ബ്രയാൻ ആർ. മർഫി
ബ്രയാൻ ആർ. മർഫി | |
---|---|
ജനനം | 1942 |
സ്ഥാനപ്പേര് | Co-chief, Laboratory of Infectious Diseases |
Academic background | |
Alma mater | വെസ്‌ലിയൻ യൂണിവേഴ്‌സിറ്റി, യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ മെഡിക്കൽ സ്കൂൾ |
Academic work | |
Discipline | വൈറോളജി, തന്മാത്രാ ജീവശാസ്ത്രം |
Sub discipline | വൈറൽ വാക്സിൻ വികസനം |
Notable students | ജയിംസ് ഇ. ക്രോവ് ('90-'93)[1] |
ബ്രയാൻ ആർ. മർഫി ഒരു അമേരിക്കൻ വൈറോളജിസ്റ്റും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷസ് ഡസീസ് എന്ന സ്ഥാപനത്തിലെ പകർച്ചവ്യാധി വിഭാഗം ലാബറട്ടറിയുടെ മുൻ സഹ മേധാവിയുമാണ്.[2]
വിദ്യാഭ്യാസവും ഔദ്യോഗികജീവിതവും
[തിരുത്തുക]ബ്രയാൻ മർഫി 1942 ൽ ജനിച്ചു. 1964 ൽ വെസ്‌ലിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്. ബിരുദം നേടി. ശേഷം വൈദ്യശാസ്ത്ര പരിശീലനത്തിന് പോയ അദ്ദേഹം 1969 ൽ യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ മെഡിക്കൽ സ്‌കൂളിൽനിന്ന് എം.ഡി. ബിരുദവും തൊട്ടടുത്ത വർഷം സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽനിന്ന് ഇന്റേൺഷിപ്പും നേടി. 1970 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലേയ്ക്ക് മാറിയ അദ്ദേഹം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷസ് ഡിസീസിനു കീഴിൽത്തന്നെയുള്ള പകർച്ചവ്യാധി സംബന്ധമായ ലബോറട്ടറിയിൽ ഒരു റിസർച്ച് അസോസിയേറ്റായി.[3][4] 1983-ൽ ലബോറട്ടറി ഓഫ് ഇൻഫെക്ഷസ് ഡിസീസിൽ ശ്വസനേന്ദ്രിയ സംബന്ധമായ വൈറസ് വിഭാഗത്തിന്റെ തലവനായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു.[5] 2001 ൽ റോബർട്ട് എച്ച്. പർസലിനൊപ്പം പകർച്ചവ്യാധി സംബന്ധമായ ലബോറട്ടറിയുടെ സഹമേധാവിയായി.[6] 2010 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിൽ നിന്ന് വിരമിച്ചു.[7]
ഗവേഷണം
[തിരുത്തുക]ബ്രയാൻ മർഫിയുടെ ഗവേഷണം വിവിധ വൈറസുകൾക്കുള്ള വാക്സിൻ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രത്യേകിച്ച് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്, പാരഇൻഫ്ലുവൻസ വൈറസ്, ഇൻഫ്ലുവൻസ വൈറസ്, ഡെങ്കി വൈറസ്, വെസ്റ്റ് നൈൽ വൈറസ് എന്നിവയ്‌ക്കെതിരായ വാക്സിനുകൾ വികസിപ്പിക്കുന്നതിന്റെ പേരിലാണ് അദ്ദേഹത്തിന്റെ ഗ്രൂപ്പ് അറിയപ്പെടുന്നത്.[8][9]
അവലംബം
[തിരുത്തുക]- ↑ "Curriculum Vitae; April 5 2017" (PDF). Vanderbilt University. Retrieved 18 July 2019.
- ↑ "NIAID Lab Chief Murphy Retires after 40 Years at NIH". NIH Record. 25 June 2010. Archived from the original on 2019-07-18. Retrieved 18 July 2019.
- ↑ "The Influenza Viruses and their Vaccines - Seminar Notice". NIH Clinical Center. Archived from the original on 2021-05-16. Retrieved 18 July 2019.
- ↑ "NIAID Lab Chief Murphy Retires after 40 Years at NIH". NIH Record. 25 June 2010. Archived from the original on 2019-07-18. Retrieved 18 July 2019.
- ↑ "NIAID Lab Chief Murphy Retires after 40 Years at NIH". NIH Record. 25 June 2010. Archived from the original on 2019-07-18. Retrieved 18 July 2019.
- ↑ "NIAID Lab Chief Murphy Retires after 40 Years at NIH". NIH Record. 25 June 2010. Archived from the original on 2019-07-18. Retrieved 18 July 2019.
- ↑ Jamie Kugler (October 2014). "Secrets of Building 7 - NIH's First State-of-the-Art Infectious Disease Laboratory". The Catalyst. Retrieved 18 July 2019.