ഭരണിക്കാവ് ശിവകുമാർ
ഭരണിക്കാവ് ശിവകുമാർ | |
---|---|
ജനനം | |
മരണം | ജനുവരി 24, 2007 | (പ്രായം 57)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര ഗാനരചയിതാവ് |
ജീവിതപങ്കാളി(കൾ) | ഓമന ശിവകുമാർ |
കുട്ടികൾ | പാർവതി |
പ്രമുഖ മലയാളചലച്ചിത്ര ഗാനരചയിതാവായിരുന്നു ഭരണിക്കാവ് ശിവകുമാർ (17 ജൂൺ 1949 - 24 ജനുവരി 2007).
ജീവിതരേഖ
[തിരുത്തുക]1949 ജൂൺ 17-ന് നാരായണൻ ഉണ്ണിത്താന്റെ മകനായി ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് ഭരണിക്കാവ് കറ്റാനത്ത് ജനിച്ച ഇദ്ദേഹം ‘രാമചന്ദ്രവിലാസം’ എന്ന മഹാകാവ്യത്തിന്റെ കർത്താവെന്ന നിലയിൽ പ്രശസ്തനായ മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പ���ന്റെ ചെറുമകനായിരുന്നു.[1] അച്ഛൻ നാരായണൻ ഉണ്ണിത്താൻ. കറ്റാനം പോപ്പ് പയസ്സ് ഹൈസ്കൂളിലെ പഠനം കഴിഞ്ഞ് ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽനിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. ചെറുപ്പംതൊട്ട് കവിതകൾ എഴുതിയിരുന്ന ശിവകുമാർ തോപ്പിൽ ഭാസി ഉൾപ്പെടെയുള്ള ധാരാളംപേരുടെ നാടകങ്ങൾക്ക് പാട്ടെഴുതിയിട്ടുണ്ട്
1973-ൽ വിൻസന്റ് മാസ്റ്റർ സംവിധാനംചെയ്ത 'ചെണ്ട' എന്ന ചിത്രത്തിൽ വയലാറിനും ഭാസ്കരൻ മാഷിനുമൊപ്പം പാട്ടെഴുതിയാണ് ഭരണിക്കാവ് ശിവകുമാർ സിനിമാരംഗത്തുവന്നത്[2]. കായംകുളം എം.എസ്.എം കോളേജ് അധ്യാപകനായും മലയാളരാജ്യം വാരികയിൽ സബ് എഡിറ്ററായും ഹിന്ദു പത്രത്തിൽ വിവർത്തകനായും സേവനമനുഷ്ഠിച്ചു.
മലയാളത്തിലും തമിഴിലും ഹിന്ദിയിലും പാട്ടുകളെഴുതിയ ശിവകുമാർ നാടകം, തിരക്കഥ, നോവൽ എന്നിവയും എഴുതിയിട്ടുണ്ട്. സിനിമാ നിർമ്മാതാവും സംവിധായകനും കൂടിയായിരുന്നു ഇദ്ദേഹം. 2007 ജനുവരി 24-ന് തികച്ചും ആകസ്മികമായി തന്റെ 58-ആം വയസ്സിൽ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഓമനയാണ് ഭാര്യ. പാർവ്വതി എന്നൊരു മകളുണ്ട്.
പുരസ്കാരം
[തിരുത്തുക]1975ൽ ഗാനരചനയ്ക്കുള്ള മെഡിമിക്സ് അവാർഡ്, 2003ൽ എംവിഇഎസ് ടെലിവിഷൻ അവാർഡ്, 2005ലെ വയലാർ സ്മാരക സമിതി അവാർഡ് എന്നിവ ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ http://www.madhyamam.com/weekly/1505
- ↑ "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 754. 2012 ആഗസ്റ്റ് 06. Retrieved 2013 മെയ് 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)