മത്തായി സുനിൽ
മത്തായി സുനിൽ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
തൊഴിൽ(കൾ) | ഗായകൻ |
ഉപകരണ(ങ്ങൾ) | Vocalist |
വർഷങ്ങളായി സജീവം | 2012 - ഇന്നുവരെ |
കേരളത്തിലെ നാടൻപാട്ടു കലാകാരനും ചലച്ചിത്ര-നാടക ഗായകനുമാണ് മത്തായി സുനിൽ. നാടൻപാട്ടിനു നൽകിയ സംഭാവനകൾ പരിഗണിച്ച് കേരള ഫോക്‌ലോർ അക്കാദമി 2015-ൽ യുവപ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു[1].
ജീവിതരേഖ
[തിരുത്തുക]അമ്മണൻ, പൊന്നമ��മ ദമ്പതികളുടെ ആറുമക്കളിൽ നാലാമനായി 1979 മെയ് 30-ന് കൊല്ലം ജില്ലയിലെ ഇടയ്ക്കാട് എന്ന പ്രദേശത്ത് ജനിച്ചു. ഇടയ്ക്കാട് യു. പി. എസ്, ജയജ്യോതി എച്ച്. എസ്., വി. എച്ച് എസ് , ശാസ്താംകോട്ട ഡിബി കോളെജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. ഡി ബി കോളജിലെ നാടോടി എന്ന കലാസംഘത്തിൽച്ചേർന്നു നാടൻപാട്ടുകൾ പാടിയിരുന്നു. അക്കാലത്ത് നാടൻപാട്ടുകലാകാരനായിരുന്ന സി. ജെ. കുട്ടപ്പനെ പരിചയപ്പെടുകയും 15 വർഷത്തോളം അദ്ദേഹത്തിന്റെ സംഘത്തിൽ അ��ഗമാകുകയും ചെയ്തു. ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിലെ "ബാച്ചിലർ ലൈഫാണ് അഭയമെന്റയ്യപ്പാ..." എന്ന ഗാനത്തിന്റെ ട്രാക്കുപാടുകയും ഈ പാട്ട് സംവിധായകന് ഇഷ്ടപ്പെട്ടതിനാൽ സിനിമയിൽ ഉപയോഗിക്കുകയും ചെയ്തു. ഈ പാട്ടാണ് മത്തായി സുനിൽ ആദ്യമായി സിനിമയ്ക്കുവേണ്ടി പാടിയ പാട്ട്. അതിനുശേഷം കമ്മട്ടിപ്പാടം എന്ന സിനിമയിലെ ഗാനങ്ങൾ പാടുകയും ചെയ്തിട്ടുണ്ട്.[2]
പ്രവർത്തനങ്ങൾ
[തിരുത്തുക]നാടൻ പാട്ടുകൾ പാടുന്നു. കെ.പി.എ.സി., കണ്ണൂർ സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങിയ സമിതികളുടെ നാല്പതോളം നാടകങ്ങളിലും നിരവധി ആൽബങ്ങളിലും പാടിയിട്ടുണ്ട്. ഇപ്പോൾ പാട്ടുപുര എന്ന നാടൻപാട്ടുസംഘത്തിൽ പാടിവരുന്നു. [3]
പുരസ്കാരങ്ങൾ
[തിരുത്തുക]പാടിയ പാട്ടുകളും ചലച്ചിത്രങ്ങളും
[തിരുത്തുക]മത്തായി സുനിൽ, ബാച്ച്‌ലർ പാർട്ടി, ഇയ്യോബിന്റെ പുസ്തകം (ചലച്ചിത്രം), സെലിബ്രേഷൻ, മുല്ലമൊട്ടും മുന്തിരിച്ചാറും, കമ്മട്ടിപ്പാടം, ഒരു മുറൈ വന്തു പാർത്തായാ, ഇ, ബോൺസായ്, അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ എന്നീ ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. [6][7]
പാട്ട് | ചലച്ചിത്രം | സംഗീതസംവിധാനം | ഗാനം എഴുതിയത് | വർഷം |
---|---|---|---|---|
ബാച്ചലർ പാർട്ടി | ബാച്ചലർ പാർട്ടി | റഫീക്ക് അഹമ്മദ് | രാഹുൽ രാജ് | 2012 |
കപ്പ കപ്പ... | ബാച്ചലർ പാർട്ടി | റഫീക്ക് അഹമ്മദ് | രാഹുൽ രാജ് | 2012 |
ആമല ഈ മല... | ഒരു മുറൈ വന്തു പാർത്തായാ | വിനു തോമസ് | അഭിലാഷ് ശ്രീധരൻ | 2016 |
പറ പറ... | കമ്മട്ടിപ്പാടം | വിനായകൻ | അൻവർ അലി | 2016 |
പുഴു പുലികൾ... | കമ്മട്ടിപ്പാടം | വിനായകൻ | അൻവർ അലി | 2016 |
വെള്ളം ബി.കെ.ഹരിനാരായണൻ ബിജിപാൽ
വിശുദ്ധരാത്രികൾ.അൻവർഅലി സച്ചിൻ ബാലു വരയൻ ബി.കെ.ഹരിനാരയണൻ പ്രകാശ് അലക്സ്
അവലംബം
[തിരുത്തുക]- ↑ "മനസ് പൊള്ളിച്ച ഗായകൻ". മെട്രോവാർത്ത. Archived from the original on 2016-09-24. Retrieved 2 ഏപ്രിൽ 2017.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-24. Retrieved 2017-03-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-24. Retrieved 2017-03-31.
- ↑ "പ്രകാശ് കലാകേന്ദ്രത്തിൽ ഓണാഘോഷങ്ങൾ തുടങ്ങി". ദീപിക ഗ്ലോബൽ. Archived from the original on 2017-04-01. Retrieved 1 ഏപ്രിൽ 2017.
- ↑ "കെ.പി.എം.എസ്. ശാഖാ മന്ദിരം ഉദ്ഘാടനം ചെയ്തു". മാതൃഭൂമി. Archived from the original on 2017-04-01. Retrieved 1 ഏപ്രിൽ 2017.
- ↑ http://www.madhyamam.com/music/music-live/2016/may/22/198004
- ↑ http://www.malayalachalachithram.com/listsongs.php?g=9925