യായാ ടൂറേ
Personal information | |||
---|---|---|---|
Full name | Gnégnéri Yaya Touré | ||
Date of birth | 13 മേയ് 1983 | ||
Place of birth | ബൗക്കേ, ഐവറി കോസ്റ്റ് | ||
Height | 1.91 മീ (6 അടി 3 ഇഞ്ച്)[1] | ||
Position(s) | മധ്യനിര | ||
Club information | |||
Current team | മാഞ്ചസ്റ്റർ സിറ്റി | ||
Number | 42 | ||
Youth career | |||
1996–2001 | എഎസ്ഇസി മിമോസാസ് | ||
Senior career* | |||
Years | Team | Apps | (Gls) |
2001–2003 | ബെവേൺ | 70 | (3) |
2003–2005 | മെറ്റലർഹ് ഡൻടസ്ക് | 33 | (3) |
2005–2006 | ഒളിംപിയാസോസ് | 26 | (3) |
2006–2007 | മൊണാകോ | 27 | (5) |
2007–2010 | ബാഴ്സലോണ | 74 | (4) |
2010– | മാഞ്ചസ്റ്റർ സിറ്റി | 84 | (16) |
National team‡ | |||
2004– | ഐവറികോസ്റ്റ് | 67 | (10) |
*Club domestic league appearances and goals, correct as of 14:23, 15 ഡിസംബർ 2012 (UTC) ‡ National team caps and goals, correct as of 24 ഫെബ്രുവരി 2012 |
നിലവിൽ ഐവറികോസ്റ്റ് ദേശീയ ടീമിന്റേയും മാഞ്ചസ്റ്റർ സിറ്റിയുടേയും താരമാണ് യായാ ടൂറേ (ജനനം, 1983 മെയ് 13)[1]. തന്റെ 18ആം വയസിൽ ഐവെറിയൻ ക്ലബ്ബായ എഎസ്ഇസി മിമോസാസിലാണ് അദ്ദേഹം കരിയർ തുടങ്ങുന്നത്. യൂറോപ്പിലെ നിരവധി ദേശീയ ലീഗുകളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. ബെൽജിയത്തിലെ ബെവേൺ, ഉക്രെയ്നിലെ മെറ്റലർഹ് ഡൻടസ്ക്, ഗ്രീസിലെ ഒളിംപിയാസോസ്, ഫ്രാൻസിലെ മൊണാകോ എന്നീ ക്ലബ്ബുകളിൽ അദ്ദേഹം കളിച്ചു. 2007ൽ അദ്ദേഹം ബാഴ്സലോണയിലെത്തി. അവിടെ നൂറിലധികം മത്സരങ്ങൾ കളിച്ചു. ഒരു സീസണിൽ 6 കിരീടങ്ങൾ നേടിയ 2010ലെ ബാഴ്സലോണ ടീമിൽ യായ ടൂറേയും പങ്ക് കൊണ്ടു. 2010ൽ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിലെത്തി. സിറ്റിയുടെ നിർണായകമായ വിജയങ്ങളുടെ ഗോൾ പട്ടികയിൽ ടൂറേ ഇടം പിടിച്ചു. അതിൽ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് 2011 എഫ് എ കപ്പ് സെമിയിലും ഫൈനലിലും അദ്ദേഹം നേടിയ ഗോളുകൾ.
ഐവറി കോസ്റ്റ് ദേശീയ ടീമിനായി 67 മത്സരങ്ങൾ ഇതിനോടകം അദ്ദേഹം കളിച്ചു കഴിഞ്ഞു. ഐവറികോസ്റ്റ് ആദ്യമായി ഫിഫ ലോകകപ്പ് ടൂർണമെന്റ് കളിച്ചപ്പോൾ (2006) ടൂറേ ആ ടീമിൽ ഇടം നേടിയിരുന്നു. 2010ലും അദ്ദേഹം ദേശീയ ടീമിനായി ലോകകപ്പ് കളിച്ചു. അദ്ദേഹത്തിന്റെ ഇളയ സഹോദരനാണ് കോളോ ടൂറേ. അദ്ദേഹവും ഐവറികോസ്റ്റിന്റെ ദേശീയ ടീമിനും മാഞ്ചസ്റ്റർ സിറ്റിക്കും വേണ്ടി കളിക്കുന്നു.
ദേശീയ ടീമിനും ക്ലബ്ബിനും വേണ്ടി നേടിയ നേട്ടങ്ങൾ അദ്ദേഹത്തെ രണ്ട് തവണ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനാക്കി. 2011ലും[2] 2012ലും ആയിരുന്നു പുരസ്കാര നേട്ടങ്ങൾ. മാഞ്ചസ്റ്റർ സിറ്റി 44 വർഷത്തിനുശേഷം ആദ്യമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ അതിൽ നിർണായകമായ പങ്ക് വഹിക്കാൻ യായാ ടൂറെയ്ക്ക് കഴിഞ്ഞു. ഫൈനലിൽ സാംബിയയോട് പരാജയപ്പെട്ടെങ്കിലും ഐവറി കോസ്റ്റിനെ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിലെത്തിച്ചതിൽ നിർണായക പങ്കായിരുന്നു ടൂറെയുടേത്. ഈ നേട്ടങ്ങളൊക്കെയാണ് ഐവറികോസ്റ്റ് താരമായ ദിദിയർ ദ്രോഗ്ബയെയും കാമറൂണിന്റെ ബാഴ്‌സലോണ താരം അലക്‌സ് സോങ്ങിനെയും പിന്തള്ളി ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം അദ്ദേഹം നിലനിർത്താൻ ഇടയാക്കിയത്.[3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Touré Yaya Archived 2013-10-17 at the Wayback Machine. FC Barcelona
- ↑ "Toure crowned African Player of the Year 2011". CAF Online. South Africa. 22 December 2011.
- ↑ http://www.mathrubhumi.com/sports/story.php?id=326589 Archived 2012-12-22 at the Wayback Machine. യായടൂറെ വീണ്ടും ആഫ്രിക്കൻ ഫുട്ബോളർ