Jump to content

മംലൂക്ക് സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mamluk Sultanate

سلطنة المماليك
Saltanat Al-Mamaleek
1250–1517
Mamluk Sultanate
Mamluk Flag
Eastern Mediterranean 1450
Eastern Mediterranean 1450
തലസ്ഥാനംCairo
പൊതുവായ ഭാഷകൾArabic, Kipchak Turkic[1]
മതം
Islam
ഗവൺമെൻ്റ്Monarchy
ചരിത്രം 
• As-Salih Ayyub's death
1250
• Battle of Ridanieh
1517
മുൻപ്
ശേഷം
Ayyubid dynasty
Ottoman Empire
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: ഈജിപ്റ്റ്
 സൗദി അറേബ്യ
 Syria
 Palestine
 ഇസ്രയേൽ
 Lebanon
 Jordan
 തുർക്കി
 ലിബിയ

മദ്ധ്യകാലഘട്ടത്തിൽ മധ്യേഷ്യയിൽ ഖലീഫമാർ വിവിധ ദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന അടിമകൾ ഒന്നിച്ചു ചേർന്ന് ഒരു സൈനിക ശക്തിയായി വളരുകയും കൈറോ കേന്ദ്രമാക്കി ഒരു പുതിയ രാജവംശത്തിന് രുപം കൊടുക്കുകയും ചെയ്തു. ഈ വംശധാരയെയാണ്‌ മംലൂക്ക് വംശം എന്ന് വിളിക്കുന്നത്. ഈ രാജവംശത്തിന്റെ സ്ഥാപക ഷജർ അൽൻ ദുർദ് എന്ന വനിതയാണ്.

മംഗോൾ പടയോട്ടത്തെ തടഞ്ഞു നിർത്തി മുസ്ലിം ലോകത്തെ രക്ഷിച്ചവർ എന്ന നിലയിലാണ് മംലൂക്ക് രാജവംശം ഇസ്ലാമിക ചരിത്ര ലോകത്തു അറിയപ്പെടുന്നത്. മംഗോളിയരെ മംലൂക് പടനായകർ തോൽപ്പിച്ചില്ലായിരുന്നുവെങ്കിൽ ഇന്നത്തെ മിഡിൽ ഈസ്റ്റിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്ന് കരുതുന്നവരുമുണ്ട്.

വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി കലാലാലയങ്ങൾ ഇവരുടെ ഭരണ കാലയളവിൽ ഉയർന്നു വന്നിട്ടുണ്ട്. വാസ്തു ശിൽപ്പ കലാ ചാതുര്യത്തിലൂന്നിയ നിരവധി കെട്ടിടങ്ങൾ ഇവരുടെ സംഭാവനകളായിട്ടുണ്ട്. കാർഷിക രംഗത്തും വ്യാപാര രംഗത്തും ഈജിപ്ത് ഈ കാലയളവിൽ പുരോഗതി പ്രാപിച്ചിരുന്നു .

അയ്യൂബ് രാജ വംശത്തെ പോലെ തന്നെ മത മൂല്യങ്ങളിലുറച്ചു നിന്നാണ് മംലൂക്ക് രാജവംശം ഭരണം നടത്തിയിരുന്നത്.[2] മത പണ്ഡിതർക്കു ഉന്നത സ്ഥാനം നൽകി ആദരിച്ചു. ശാഫിഇ ഹമ്പലി മാലിക്കി ഹനഫി തുടങ്ങിയ കർമ്മ ശാസ്ത്ര സരണികളിലുള്ള പണ്ഡിതരെ ന്യായാധിപനാമാരായി നിശ്ചയിക്കുകയും ശാഫിഇ കർമ്മ ശാസ്ത്ര വിദഗ്ദ്ധനെ മുഖ്യ ന്യായാധിപനാക്കുകയും ചെയ്തു[3]. എന്നാൽ മത പരിഷ്ക്കരണത്തിനെതിരെ മുഖം തിരിക്കുന്ന സമീപനമായിരുന്നു മംമ്‍ലൂക്കുകാരുടെത് . പാരമ്പര്യ പണ്ഡിതരെയും ആചാരങ്ങളെയും വിമർശിച്ചു എന്ന കാരണത്താൽ [4] മത പരിഷ്കർത്താവായ ഇബ്നു തെംമീയയയെ പലവട്ടം ജയിലിൽ അടക്കുകയും [5] നാടുകടത്തുകയും ചെയ്തത് ഇതിനു തെളിവായി കരുതപ്പെടുന്നു.

ആധ്യാത്മിക രംഗത്തും മുദ്ര പതിപ്പിച്ചവരായിരുന്നു മംലൂക്ക് ഭരണാധികാരികൾ . ഭരണാധികാരികളിൽ ഭൂരിഭാഗം പേരും ശാദുലിയ്യ സൂഫി സരണി പിന്തുടർന്നവരായിരുന്നു ചിലർ ബദവിയ്യ രിഫാഇയ്യ സരണികളും പിന്തുടർന്നു. സൂഫികൾക്ക് സന്യാസി മഠങ്ങളും, ശവ കുടീരങ്ങളും പണിതു നൽകിയ ഇവർ [6].സലാഹുദ്ധീൻ അയ്യൂബിയെ പിന്തുടർന്ന് ഖാൻഖാഹുകൾക്കും ദർഗ്ഗ കൾക്കും പ്രതേക ധന സഹായം ഏർപ്പെടുത്തി. . ഖുർആൻ ഹദീസ് കർമ്മ ശാസ്ത്ര പഠനങ്ങൾ���്ക് വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങി. നിരവധി മസ്ജിദുകളും മദ്രസ്സകളും പണി കഴിപ്പിച്ചു.

പിന്തുടർച്ച അവകാശികളുടെ ദാരിദ്രം മൂലം പതിനഞ്ചാം നൂറ്റാണ്ടോടു കൂടി തന്നെ ഈ സുൽത്താൻ വംശം ക്ഷയിക്കാൻ തുടങ്ങിയിരുന്നു. 1517 ഇൽ ഓട്ടോമൻ ഖിലാഫത്ത് ഈജിപ്ത് കീഴടക്കിയതോടെ രണ്ടര നൂറ്റാണ്ടു കാലം നീണ്ടു നിന്ന മംലൂക് ഭരണ വംശത്തിനു അന്ത്യമാവുകയും ഓട്ടോമൻ ഭരണ പ്രതിനിധികളായി ഇവർ മാറുകയും ചെയ്തു.തമൻ രണ്ടാമനാണ് മംലൂക്ക് വംശത്തിലെ അവസാന സുൽത്താൻ.

അവലംബം

[തിരുത്തുക]
  1. Kennedy, Hugh N. The Historiography of Islamic Egypt (C. 950-1800). Brill Academic Publishers, 2001. [1]
  2. Britannica, p. 114
  3. Northrup, ed. Petry 1998, p. 269
  4. Northrup, ed. Petry 1998, p. 267
  5. Britannica, pp. 114–115
  6. Britannica, p. 114

കുറിപ്പുകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മംലൂക്ക്_സാമ്രാജ്യം&oldid=3772964" എന്ന താളിൽനിന്ന് ശേഖരിച്ചത്