വകാക്കോ സുചിദ
വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | Japanese |
ജനനം | 15 ഒക്ടോബർ 1974 |
Sport | |
രാജ്യം | ജപ്പാൻ |
കായികയിനം | Paralympic athletics |
Medal record
|
ജപ്പാനിലെ ടോക്കിയോയിൽ നിന്നുള്ള ഒരു കായികതാരമാണ് വകാക്കോ സുചിദ (土 田 和 歌子, സുചിദ വകാക്കോ) (ജനനം: ഒക്ടോബർ 15, 1974). അവർ വനിതാ വീൽചെയർ മാരത്തോൺ മത്സരിയും ഐസ് സ്ലെഡ് റേസറുമാണ്. ജപ്പാനിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വീൽചെയർ അത്‌ലറ്റും [1] സമ്മർ, വിന്റർ പാരാലിമ്പിക്സിൽ സ്വർണം നേടിയ ആദ്യത്തെ ജാപ്പനീസ് അത്‌ലറ്റും ആയിരുന്നു. [2]അവർക്ക് പാരപ്ലെജിയ ബാധിച്ചിട്ടുണ്ട്.
കരിയർ
[തിരുത്തുക]2007, 2008, 2009, 2010, 2011 വർഷങ്ങളിൽ ബോസ്റ്റൺ മാരത്തോണിലെ വനിതാ വീൽചെയർ വിഭാഗത്തിൽ അഞ്ച് തവണ വിജയിച്ചു. ഹോണോലുലു മാരത്തോൺ 2003 ലും 2005 ലും രണ്ടുതവണയും, ഓയിത്ത മാരത്തോൺ 1999, 2001, 2002, 2003 വർഷങ്ങളിൽ നാല് തവണയും, [2], 2010-ലെ ലണ്ടൻ മാരത്തോൺ 1:52:33 സമയം ഫിനിഷ് ചെയ്തു.[3]2012-ലെ ബോസ്റ്റൺ മാരത്തണിൽ അവർ മത്സരിച്ചു വിജയിയായ ഷെർലി റെയ്‌ലിക്ക് പിന്നിൽ ഒരു സെക്കൻഡ് വ്യത്യാസത്തിൽ രണ്ടാമത് എത്തി.[4]
2000-ലെ സമ്മർ പാരാലിമ്പിക്‌സിൽ അവർ മാരത്തോണിൽ വെങ്കല മെഡലും 2004-ലെ ഗെയിംസിൽ 5000 മീറ്ററിൽ സ്വർണ്ണവും മാരത്തോണിൽ ഒരു വെള്ളിയും നേടി.[5] അവരുടെ വ്യക്തിഗത മികച്ച സമയം ആയ 1:38:32 സമയം 2001-ലെ ഓയിത്ത മാരത്തണിൽ അവർ നേടി[2]
1994 ലും 1998 ലും വിന്റർ പാരാലിമ്പിക്‌സിൽ ഐസ് സ്ലെഡ്ജ് റേസിംഗിൽ പങ്കെടുത്ത അവർ യഥാക്രമം രണ്ട് സ്വർണവും രണ്ട് വെള്ളിയും നേടി.[5]സ്ലെഡ്ജ് റേസിംഗിന്റെ ഐപിസി വേൾഡ് ചാമ്പ്യൻഷിപ്പിലും അവർ മെഡലുകൾ നേടിയിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "Wheelchair Division Champions Return To Defend Titles". Boston Athletic Association. 2003-04-18. Archived from the original on 2006-10-15. Retrieved 2008-10-23.
- ↑ 2.0 2.1 2.2 2.3 "Wakako Tsuchida". The Boston Globe. Retrieved 2008-10-23.
- ↑ Davies, Gareth A (25 April 2010). "London Marathon 2010: heartache for David Weir as Josh Cassidy takes wheelchair title". The Daily Telegraph. Telegraph Media Group. Retrieved 27 April 2010.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Shirley Reilly wins Boston Marathon’s women’s wheelchair. Boston Herald (2012-04-16). Retrieved on 2012-05-13.
- ↑ 5.0 5.1 Wakako Tsuchida's profile on paralympic.org