റബി വിള
ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ശൈത്യകാലത്ത് വിളവിറക്കുകയും വേനൽക്കാലത്ത് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെ റബി വിളകൾ എന്നുപറയുന്നു.[1] മൺസൂണിനു ശേഷം ഒക്ടോബർ - നവംബർ മാസങ്ങളിൽ ഇവയ്ക്കു വിത്തുവിതയ്ക്കുകയും ഏപ്രിൽ - മേയ് മാസങ്ങളിൽ വിളവെടുപ്പ് നടത്തുകയും ചെയ്യുന്നു.[2] ഗോതമ്പ്, ബാർലി, കടുക്, പയർ, പുകയില എന്നിവ റബി വിളകൾക്ക് ഉദാഹരണങ്ങളാണ്.
പേരിന്റെ ഉത്ഭവം
[തിരുത്തുക]മുഗൾ സാമ്രാജ്യത്തിന്റെ ആരംഭത്തോടെയാണ് മഞ്ഞിനെ ആശ്രയിച്ചുള്ള കൃഷിരീതിക്ക് 'റബി' എന്ന പേരുലഭിച്ചതെന്നു കരുതുന്നു. [[അറബി ഭാഷ الربیع ]യിൽ 'റബി' എന്ന വാക്കിന്റെ അർത്ഥം വസന്തം എന്നാണ്.
റാബി വിളകൾ
[തിരുത്തുക]ഋതുവ്യത്യാസങ്ങൾക്കനുസരിച്ച് കാർഷിക വിളകളെ ഖരീഫ്, റബി, സെയ്ദ് എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. മഞ്ഞുകാലത്തെ ആശ്രയിച്ചു കൃഷിചെയ്യുന്ന വിളകളെ പൊതുവെ റബി വിളകൾ എന്നുവിളിക്കുന്നു. നല്ല നീർവാഴ്ചയുള്ള മണ്ണിൽ ഇവ തഴച്ചുവളരുന്നു. ശൈത്യകാലത്തു പെയ്യുന്ന മഴയിൽ റാബി വിളകൾ നശിച്ചുപോകാറുണ്ട്.
- പ്രധാനപ്പെട്ട റാബി വിളകളാണ്
- ഗോതമ്പ്
- ബാർലി
- ഓട്സ്
- ചെറുചണ
- ജീരകം
- പെരുംജീരകം
- മല്ലി
- കടുക്
- ഇഷദ്ഗോൾ
- കടല
- ഉള്ളി
- തക്കാളി
- ഉരുളക്കിഴങ്ങ്
- പയറുവർഗ്ഗങ്ങൾ
ചിത്രശാല
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Balfour, Edward (1885). The Cyclopaedia of India and of Eastern and Southern Asia (3 ed.). London: Bernard Quaritch. p. 331. Archived from the original on 2014-04-15.
- ↑ Sowing time of Rabi & Kharif crop | agropedia Archived 2013-01-05 at the Wayback Machine.
പുറംകണ്ണികൾ
[തിരുത്തുക]- E2kB Farming - Rabi, Kharif and Zayad Crops - Animal Husbandry - Fishery
- Location Archived 2012-02-23 at the Wayback Machine. Archived 2012-02-23 at the Wayback Machine.
- India: 2003/04 Rabi Crop Assessment Archived 2007-06-10 at the Wayback Machine., US Department of Agriculture
- Pakistan Agriculture Information
- http://agriculture.up.nic.in/WriteReadData/CDAP-RKVY/Etawah.pdf[പ്രവർത്തിക്കാത്ത കണ്ണി]