ബാറ്ററി (ചെസ്സ്)
ദൃശ്യരൂപം
രണ്ടോ, അതിലധികമോ കരുക്കൾ ഒരേ നിരയിലോ, വരിയിലോ, കോണാടുകോണോ സജ്ജീകരിക്കുന്ന വിന്യാസത്തെയാണ് ചെസ്സിൽ ബാറ്ററി എന്ന് പറയുന്നത്. ഏതിരാളിയുടെ രാജാവിനു സംരക്ഷണം തീർക്കുന്ന കരുക്കളെ വെട്ടിയെടുക്കാനോ, കരുക്കൾ പകരം നല്കി നേട്ടമുണ്ടാക്കാനോ ആയുള്ള തന്ത്രങ്ങൾ മെനയാൻ ബാറ്ററി രൂപീകരണത്തിലൂടെ സാധ്യമാണ്.