീണ്ട രാഷ്ട്രീയാന്വേഷണത്തിന്റെ തുടക്കമായിരുന്നു. ബെട്രണ്ട് റസ്സലും എം.എൻ. റോയിയും ഫ്രഞ്ച് ചിന്തകരും വക്കം മജീദിന്റെ ചിന്തകളെ സമ്പന്നമാക്കി. സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നീണ്ട നിരതന്നെ വക്കം മജീദിനുണ്ടായിരുന്നു. കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ, മയ്യഴി വിമോചനസമര നേതാവ് ഐ.കെ. കുമാരൻ , മുൻ മന്ത്രി എം. എൻ. ഗോവിന്ദൻ നായർ തുടങ്ങി നിരവധിപേർ വക്കം മജീദിന്റെ ചിന്തകളെയും വികാരങ്ങളെയും അടുത്തറിഞ്ഞവരാണ്. അവസാനകാലത്തിലും സമൂഹത്തിലെ, പ്രത്യേകിച്ചും മുസ്ലിം സമുദായത്തിലെ അനാചാരങ്ങളെ അദ്ദേഹം ശക്തമായ ഭാഷയിൽ തന്നെ വിമർശിച്ചു. ഒരു ലേഖകനുമായുള്ള അഭിമുഖസംഭാഷണത്തിൽ വക്കം മജീദ് ഇങ്ങനെ പറഞ്ഞു

തന്റെ യാത്രകളെയും അന്വേഷണങ്ങളെയും തടസ്സപ്പെടുത്തിയ ശാരീരിക അസ്വസ്ഥതകളെ അതിജീവിക്കാൻ ഒരു ദശകത്തോളം അദ്ദേഹം പാടുപ്പെട്ടിരുന്നു. വായിക്കാനും സംസാരിക്കാനുമുള്ള തീക്ഷ്ണമായ ആഗ്രഹം തന്റെ സന്ദർശകരോടെല്ലാം വക്കം മജീദ് പറയുമായിരുന്നു. ജീവിതത്തിന്റെ സായന്തനങ്ങളിലും തന്റെ ആദർശങ്ങളിലും ചിന്തകളിലും ഉറച്ചു നിന്ന മജീദ്, വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്നു 2000 ജൂലൈ 10 തിങ്കളാഴ്ച പുലർച്ചെ 6:30-നു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്ര കുറിപ്പുകൾ, എഴുതിയത് കെ. കരുണാകരൻ നായർ (Malayalam version of "Who is Who of Freedom Fighters in Kerala" Edited by K. Karunakaran Nair) - 1975. Kerala: KCHR publications. {{cite book}}: Cite has empty unknown parameter: |1= (help)
  2. വക്കം മജീദ്, എഴുതിയത് കെ.എം. സീതി, കലാകൗമുദി -ലക്കം 1299, ജൂലൈ 30, 2000. Kerala: കലാകൗമുദി. {{cite book}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=വക്കം_മജീദ്&oldid=4089114" എന്ന താളിൽനിന്ന് ശേഖരിച്ചത്