മുറാദ് വിൽഫ്രഡ് ഹോഫ്മാൻ
Dr. Murad Wilfried Hofmann | |
---|---|
German Ambassador to Morocco | |
ഓഫീസിൽ 1987–1990 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1931 in Aschaffenburg, Germany |
മരണം | 13 ജനുവരി 2020 | (പ്രായം 88–89)
പ്രമുഖനായ ഒരു ജർമ്മൻ നയതന്ത്രജ്ഞനും ഗ്രന്ഥകാരനുമാണ് ഡോ. മുറാദ് വിൽഫ്രഡ് ഹോഫ്മാൻ(ജനനം:1931). "മക്കയിലേക്കുള്ള യാത്ര" , "ഇസ്‌ലാം:ബദൽമാർഗ്ഗം" ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് അദ്ദേഹം. ഹോഫ്മാന്റെ പല ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പാശ്ചാത്യലോകത്തും പ്രത്യേകിച്ചും സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷം, അമേരിക്കയിലും ഇസ്‌ലാമിന്റെ സ്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ്. സമാധാനത്തിനും പരസ്പര ബന്ധത്തിനുമായി ഇസ്‌ലാമിക പണ്ഡിതന്മാർ ക്രിസ്ത്യൻ പണ്ഡിതന്മാർക്ക് എഴുതിയ " ഞങ്ങളുടേയും നിങ്ങളുടേയും ഇടയിലെ ഒരു പൊതു വാക്ക്" എന്ന തുറന്ന കത്തിൽ ഒപ്പു വെച്ച ഒരാൾ കൂടിയാണ് മുറാദ്.[1]
വിദ്യാഭ്യാസം
[തിരുത്തുക]ന്യൂയോർക്ക് സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് അമേരിക്കൻ നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
ജീവിതരേഖ
[തിരുത്തുക]ഒരു കത്തോലിക്ക കുടുംബത്തിൽ ജനിച്ച ഡോ. ഹോഫ്മാൻ 1980 ൽ ഇസ്‌ലാമാശ്ലേഷിച്ചു.[2] ജർമ്മൻ സർക്കാറിൽ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ മതം മാറ്റം വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയുണ്ടായി[3]. അൾജീരിയൻ യുദ്ധത്തിന്റെ അനന്തരഫലത്തിന് സാക്ഷിയായതും, ഇസ്‌ലാമിക കലയോട് തോന്നിയ ഇഷ്ടവും, പോളിസ്റ്റ് ക്രിസ്ത്യൻ തത്ത്വങ്ങളിലെ വൈരുദ്ധ്യവും ആണ് ഇസ്‌ലാമിലേക്ക് അദ്ദേഹത്തെ ആകർഷിച്ചത്.[4].
1961 മുതൽ 1994 വരെ ജർമ്മൻ ഫോറിൻ സർവ്വീസിൽ സേവനമനുഷ്ഠിച്ചു ഹോഫ്മാൻ.[5]. ന്യൂക്ലിയർ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലെ പ്രത്യേക വിദഗ്ദ്ധൻ എന്ന നിലയിൽ അൾജീരിയയിലാണ് അദ്ദേഹം ആദ്യം ജോലിചെയ്തത്. 1983 മുതൽ 1987 വരെ ബ്രസ്സൽസിലെ നാറ്റോയുടെ ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആയി സേവനം ചെയ്തിട്ടുണ്ട് ഇദ്ദേഹം. 1987 മുതൽ 1990 വരെ അൾജീരിയയിൽ അംബാസഡറായിരുന്നു. 1990 മുതല 1994 വരെ മൊറോക്കൊയിലും അംബാസഡറായി സേവനമനുഷ്ഠിച്ചു[6].
തുർക്കി വനിതയെ വിവാഹം ചെയ്ത അദ്ദേഹം ഇപ്പോൾ തുർക്കിയിലെ ഇസ്തംബൂളിൽ താമസിച്ചു[3]. ജർമ്മനിയിലെ സെൻട്രൽ കൗൺസിൽ ഓഫ് മുസ്‌ലിംസ് എന്ന സംഘടനയിലെ ഹോണററി അംഗവും ഉപദേശകനുമായിരുന്ന ഡോ. ഹോഫ്മാൻ[3] 2020 ജനുവരി 13-ന് അന്തരിച്ചു.
അംഗീകാരങ്ങൾ
[തിരുത്തുക]- ജർമ്മനിയുടെ ഫെഡറൽ ക്രോസ്സ് ഓഫ് മെറിറ്റ്
- ഇറ്റലിയുടെ കമ്മാണ്ടർ ഓഫ് ദ മെറിറ്റ്.
- ഈജിപ്തിലെ ഓർഡർ ഓഫ് മെറിറ്റ് ഇൻ ദ ആർട്ട്സ് ആൻഡ് സയൻസ് ഫസ്റ്റ് ക്ലാസ്.
- ഗ്രാൻഡ് കോർഡൻ
- ദുബൈ അന്തർദേശീയ ഹോളി ഖുർആൻ കമ്മറ്റിയുടെ ഇസ്‌ലാമിക് പേഴ്സനാലിറ്റി അവാർഡ് 2009[7]
ഗ്രന്ഥങ്ങൾ
[തിരുത്തുക]നിരവധി ഗ്രന്ഥങ്ങളും ഉപന്യാസങ്ങളും എഴിതിയിട്ടുള്ള ഹോഫ്മാന്റെ ഏതാനും രചനകളുടെ വിവരം താഴെ:
- ഇസ്‌ലാം 2000
- ഇസ്‌ലാം ദ ആൾട്ടർനേറ്റ്(ISBN 3-424-01114-2)-1992
- എ ജേണി ടു മക്ക (ISBN 3-424-01308-0)-1996
- ബ്യൂട്ടി ആൻഡ് ദ ഡാൻസ്: ടുവാർഡ്സ് ആൻ ആസ്തറ്റിക് ഓഫ് ബാലറ്റ് (1973)
- ഈസ് നാറ്റോസ് ഡിഫൻസ് പോളിസി ഫയ്സിങ്ങ് എ ക്രൈസിസ്(1984)
കേരളത്തിൽ
[തിരുത്തുക]മുറാദ് ഹോഫ്മാന്റെ ���ണ്ട് ഗ്രന്ഥങ്ങൾ ഐ.പി.എച്ച് മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീർഥാടകന്റെ കനവുകൾ, മുറാദ് ഹോഫ്മാന്റെ ഡയറിക്കുറിപ്പുകൾ എന്നിവയാണവ. എസ്.ഐ.ഒ ദക്ഷിണ കേരളാ സമ്മേളനത്തിന്റെ ഭാഗമായി ഇദ്ദേഹം കേരളത്തിലെത്തിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-26. Retrieved 2009-09-04.
- ↑ http://www.islamweb.net/ehajj/printarticle.php?id=30616&lang=E
- ↑ 3.0 3.1 3.2 "A brief biography at IslamOnline.net". Archived from the original on 2004-10-24. Retrieved 2009-09-04.
- ↑ "Salaam.co.uk: Murad Wilfried Hofmann". Archived from the original on 2016-03-26. Retrieved 2009-09-04.
- ↑ Guest CV Archived 2007-09-26 at the Wayback Machine, IslamOnline
- ↑ Biographical Note Archived 2006-01-16 at the Wayback Machine, St. Antony's College
- ↑ ഖലീജ് ടൈംസ്: സെപ്റ്റംബർ 9,2009[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
[തിരുത്തുക]- Islam in the West, an essay by Dr. Hofmann
- Kritische Erwähnung Hofmanns durch das Landesamt für Verfassungsschutz Baden-Württemberg Archived 2008-05-17 at the Wayback Machine
- islamicity.com - Los Angeles Times: U.S. Freedoms Give American Muslims Influence Beyond Their Numbers quotes Dr. Hofmann.