ലൈലാ -മജ്നുവിന്റെ ശവകുടീരം (ഇന്ത്യ)
ലൈലാ -മജ്നുവിന്റെ ശവകുടീരം (ഇന്ത്യ) | |
---|---|
സ്ഥലം | ശ്രീ ഗംഗന്നഗർ, രാജസ്ഥാൻ, ഇന്ത്യ |
തരം | ശവകുടീരം |
സമർപ്പിച്ചിരിക്കുന്നത് to | ലൈലാ -മജ്നു |
രാജസ്ഥാനിലെ ശ്രീ ഗംഗന്നഗർ ജില്ലയിലെ അനൂപ്ഗഡിലാണ് ലൈലാ -മജ്നുവിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. പ്രാദേശിക ഇതിഹാസം അനുസരിച്ച് പ്രശസ്ത പ്രേമികളായ ലൈലയും മജ്നുവും ഇവിടെ വെച്ച് മരണമടഞ്ഞതെന്നാണ് ആളുകൾ വിശ്വസിക്കപ്പെടുന്നത്. അനൂപ്ഗഢിലെ ബിൻജൗർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ശവകുടീരത്തെക്കുറിച്ച് നിരവധി കഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും, എല്ലാ വർഷവും ജൂൺ മാസത്തിൽ ലൈല- മജ്നുവിന്റെ ശവകുടീരത്തിൽ അവരുടെ അനശ്വര പ്രണയത്തിന്റെ ഓർമ്മയ്ക്കായി നടക്കുന്ന ആഘോഷങ്ങളിൽ നൂറുകണക്കിന് ദമ്പതികളും നവദമ്പതികളും പങ്കെടുക്കാറുണ്ട്.[1] ദമ്പതികൾ ഈ ശവകുടീരം സന്ദർശിച്ച് ലൈല-മജ്നുവിന്റെ അനുഗ്രഹം തേടുമ്പോൾ അവരുടെ പ്രണയം അനശ്വരമായി തുടരുമെന്നാണ് പ്രചാരത്തിലുള്ള വിശ്വാസം.
ചരിത്രം
[തിരുത്തുക]പതിനൊന്നാം നൂറ്റാണ്ടിൽ നിസാമി ഗഞ്ചാവി എന്ന കവിയുടെ അറബി കവിത ലൈല - മജ്നുവിന്റെ കഥയിൽ വിപ്ലവം സൃഷ്ടിച്ചു. എന്നാൽ ഈ കഥ വെറും സാങ്കൽപ്പികമാണെന്ന് ചിലർ കരുതുന്നു.
ഗ്രാമീണ ഇതിഹാസം അനുസരിച്ച് ലൈലയും മജ്നുവും സിന്ധിൽ നിന്നുള്ളവരായിരുന്നു. അവിടെനിന്ന് ഒളിച്ചോടിയ ലൈലയേയും മജ്നുവിനേയും ലൈലയുടെ സഹോദരൻ ഇവിടെ വച്ച് കണ്ടെന്നാണ് പറയപ്പെടുന്നത്.
വാർഷിക മേള
[തിരുത്തുക]ഇവിടെ എല്ലാ വർഷവും ജൂൺ മാസത്തിൽ 5 ദിവസത്തേക്ക് ഒരു വാർഷിക മേള നടത്തപ്പെടുന്നു. ഈ മേളയിൽ നൂറുകണക്കിന് ദമ്പതികൾ അനുഗ്രഹം തേടാനും മരണമടഞ്ഞ ഇതിഹാസ പ്രേമികൾക്കായി പ്രാർത്ഥനകൾ നടത്താനും വരുന്നു. സന്ദർശകർക്കായി പ്രസാദ് അല്ലെങ്കിൽ ലങ്കാറും (സൗജന്യ ഭക്ഷണം) ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.
കാർഗിൽ യുദ്ധത്തിന് മുമ്പ് പാകിസ്ഥാൻ സന്ദർശകർക്കായി ഈ സ്ഥലം തുറന്നിരുന്നു. പിന്നീട്, അവർക്കായി അതിർത്തി അടച്ചു.[2]
സിനിമകളിൽ ലൈലയും മജ്നുവും
[തിരുത്തുക]വിവിധ ഭാഷകളിൽ “ലൈല മജ്നു” എന്ന തലക്കെട്ടോടെ നിരവധി തവണ ഇന്ത്യ നിരവധി സിനിമകൾ നിർമ്മിച്ചു. പാകിസ്ഥാനി, ഇറാനി, സോവിയറ്റ് മീഡിയ എന്നിവയും ഇതേ പേരിൽ സിനിമകൾ പുറത്തിറക്കിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Feb 23, TNN |; 2009; Ist, 03:41. "It's 'official': Laila-Majnu buried in Rajasthan | India News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-03-22.
{{cite web}}
:|last2=
has numeric name (help)CS1 maint: numeric names: authors list (link) - ↑ "The miraculous graves of Laila Majnu". Gabdig (in ഇംഗ്ലീഷ്). Archived from the original on 2016-01-07. Retrieved 2015-10-15.
പുറം കണ്ണികൾ
[തിരുത്തുക]- Article Archived 2012-01-03 at the Wayback Machine