ലാൽഗുഡി പഞ്ചരത്നം
ദൃശ്യരൂപം
ലാൽഗുഡിയിലെ സപ്തഋഷീശ്വരനെയും പ്രവൃദ്ധ ശ്രീമതിയേയും പറ്റി ത്യാഗരാജസ്വാമികൾ രചിച്ച അഞ്ചുകൃതികളാണ് ലാൽഗുഡി പഞ്ചരത്നം എന്നറിയപ്പെടുന്നത്. ത്യാഗരാജസ്വാമികൾ രചിച്ച പല ത്യാഗരാജപഞ്ചരത്നകൃതികളിൽ ഒരു കൂട്ടമാണിത്
ലാൽഗുഡി പഞ്ചരത്നകൃതികൾ
[തിരുത്തുക]# | കൃതി | രാഗം | താളം | ഭാഷ |
---|---|---|---|---|
1 | ഗതി നീവനി | തോഡി | ആദി | തെലുഗു |
2 | ലളിതേ ശ്രീ പ്രവൃദ്ധേ | ഭൈരവി | ആദി | തെലുഗു |
3 | ദേവ ശ്രീ | മധ്യമാവതി | തൃപുട | സംസ്കൃതം |
4 | മഹിത പ്രവൃദ്ധേ | കാംബോജി | മിശ്രചാപ്പ് | സംസ്കൃതം |
5 | ഈശ പാഹിമാം | കല്യാണി | രൂപകം | സംസ്കൃതം |