Jump to content

രേണു സൗന്ദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Renu Soundar
പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പ്രചരണത്തിനായി കൊച്ചിയിലെ ലുലുമാളിൽ എത്തിയപ്പോൾ
ജനനം
Renu Soundar

(1992-10-13) 13 ഒക്ടോബർ 1992  (32 വയസ്സ്)
ദേശീയതIndian
കലാലയംSree Sankaracharya University of Sanskrit
തൊഴിൽActor
സജീവ കാലം2011 – Present

മലയാളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കുന്ന നടിയാണ് രേണു സൗന്ദർ (ജനനം: ഒക്ടോബർ 13, 1992) . മാൻഹോൾ (2016 ചിത്രം) (2016) എന്ന മലയാള ചിത്രത്തിലൂടെയാണ് രേണു സിനിമ അഭിനയം ആരംഭിച്ചത്. ചാലക്കുടിക്കാരൻ ചങ്ങാതി (2018), ഓട്ടം (2019), മർജാര - ഒരു കല്ലുവച്ച നുണ (2020) എന്നീ സിനിമകളിൽ ശ്രദ്ധേയയ��ായ വേഷം ചെയ്തു.

മുൻകാലജീവിതം

[തിരുത്തുക]

തിരുവനന്തപുരം ജിഎച്ച്എസ്എസിൽ പ��ിച്ച രേണു പിന്നീട് ഉപരി പഠനത്തിനായി കൊച്ചിയിലേക്ക് മാറി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദാനന്ദര ബിരുദം നേടിയിട്ടുണ്ട്. [1]

സിനിമാ ജീവിതം

[തിരുത്തുക]

വിധു വിൻസെന്റ് സംവിധാനം ചെയ്ത 2016-ൽ പുറത്തിറങ്ങിയ മാൻഹോൾ എന്ന ചിത്രത്തിലാണ് രേണു ആദ്യമായി അഭിനയിച്ചത്. 2017 -ൽ മെൽബണിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും മാൻഹോൾ പ്രദർശിപ്പിച്ചിരുന്നു. [2] [3]

2018ൽ സെന്തിൽ കൃഷ്ണ, ഹണി റോസ്, ജോജു ജോർജ് എന്നിവർക്കൊപ്പം ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ രേണു അഭിനയിച്ചു. നടൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ ചിത്രം. 2019-ൽ ഓട്ടം, പെങ്ങളില എന്നീ ചിത്രങ്ങളിൽ രേണു അഭിനയിച്ചു . 2020-ൽ പുറത്തിറങ്ങിയ മർജാര - ഒരു കല്ലുവച്ച നുണ [4] [5] എന്ന ചിത്രത്തിലും രേണു അഭിനയിച്ചിട്ടുണ്ട്. ഗുരു സോമസുന്ദരത്തിനൊപ്പം രേണു തമിഴിൽ മഞ്ഞ സട്ട പച്ച സട്ട (2021) എന്ന സിനിമ ചെയ്തിട്ടുണ്ട്. [6]

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
Key
Films that have not yet been released ഇതുവരെ റിലീസ് ചെയ്യാത്ത സിനിമകളെ സൂചിപ്പിക്കുന്നു
വർഷം തലക്കെട്ട് പങ്ക് കുറിപ്പുകൾ
2011 തൂവാല ഷോർട്ട് ഫിലിം
2012 കാക്കക്കുയിൽ ഗായകൻ ഷോർട്ട് ഫിലിം
2015 ആറാം കൽപന ജോർജിയുടെ ഭാര്യ ഷോർട്ട് ഫിലിം
2016 മാൻഹോൾ ശാലിനി ആദ്യസിനിമ
2016 കഴിഞ്ഞ കാലം
2017 അത്താഴനേരം ഷോർട്ട് ഫിലിം
2018 ചാലക്കുടിക്കാരൻ ചങ്ങാതി മീനൂട്ടി
2018 മുത്തലാഖ് ആമിന
2019 ഓട്ടം മരിയ [7]
2019 പെങ്ങളില അനിത
2020 മാർജാര - ഒരു കല്ലുവച്ച നുണ അഹല്യ
2020 ഒപ്പം മകൾ ഷോർട്ട് ഫിലിം
2021 മഞ്ഞ സട്ട പച്ച സട്ട തമിഴ് സിനിമ
2022 ജാക്ക് എൻ ജിൽ ശാലിനി
പത്തൊമ്പതാം നൂറ്റാണ്ട് നീലി

ടെലിവിഷൻ സീരിയലുകൾ

[തിരുത്തുക]
വർഷം സീരിയൽ കഥാപാത്രം ഭാഷ ചാനൽ കുറിപ്പുകൾ
2013 ഉൾക്കടൽ മലയാളം കൈരളി ടി.വി
2015-2017 കറുത്തമുത്ത് കാർത്തിക / കാർത്തു / പാറു മലയാളം ഏഷ്യാനെറ്റ്
2017-2018 രെക്കകട്ടി പറക്കുടു മനസു വല്ലി തമിഴ് സീ തമിഴ്
2017 സത്യം ശിവം സുന്ദരം ഗൗരി മലയാളം അമൃത ടി.വി

റഫറൻസുകൾ

[തിരുത്തുക]
  1. "Mollywood Movie Actress Renu Soundar Biography, News, Photos, Videos".
  2. "Malayalam films to be screened at Indian Film Festival Melbourne". Deccan Chronicle (in ഇംഗ്ലീഷ്). 2017-07-31. Retrieved 2020-08-16.
  3. "Minnaminungu And Manhole To Be Screened At Indian Film Festival Melbourne 2017". Desimartini (in ഇംഗ്ലീഷ്). 2017-07-31. Retrieved 2020-08-16.
  4. Maarjaara Oru Kalluvacha Nuna Movie Review: A modern twist to Ahalya's Moksha, retrieved 2020-08-16
  5. "Multi-genre film 'Maarjara Oru Kallu Vecha Nuna' ready for release". The New Indian Express. Retrieved 2020-08-16.
  6. https://www.moviebuff.com/manja-satta-pacha-satta
  7. "'I could connect my life with the plot of Ottam,' says actress Renu Sounder". timesofindia. Retrieved 23 June 2022.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രേണു_സൗന്ദർ&oldid=4100861" എന്ന താളിൽനിന്ന് ശേഖരിച്ചത്